Latest News

എന്ത് ചെയ്താലും നെഗറ്റീവായാണ് പറയുക;കൈകൊട്ടുന്നത്, താളംപിടിക്കുന്നത് ഒന്നും ഇഷ്ടമായിരുന്നില്ല; ഇത്രസമയം കഴിഞ്ഞാല്‍ പാടാന്‍ പാടില്ലെന്നും പറയും; അച്ഛനെയും അമ്മയെയും എന്നില്‍ നിന്നും അകറ്റി; കരയാനേ നേരമുണ്ടായിരുന്നൊള്ളൂ;ഇനി സഹിക്കേണ്ടെന്ന് തീരുമാനിച്ചു: തുറന്ന് പറച്ചിലുകളുമായി വൈക്കം വിജയലക്ഷ്മി

Malayalilife
എന്ത് ചെയ്താലും നെഗറ്റീവായാണ് പറയുക;കൈകൊട്ടുന്നത്, താളംപിടിക്കുന്നത് ഒന്നും ഇഷ്ടമായിരുന്നില്ല; ഇത്രസമയം കഴിഞ്ഞാല്‍ പാടാന്‍ പാടില്ലെന്നും പറയും; അച്ഛനെയും അമ്മയെയും എന്നില്‍ നിന്നും അകറ്റി; കരയാനേ നേരമുണ്ടായിരുന്നൊള്ളൂ;ഇനി സഹിക്കേണ്ടെന്ന് തീരുമാനിച്ചു: തുറന്ന് പറച്ചിലുകളുമായി വൈക്കം വിജയലക്ഷ്മി

ലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് വൈക്കം വിജയലക്ഷ്മി. വ്യത്യ്സ്തമായ ആലാപന ശൈലിയും ശബ്ദവും കൊണ്ട് വളരെ പെട്ടെന്നാണ് വൈക്കം വിജയലക്ഷ്മി ഗാനാസ്വാദകരുടെ ഇടയില്‍ ഇടംപിടിച്ചത്. കേരളത്തിലെ മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരം വരെ ലഭിച്ച വൈക്കം വിജയലക്ഷ്മി തമിഴിലും ഒരുപിടി ശ്രദ്ധേയമായ ഗാനങ്ങള്‍ക്ക് ശബ്ദം നല്‍കിയിട്ടുണ്ട്. ഇപ്പോഴിതാ തന്റെ വിവാഹത്തെ കുറിച്ചും വിവാഹമോചനത്തെ കുറിച്ചും മനസ് തുറക്കുകയാണ് വൈക്കം വിജയലക്ഷ്മി.

വ്യക്തി ജീവിതത്തില്‍ പല പ്രതിസന്ധികളും ഗായികയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. വിവാഹം ബന്ധം പരാജയപ്പെട്ടതായിരുന്നു ഇതിലൊന്ന്. 2018ല്‍ ആയിരുന്നു മിമിക്രി ആര്‍ട്ടിസ്റ്റ് ആയിരുന്ന അനൂപും വൈക്കം വിജയലക്ഷ്മിയും വിവാഹിതരായത്. 2021ല്‍ ആണ് ഇവര്‍ വേര്‍പിരിഞ്ഞത്.
എല്ലാം സഹിച്ച് ജീവിക്കേണ്ട കാര്യമില്ലെന്ന് തിരിച്ചറിഞ്ഞതിനാലാണ് താന്‍ വിവാഹ ബന്ധം വേര്‍പെടുത്തിയത് എന്നാണ് ഗായിക പറയുന്നത്. 

നടി ഗൗതമിയുടെ മാനിധി വാ വിത്ത് ഗൗതമി എന്ന അഭിമുഖത്തിലാണ് വൈക്കം വിജയലക്ഷ്മി മനസ് തുറക്കുന്നത്. വിവാഹത്തിന് ശേഷം വളരെ ബുദ്ധിമുട്ടായിരുന്നു എന്നും ഭര്‍ത്താവ് ഒരു സാഡിസ്റ്റ് ആയിരുന്നു എന്നുമാണ് വിജയലക്ഷ്മി പറയുന്നത്. സംഗീതത്തെ നിരുത്സാസാഹപ്പെടുത്തുന്ന നിലപാടായിരുന്നു ഭര്‍ത്താവിന്റേത് എന്നും വൈക്കം വിജയലക്ഷ്മി പറയുന്നു. 

വിഷമം വരുമ്പോള്‍ പാട്ട് കേള്‍ക്കും. ഭര്‍ത്താവ് സംഗീതത്തെ നിരുത്സാഹപ്പെടുത്തുകയായിരുന്നു. എന്ത് ചെയ്താലും നെഗറ്റീവായി പറയും. നെഗറ്റീവ് മാത്രമെ എപ്പോഴും പറയൂ. കൈകൊട്ടരുത് താളം പിടിക്കരുത്, അങ്ങനെ ചെയ്യരുത് എന്നൊക്കെ പറയും. ഇത്ര സമയത്തിന് അപ്പുറത്തേക്ക് പാടാന്‍ പറ്റില്ല. അങ്ങനെ ഒരു ക്യാരക്ടറായിരുന്നു. വലിയ സാഡിസ്റ്റ് ആയിരുന്നു. ഞാന്‍ എപ്പോഴും കരയുമായിരുന്നു.

അച്ഛനെയും അമ്മയെയും പോലും എന്റെ അടുത്ത് നിന്ന് പിരിയിക്കാന്‍ നോക്കി. എനിക്ക് അതൊന്നും താങ്ങാന്‍ പറ്റിയില്ല. എല്ലാം അറിഞ്ഞിട്ടല്ലേ കല്യാണം കഴിച്ചത് എന്ന് ചോദിച്ചിരുന്നു. അതുകൊണ്ട് എനിക്ക് നിങ്ങളുടെ ജീവിക്കാന്‍ കഴിയില്ല എന്ന് പറഞ്ഞു. ആ തീരുമാനം എന്റേത് ആയിരുന്നു. ഈ തീരുമാനം എടുക്കണം എന്ന് ആരും എന്നോട് പറഞ്ഞില്ല. എനിക്ക് എല്ലാം സഹിച്ച് കഴിയേണ്ട ആവശ്യം ഇല്ലായിരുന്നു.

സംഗീതത്തിനാണ് ഞാന്‍ പ്രാധാന്യം കൊടുത്തിരുന്നത്. സംഗീതവും സന്തോഷവും. ഇല്ലാത്തിടത്ത് സഹിച്ച് ജീവിക്കേണ്ട കാര്യമില്ല. എല്ലാം സഹിച്ച് ജീവിക്കേണ്ട കാര്യമില്ലെന്ന് തിരിച്ചറിഞ്ഞതിനാലാണ് താന്‍ വിവാഹ ബന്ധം വേര്‍പെടുത്തിയത്. അത് എന്റെ സ്വന്തം തീരുമാനമായിരുന്നു. സ്നേഹം് എന്നത് ആത്മാര്‍ത്ഥമായിരിക്കണം. പല്ലിന് കേട് വന്നാല്‍ ഒരു പരിധി വരെ സഹിക്കുകയും പിന്നേയും വളരെ വേദനിച്ചാല്‍ ആ പല്ല് പറിച്ച് കളയുകയുമല്ലേ ചെയ്യുക.

അതുപോലെ ആണ് ഇത്. ആളുകള്‍ എന്ത് വിചാരിക്കും എന്ന് ആലോചിക്കാറില്ല. എന്ത് വിചാരിച്ചാലും നമുക്ക് എന്താണ്. ജീവിതം ആണ് കുറച്ച് അഡ്ജസ്റ്റ് ചെയ്യണം എന്നൊക്കെ എന്ന് അമ്മ ആദ്യം പറയുമായിരുന്നു. എന്നാല്‍ എനിക്ക് പറ്റുന്നില്ലെന്ന് ഞാന്‍ തുറന്ന് പറഞ്ഞു. നമ്മളുടെ സ്വാതന്ത്ര്യം നമ്മളുടെ കൈയിലാണ്. ഒന്നിച്ച് ജീവിക്കാന്‍ പറ്റില്ലെന്ന് തറപ്പിച്ച പറഞ്ഞതോടെ അച്ഛനും അമ്മയുമാണ് എന്നെ സപ്പോര്‍ട്ട് ചെയ്തു.

അതേസമയം വൈക്കം വിജയലക്ഷ്മിയുടെ വാക്കുകള്‍ അതീവ വൈകാരികമായാണ് ഗൗതമി കേട്ടിരുന്നത്. വൈക്കം വിജയലക്ഷ്മിയുടെ തീരുമാനവും കാഴ്ചപ്പാടുമാണ് ശരി എന്നും ഗൗതമി കൂട്ടിച്ചേര്‍ത്തു. വൈക്കം വിജയലക്ഷ്മിയുടെ മാതാപിതാക്കള്‍ക്ക് മുന്‍പില്‍ കൈ കൂപ്പുന്നു എന്നും ഗൗതമി പറഞ്ഞു.

മിമിക്രി താരമായിരുന്ന അനൂപിനെ ആണ് വൈക്കം വിജയലക്ഷ്മി വിവാഹം കഴിച്ചിരുന്നത്. 2018 ലായിരുന്നു വിവാഹം. എന്നാല്‍ മൂന്ന് വര്‍ഷത്തിന് ശേഷം 2021 ല്‍ ഈ വിവാഹ ബന്ധം വേര്‍പിരിഞ്ഞു. ഇതിന് മുന്‍പ് ബഹ്റിനില്‍ നിന്നുള്ള സന്തോഷ് എന്നയാളുമായിട്ട് വിജയലക്ഷ്മിയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നതാണ്. എന്നാല്‍ സംഗീതത്തിന് തടസമാകും എന്ന് കരുതി പിന്നീട് ഇതില്‍ നിന്ന് പിന്തിരിയുകയായിരുന്നു.

vaikom vijayalakshmi with actres gautami

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES