നസ്ലനെയും മമിതയെയും അനുകരിച്ചു ഫഹദും നസ്രിയയും; ഭാവന സ്റ്റുഡിയോസിന്റെ വാലന്റൈന്‍സ്ഡേസ്പെഷല്‍

Malayalilife
നസ്ലനെയും മമിതയെയും അനുകരിച്ചു ഫഹദും നസ്രിയയും; ഭാവന സ്റ്റുഡിയോസിന്റെ വാലന്റൈന്‍സ്ഡേസ്പെഷല്‍

'പ്രേമലു' സ്‌റ്റൈലില്‍ പ്രേക്ഷകര്‍ക്ക് പ്രണയദിനാശംസകള്‍ അര്‍പ്പിച്ചുകൊണ്ട് ഫഹദും നസ്രിയയും. സൂപ്പര്‍ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ഭാവനാ സ്റ്റുഡിയോസിന്റെ ഗിരീഷ് എഡി ചിത്രം പ്രേമലുവിലെ ഹിറ്റ് ഡയലോഗിനെയും പാട്ടിനെയും സ്‌ക്രീനില്‍ അനുകരിച്ചുകൊണ്ടാണ് താരജോഡികള്‍ പ്രേക്ഷകര്‍ക്ക് പ്രണയദിനാശംസകള്‍ അര്‍പ്പിച്ചത്. സോഷ്യല്‍ മീഡിയയില്‍ തരംഗമാണ് ഫഹദിന്റെയും നസ്രിയയുടെയും ഈ വീഡിയോ. 

നസ്ലന്‍, മമിത എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പ്രേമലു ഒരു മുഴുനീള റൊമാന്റിക് കോമഡി എന്റര്‍ടൈനര്‍ ആണെന്നാണ് പ്രേക്ഷകപ്രതികരണങ്ങളും റിവ്യൂകളും ഒരുപോലെ പറയുന്നത്. ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌ക്കരന്‍ എന്നിവര്‍ ചേര്‍ന്നാണ് 'പ്രേമലു' നിര്‍മ്മിച്ചിരിക്കുന്നത്. മികച്ച ബോക്‌സോഫീസ് കളക്ഷനോടെയാണ് ചിത്രം മുന്നേറുന്നത്. ഹൈദരാബാദിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തില്‍ ശ്യാം മോഹന്‍, അഖില ഭാര്‍ഗവന്‍, സംഗീത് പ്രതാപ്, അല്‍താഫ് സലിം, മീനാക്ഷി രവീന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ഗിരീഷ് എഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ചിത്രത്തിന്റെ ക്യാമറ: അജ്മല്‍ സാബു, എഡിറ്റിങ്: ആകാശ് ജോസഫ് വര്‍ഗീസ്, കലാ സംവിധാനം: വിനോദ് രവീന്ദ്രന്‍, കോസ്റ്റ്യൂം ഡിസൈന്‍സ്: ധന്യ ബാലകൃഷ്ണന്‍, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, ആക്ഷന്‍: ജോളി ബാസ്റ്റിന്‍, കൊറിയോഗ്രഫി: ശ്രീജിത്ത് ഡാന്‍സിറ്റി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സേവ്യര്‍ റിച്ചാര്‍ഡ് ,  വി എഫ് എക്‌സ്: എഗ് വൈറ്റ് വിഎഫ്എക്‌സ്,  ഡി ഐ: കളര്‍ പ്ലാനറ്റ് സ്റ്റുഡിയോസ്, എക്സിക്യുട്ടീവ് പ്രൊഡ്യൂസേഴ്‌സ്: ബെന്നി കട്ടപ്പന, ജോസ് വിജയ്, പിആര്‍ഒ: ആതിരദില്‍ജിത്ത്

valentines Day wishes from fahad and nazriya

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES