ഊര്‍മിള ഉണ്ണിയുടെ വലംപിരി ശംഖ് ഏറ്റു...! കോപ്പി അടി ടീച്ചര്‍മാര്‍ക്കൊപ്പം വേദി പങ്കിടരുതെന്ന് ജാതകത്തിലുണ്ട്; ദിലീപ് വിഷയത്തില്‍ തന്നെ വിമര്‍ശിച്ച ദീപാ നിശാന്തിനെ ട്രോളി ഊര്‍മിള ഉണ്ണി രംഗത്ത്; അമ്മയോട് കളിച്ചാല്‍ ഇങ്ങനെയിരിക്കുമെന്ന് ഉത്തരയും

Malayalilife
 ഊര്‍മിള ഉണ്ണിയുടെ വലംപിരി ശംഖ് ഏറ്റു...! കോപ്പി അടി ടീച്ചര്‍മാര്‍ക്കൊപ്പം വേദി പങ്കിടരുതെന്ന് ജാതകത്തിലുണ്ട്; ദിലീപ് വിഷയത്തില്‍ തന്നെ വിമര്‍ശിച്ച ദീപാ നിശാന്തിനെ ട്രോളി ഊര്‍മിള ഉണ്ണി രംഗത്ത്; അമ്മയോട് കളിച്ചാല്‍ ഇങ്ങനെയിരിക്കുമെന്ന് ഉത്തരയും

കവിത കോപ്പിയടി വിവാദത്തില്‍ ഏഴുത്തുകാരിയും അദ്ധ്യാപികയുമായ ദീപാ നിശാന്തിനെ ട്രോളി നടി ഊര്‍മിള ഉണ്ണി രംഗത്ത്. കോപ്പി അടിച്ച ടീച്ചര്‍മാര്‍രക്കൊപ്പം വേദി പങ്കിടാന്‍ താല്‍പര്മില്ലെന്ന കുറിപ്പോടെയാണ് ഊര്‍മിള ഫേസ്ബുക്ക് കുറിപ്പുമായി രംഗത്തെത്തിയത്. ദിലീപ് വിഷയത്തില്‍ അഭിപ്രായം നടത്തിയതിന്റെ പേരില്‍ ഊര്‍മിള ഉണ്ണിയെ വിമര്‍ശിച്ച ദീപാ നിശാന്ത് നടത്തിയ പ്രതികരണം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. 

അമ്മയിലെ യോഗത്തിന് ശേഷം നടന്‍ ദിലീപിനെ പിന്തുണച്ച് ഊര്‍മിള ഉണ്ണി ചാനലുകാരോട് നടത്തിയ പ്രസംഗത്തെ വിമര്‍ശിച്ചായിരുന്നു എഴുത്തുകാരിയും അദ്ധ്യാപികയുമായ ദീപാ നിശാന്ത് രംഗത്തെത്തിയിരുന്നത്. ദിലീപ് വിഷയത്തിലും നടി ആക്രമിക്കപ്പെട്ട വിഷയത്തിലും ചാനലുകാര്‍ പ്രതികരണം ചോദിച്ചപ്പോള്‍ മറ്റെന്തെല്ലാം കാര്യങ്ങളുണ്ട് സംസാരിക്കാന്‍ എന്നായിരുന്നു നടിയുടെ പ്രതികരണം. അമ്മയുടെ നിലപാട് എന്താണെന്ന് ചോദിച്ചപ്പോള്‍ എനിക്ക് അമ്മയെ കാണണമെന്ന് പറഞ്ഞ് തമാശ രൂപേണ ചാനലുകാര്‍ക്ക് മറുപടി നല്‍കി ഊര്‍മിള ഉണ്ണി മടങ്ങിയിരുന്നു. 

ദിലീപിനെ തരിച്ചെടുക്കണമെന്ന് ഊര്‍മിള ഉണ്ണി അമ്മയുടെ യോഗത്തില്‍ ആവശ്യപ്പെട്ടപ്പോഴാണ് ഇവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ദീപാ നിശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റും എത്തിയത്. എന്നാല്‍ കവിത കോപ്പിയടിച്ച വിവാദത്തില്‍ ദീപ ടീച്ചര്‍ പെട്ടതോടെ ഊര്‍മിള ഉണ്ണിയുടെ വലംപിരി ശംഖ് ഏറ്റെന്നാണ് ആരാധകര്‍ പറയുന്നത്. ദൈവം കൊടുത്തോളും എന്ന തലക്കുറിയോടെയാണ് ഊര്‍മിള ഉണ്ണി കോപ്പി അടിക്കുന്ന ടീച്ചര്‍മാര്‍ക്കൊപ്പം വേദി പങ്കിടരുതെന്ന് എന്റെ ജാതകത്തിലുണ്ടെന്ന ട്രോള്‍ പോസ്റ്റ് ചെയ്തതത്. 

ഊര്‍മിളയുടെ കുറിപ്പ് മകള്‍ ഉത്തരയും ഏറ്റെുത്തിട്ടുണ്ട്. ഏതായാലും ഉറിക്ക് ഉത്തരം പോലെയുള്ള ഊര്‍മിളയുടെ ട്രോള്‍ സോഷ്യല്‍ മീഡിയ ആഘോഷമാക്കുകയാണ്.

Read more topics: # urmila unii,# deepa nisanth,# troll,# viral
urmila unii,deepa nisanth,troll,viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES