അപ്രതീക്ഷിതമായി പെയ്ത മഴയും പേമാരിയും കേരളത്തിൽ വലിയ ദുരന്തമാണ് സൃഷ്ട്ടിച്ചത്. പ്രളയക്കെടുതിയിൽ സംസഥാനം മുഴുവൻ ദുരിതത്തിലായതോടെ മകന്റെ ആർഭാടങ്ങളോടെ നടത്താനിരുന്ന വിവാഹവും ആർഭാടങ്ങളൊഴുവാക്കി നടത്താൻ തീരുമാനിച്ചിരിക്കുകയാണ് ഉണ്ണി മേനോൻ.
കഴിഞ്ഞ ഒമ്പത് മാസമായി വിവാഹത്തിന്റെ ഒരുക്കങ്ങൾ നടക്കുകയായിരുന്നു. ആർഭാടമായി ചടങ്ങുകൾ നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും കേരളത്തെ പ്രളയം ബാധിച്ചതോടെ ചടങ്ങുകൾ ലളിതമാക്കാൻ തീരുമാനിക്കുകയായിരുന്നു.
വിവാഹത്തിന് 2500 പേരെ ക്ഷണിക്കാനായിരുന്നു ഉണ്ണിമേനോന്റെ തീരുമാനം എന്നാൽ ഇത് 200 പേരിലേക്ക് ചുരുക്കി. വിവാഹം ലളിതമായി നടത്താൻ കുടുംബം ഒന്നടങ്കം തീരുമാനിക്കുക യായിരുന്നു. വധുവിന്റെ കുടുംബവും ഉണ്ണിമേനോന്റെ തീരുമാനത്തെ പിൻതുണച്ചു.ചെന്നൈയിൽ ആർക്കിടെക്റ്റാണ് ഉണ്ണി മേനോന്റ മകൻ അങ്കൂർ. വധു കണ്ണൂർ സ്വദേശിയായ കാവ്യ ദുബായിലാണ് ജോലി ചെയ്യുന്നത്.