Latest News

തമിഴ് താരം വിജയകുമാറിനെതിരെ പരാതിയുമായി മകള്‍ രംഗത്ത്; വാടക വീട്ടില്‍ നിന്ന് മകള്‍ വനിതയയേും സുഹൃത്തുക്കളേയും ഇറക്കി വിട്ടു; ചോദ്യം ചെയ്തപ്പോള്‍ പൊലീസ് കേസും; അച്ഛന്‍ തല്ലിയിറക്കിയെന്ന് മാധ്യമങ്ങളോട് വിതുമ്പി മകള്‍ വനിത

Malayalilife
തമിഴ് താരം വിജയകുമാറിനെതിരെ പരാതിയുമായി മകള്‍ രംഗത്ത്; വാടക വീട്ടില്‍ നിന്ന് മകള്‍ വനിതയയേും സുഹൃത്തുക്കളേയും ഇറക്കി വിട്ടു; ചോദ്യം ചെയ്തപ്പോള്‍ പൊലീസ് കേസും; അച്ഛന്‍ തല്ലിയിറക്കിയെന്ന് മാധ്യമങ്ങളോട് വിതുമ്പി മകള്‍ വനിത

മകളും നടിയുമായ വനിതയ്‌ക്കെതിരെ അച്ഛനും തമിഴ് താരവുമായ വിജയകുമാര്‍. മകള്‍ക്കു വാടകയ്ക്കായി നല്‍കിയ വീട്ടില്‍നിന്നും സമയപരിധി കഴിഞ്ഞിട്ടും ഇറങ്ങിപ്പോകാത്തതിനെ തുടര്‍ന്നാണ് വിജയ്കുമാര്‍ പൊലീസില്‍ പരാതി നല്‍കിയത്.

വനിതയ്ക്കും സുഹൃത്തുക്കള്‍ക്കുമായി ഷൂട്ടിങ്ങിനു വേണ്ടി ഒരാഴ്ചത്തേയ്ക്കു വീട് വാടകയ്ക്കു വിട്ടുനല്‍കിയതായിരുന്നു അച്ഛന്‍ വിജയകുമാര്‍. എന്നാല്‍ ഷൂട്ടിങ്ങ് കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടിട്ടും നടി വീട് ഒഴിഞ്ഞില്ല. തനിക്ക് തുല്യ അവകാശമുള്ള വീട് ആണെന്നും ഇഷ്ടമുള്ളപ്പോള്‍ ഇറങ്ങിപ്പോകുമെന്നുമായിരുന്നു വനിതയുടെ നിലപാട്.


മറ്റു സിനിമകളുടെ ഷൂട്ടിങ്ങിനും ഉപയോഗിക്കുന്ന വീട് ആയതിനാല്‍ വിജയകുമാര്‍ കേസുമായി മുന്നോട്ടുപോകുകയായിരുന്നു. ചെന്നൈയിലെ മധുരവോയല്‍ പൊലീസിലാണ് നടന്‍ പരാതി കൊടുത്തത്. എന്നാല്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്യാതെ സംഭവം ഒത്തുതീര്‍പ്പാക്കുകയായിരുന്നു.

പൊലീസ് സ്ഥലത്തെത്തി നടിയെ ഒഴിപ്പിക്കുകയായിരുന്നു. നടിക്കൊപ്പമുണ്ടായിരുന്ന എട്ടുസുഹൃത്തുക്കളെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. എന്നാല്‍ തന്നെയും സുഹൃത്തുക്കളെയും പൊലീസിനെയും ഗുണ്ടകളെയും ഉപയോഗിച്ച് അച്ഛന്‍ തല്ലിയിറക്കുകയായിരുന്നുവെന്ന് നടി ആരോപിച്ചു.

'അച്ഛന്‍ ഭയങ്കര ദ്രോഹമാണ് എന്നോട് ചെയ്തത്. ആളുകളെ വച്ച് എന്നെയും സുഹൃത്തുക്കളെയും അടിച്ച് ഓടിക്കുകയായിരുന്നു. സിനിമയില്‍ പോലും ഇങ്ങനെ ഉണ്ടാകില്ല. സിനിമയിലും സീരിയയിലും അഭിനയിച്ച് നല്ല പേര് വാങ്ങിയ എന്റെ അച്ഛന്‍ കപടമായ ഇമേജ് ഉണ്ടാക്കുകയാണ്.'

'നടുറോഡില്‍ റൗഡികളെും പൊലീസിനെയും ഉപയോഗിച്ച് തല്ലി ഇറക്കുകയായിരുന്നു എന്നെ. എന്തു ചെയ്യണമെന്ന് അറിയില്ല, സ്വത്തോ പണമോ ഒന്നും ചോദിച്ചില്ല. വീട്ടില്‍ താമസിച്ചതിനാണ് എന്നെ ഇങ്ങനെ ഉപദ്രവിച്ചത്. സിനിമാ നടി ആയതിനാല്‍ വാടയ്ക്കു വീട് ലഭിക്കുന്നില്ല, ഞാന്‍ വേറെ എവിടെപ്പോകും. ആരോട് പരാതി പറയും. പൊലീസ് തന്നെ എനിക്ക് എതിരെയാണ്.'വനിത മാധ്യമങ്ങളോട് പറഞ്ഞു. 

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വിജയകുമാറിന്റെ കുടുംബവുമായി അത്ര രസത്തിലല്ല വനിത. നടന്‍ അരുണ്‍ വിജയ്, വനിതയുടെ സഹോദരനാണ്.

vanitha--house-over-father-vijayakumar

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES