Latest News

കുട്ടികളുടെ സ്വഭാവമാണ് മമ്മൂക്കയ്ക്ക്; അദ്ദേഹത്തിന് ഇഷ്ടമുള്ള വാച്ച് വേറൊരാള്‍ കെട്ടികൊണ്ട് വന്നാല്‍ മതി പിണങ്ങാന്‍ മമ്മൂട്ടിയെക്കുറിച്ച് ഉര്‍വ്വശിക്ക് പറയാനുള്ളത്

Malayalilife
  കുട്ടികളുടെ സ്വഭാവമാണ് മമ്മൂക്കയ്ക്ക്; അദ്ദേഹത്തിന് ഇഷ്ടമുള്ള വാച്ച് വേറൊരാള്‍ കെട്ടികൊണ്ട് വന്നാല്‍ മതി പിണങ്ങാന്‍ മമ്മൂട്ടിയെക്കുറിച്ച് ഉര്‍വ്വശിക്ക് പറയാനുള്ളത്

മ്മൂട്ടിക്ക് ജാഡയാണ്, പെട്ടെന്ന് ദേഷ്യം വരും, തുടങ്ങിയ കാര്യങ്ങള്‍ സിനമയ്ക്ക് അകത്തും പുറത്തും കേള്‍ക്കാറുണ്ട്. എന്നാല്‍ ഇതൊന്നുമല്ല യഥാര്‍ത്ഥ മമ്മൂട്ടിയെന്ന് പറയുകയാണ് ഉര്‍വ്വശി. ഗൃഹലക്ഷ്മിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ഉര്‍വശി മമ്മൂട്ടിയെക്കുറിച്ച് മനസ് തുറന്നത്. കുട്ടികളുടെ സ്വഭാവമാണ് മമ്മൂക്കയ്ക്ക്. അദ്ദേഹത്തിന് ഇഷ്ടമുള്ള വാച്ച് വേറൊരാള്‍ കെട്ടികൊണ്ട് വന്നാല്‍ മതി പിണങ്ങി. ഒരു പുതിയ സാധനം വന്നാല്‍ ആദ്യം അത് മേടിക്കണം. വേറാരെങ്കിലും മേടിച്ചാല്‍ ചോദിക്കും, 'ഓ അതപ്പോഴേക്കും വാങ്ങിയോ?', അതിഷ്ടമല്ല.

മമ്മൂക്ക വാഹനം ഓടിക്കുമ്പോള്‍ ആരും ഓവര്‍ടേക്ക് ചെയ്തുകൂടാ. സ്‌കൂട്ടറിനെയൊക്കെ ഓവര്‍ടേക്ക് ചെയ്തിട്ട് ഞാന്‍ ജയിച്ചല്ലോ എന്ന മട്ടിലിരിക്കും. പറപ്പിക്കും. ഓവര്‍ടേക്ക് ചെയ്ത് പറപ്പിക്കും. നമ്മള്‍ ജീവന്‍ കൈയില്‍ പിടിച്ചിരിക്കും. ഒന്നും മറച്ചു വയ്ക്കാതെയുള്ള പെരുമാറ്റം. അടുപ്പമുള്ളവരോട് വളരെ അടുപ്പം. അതാണ് മമ്മൂക്ക. നമസ്‌കാരം പറഞ്ഞാല്‍ നിറുത്തില്ല. അതിനൊരു കാരണമുണ്ട് മമ്മൂക്കയ്ക്ക് ഈ നമസ്‌കാരം പറച്ചിലിലൊന്നും കമ്പമില്ല. ഒരുദിവസം ഞാന്‍ സീമചേച്ചിയോട് പറഞ്ഞു 'മമ്മൂക്ക നമസ്‌കാരം പറയുന്നില്ല'. സീമ ചേച്ചി പറഞ്ഞു 'വാ ചോദിക്കാം'. സീമ ചേച്ചി ചെന്നു. 'നമസ്‌കാരം മമ്മൂക്ക'. മമ്മൂക്ക തലയാട്ടി. ആ... സീമ ചേച്ചി വിട്ടില്ല. 'എന്തോന്ന് ആ...നമസ്‌കാരം പറഞ്ഞൂടെ'. മമ്മൂക്ക വല്ലാതായി. 'ഇന്നലെ 12 മണിക്ക് ഷൂട്ടിങ് കഴിഞ്ഞ് പിരിഞ്ഞതല്ലേ. ഇപ്പോ ആറു മണി. ഇതിനിടയ്ക്ക് നമസ്‌കാരം വേണോപക്ഷേ അടുത്ത ദിവസം മമ്മൂക്ക ഒരുങ്ങി തന്നെ വന്നു. ഷൂട്ട് തുടങ്ങുന്നു. മമ്മൂക്ക കാമറാമാനോട് പറഞ്ഞു. ഒരു മിനിട്ട്. എന്നിട്ട് എന്നെയും സീമചേച്ചിയെയും നോക്കി നമസ്‌കാരം പറഞ്ഞു

Read more topics: # urvashi-says-about-mammootty
urvashi-says-about-mammootty

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES