Latest News

അന്താരാഷ്ട്ര സ്പൈ ത്രില്ലറുകളെ അനുസ്മരിപ്പിക്കും വിധത്തിലുള്ളതായിരുന്നു ദൃശ്യങ്ങള്‍; മോഹന്‍ലാലും മമ്മൂട്ടിയും ഒരുമിച്ചെത്തുന്ന പാട്രിയറ്റ് ടീസര്‍ വൈറല്‍

Malayalilife
 അന്താരാഷ്ട്ര സ്പൈ ത്രില്ലറുകളെ അനുസ്മരിപ്പിക്കും വിധത്തിലുള്ളതായിരുന്നു ദൃശ്യങ്ങള്‍; മോഹന്‍ലാലും മമ്മൂട്ടിയും ഒരുമിച്ചെത്തുന്ന പാട്രിയറ്റ് ടീസര്‍ വൈറല്‍

മലയാളത്തിന്റെ മഹാനടന്മാരായ മമ്മൂട്ടിയേയും മോഹന്‍ലാലിനേയും കേന്ദ്രകഥാപാത്രങ്ങളാക്കി മഹേഷ് നാരായണന്‍ സംവിധാനംചെയ്യുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രമായ 'പാട്രിയറ്റി'ന്റെ ടൈറ്റില്‍ ടീസര്‍ പുറത്തിറങ്ങി.മികച്ച പ്രതികരണമാണ് ടീസറിന് ലഭിക്കുന്നത്. ടീസറില്‍ മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ച് നടന്നുവരുന്ന ഷോട്ട് ഇതിനോടകം വൈറലാണ്. അതേസമയം, ചില വിമര്‍ശനങ്ങളും ടീസറിന് നേരെ ഉയരുന്നുണ്ട്.

ചിത്രം പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലര്‍ ആകുമെന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്. ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും നയന്‍താരയും രേവതിയും താരനിരയിലുണ്ട്.സുഷിന്‍ ശ്യാമിന്റെ പശ്ചാത്താലസംഗീതം മറ്റൊരു ഹൈലൈറ്റാണ്. ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലും സിനിമ റിലീസാകും. ക്യാമറ ചലിപ്പിക്കുന്നത് മനുഷ് നന്ദനാണ്.

ചിത്രത്തിന്റെ കഥയും തിരക്കഥയും രചിച്ചത് സംവിധായകന്‍ മഹേഷ് നാരായണന്‍ തന്നെയാണ്. ശ്രീലങ്ക, അസര്‍ബൈജാന്‍, ഡല്‍ഹി, ഷാര്‍ജ, കൊച്ചി, ലഡാക്ക് എന്നിവിടങ്ങളില്‍ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ ഹൈദരാബാദ് ഷെഡ്യൂള്‍ ഇപ്പൊള്‍ പുരോഗമിക്കുകയാണ്. കൊച്ചിയിലും യുകെയിലും ചിത്രീകരണം ബാക്കിയുണ്ട്.

ജിനു ജോസഫ്, രാജീവ് മേനോന്‍, ഡാനിഷ് ഹുസൈന്‍, ഷഹീന്‍ സിദ്ദിഖ്, സനല്‍ അമന്‍, ദര്‍ശന രാജേന്ദ്രന്‍, സെറീന്‍ ഷിഹാബ് തുടങ്ങിയവര്‍ക്കൊപ്പം പ്രകാശ് ബെലവാടിയും താരനിരയിലുണ്ട്. 2026 വിഷു റിലീസായി ചിത്രം പ്രദര്‍ശനത്തിനെത്തും.ചിത്രം നിര്‍മ്മിക്കുന്നത് ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറില്‍ ആന്റോ ജോസഫ്, കെ ജി അനില്‍കുമാര്‍ 

Patriot Malayalam Teaser Mammootty Mohanlal

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES