Latest News

മരുമകളുടെ നൃത്തം കാണാന്‍ ഓടിയെത്തി സന്തോഷിന്റെ അമ്മയും സഹോദരിയും; വേദിയില്‍ കയറുന്നതിന് മുമ്പ് ഓടിയെത്തി കാലില്‍ തൊട്ട് തൊഴുതും കെട്ടിപ്പിടിച്ചും നവ്യയും; വിവാഹമോചന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെ സോഷ്യല്‍ മീഡിയയുടെ കണ്ണ് നിറച്ച് വീഡിയോ

Malayalilife
മരുമകളുടെ നൃത്തം കാണാന്‍ ഓടിയെത്തി സന്തോഷിന്റെ അമ്മയും സഹോദരിയും; വേദിയില്‍ കയറുന്നതിന് മുമ്പ് ഓടിയെത്തി കാലില്‍ തൊട്ട് തൊഴുതും കെട്ടിപ്പിടിച്ചും നവ്യയും; വിവാഹമോചന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെ സോഷ്യല്‍ മീഡിയയുടെ കണ്ണ് നിറച്ച് വീഡിയോ

വ്യാ നായരുടെ ഏറ്റവും വലിയ പിന്തുണയും സപ്പോര്‍ട്ടും എന്നു പറയുന്നത് കുടുംബം തന്നെയാണ്. സ്വന്തം കുടുംബത്തില്‍ നിന്നും ഭര്‍തൃ വീട്ടില്‍ നിന്നും നവ്യയ്ക്ക് അതേറെയുണ്ട്. അതുകൊണ്ടു തന്നെയാണ് വിവാഹശേഷം നവ്യ തിരിച്ചെത്തിയതും. ഇപ്പോഴിതാ, നവ്യയുടെ നൃത്തം നേരിട്ട് കാണാന്‍ ആഗ്രഹിച്ചിരുന്ന ഭര്‍ത്താവിന്റെ അമ്മയുടെ ആഗ്രഹവും പൂര്‍ത്തീകരിച്ചിരിക്കുകയാണ് നവ്യ ഇപ്പോള്‍. കൊച്ചിയില്‍ നവ്യയുടെ തന്നെ നൃത്ത സ്ഥാപനമായ മാതംഗിയുടെ ഫെസ്റ്റിവല്‍ നടന്ന വേദിയിലേക്ക് ചങ്ങനാശ്ശേരിയില്‍ നിന്നും ഭര്‍ത്താവ് സന്തോഷിന്റെ അമ്മ ബേബിയമ്മയും അനുജത്തി ലക്ഷ്മിയും എത്തുകയായിരുന്നു. 

ആരോഗ്യപരമായി ഏറെ ബുദ്ധിമുട്ടിലായിരുന്ന അമ്മ അടുത്തിടെയാണ് ആരോഗ്യം വീണ്ടെടുത്തത്. തുടര്‍ന്നാണ് നവ്യ മാതംഗിയുടെ ഫെസ്റ്റിവല്‍ വേദിയിലേക്ക് അമ്മയെ ക്ഷണിച്ചത്. മരുമകളുടെ നൃത്തം കാണുവാനും ആസ്വദിക്കുവാനും വയ്യായ്കകളെല്ലാം മറന്ന് മകള്‍ ലക്ഷ്മിയേയും കൂട്ടി ഓടിയെത്തുകയായിരുന്നു ബേബിയമ്മ.

നൃത്തം കഴിഞ്ഞയുടന്‍ തന്നെ അമ്മ വേദിയ്ക്ക് താഴെയുണ്ടെന്ന് അറിഞ്ഞപ്പോള്‍ ക്ഷീണമെല്ലാം മറന്ന് ഓടിയെത്തുകയായിരുന്നു നവ്യ. അടുത്തിരുന്ന വല്യമ്മയോട് അമ്മയ്ക്ക് വയ്യായിരുന്നു. എങ്കിലും നേരത്തെ വന്നു.. കണ്ടു.. ദൈവാനുഗ്രഹം എന്നാണ് നവ്യയെ ചേര്‍ത്തുപിടിച്ച് പറഞ്ഞത്. ഓടിവന്ന് അമ്മയുടെ കാല്‍ക്കല്‍ വീണ് കാല്‍തൊട്ട് അനുഗ്രഹം വാങ്ങിച്ച നവ്യ വയ്യായ്കയാണെങ്കിലും വന്നല്ലോ.. അതുമതി എന്നായിരുന്നു പറഞ്ഞത്. മാസങ്ങള്‍ക്കു മുമ്പ് ബേബിയമ്മ ചില ചികിത്സകളുടെ ഭാഗമായി കൊച്ചി ലേക്ക്‌ഷോര്‍ ആശുപത്രിയില്‍ ഒരു മാസത്തോളം ചികിത്സയിലായിരുന്നു. 

അതിനു ശേഷം പൂര്‍ണമായും വീട്ടില്‍ വിശ്രമത്തിലായിരുന്നു. മാസങ്ങള്‍ക്കു ശേഷം അമ്മ ആദ്യമായി പുറത്തിറങ്ങിയത് മരുമകള്‍ നവ്യയുടെ നൃത്തം കാണാനാണ്. നവ്യ നൃത്തം അവതരിപ്പിച്ച് കഴിഞ്ഞിറങ്ങിയപ്പോള്‍ വേദിയ്ക്കരികില്‍ സന്തോഷക്കണ്ണീരോടെ കാത്തിരിക്കുകയായിരുന്നു ബേബിയമ്മ. അമ്മയെ കണ്ടയുടന്‍ നവ്യ ഓടിവന്ന് കെട്ടിപ്പിടിക്കുകയും അനുഗ്രഹം തേടുകയും ആയിരുന്നു. പിന്നാലെ ആ കൂടിക്കാഴ്ച ഒരു വിങ്ങിപ്പൊട്ടലിലും സ്‌നേഹ ചുംബനങ്ങളാലും നിറയുകയായിരുന്നു.

നന്നായി നൃത്തം ചെയ്‌തെന്ന് അമ്മ പറഞ്ഞപ്പോള്‍ താങ്ക്യൂ അമ്മേ എന്നു നവ്യ പറയുന്നതും വീഡിയോയില്‍ കാണാമായിരുന്നു. എല്ലാം കണ്ട് സന്തോഷിന്റെ അനുജത്തിയും തൊട്ടരികെ തന്നെ നില്‍ക്കുകയും ചെയ്യുന്നുണ്ട്. തുടര്‍ന്ന് അച്ഛനേയും അമ്മയേയും അനുജത്തി ലക്ഷ്മിയേയും എല്ലാം പിന്നിലിരുത്തി ചിത്രം പകര്‍ത്താനും നവ്യ മറന്നില്ല. സിനിമയില്‍ തിളങ്ങി നില്‍ക്കുമ്പോള്‍ ആയിരുന്നു നവ്യയുടെ വിവാഹം. ഇരുപത്തിനാലാം വയസില്‍ മുംബൈയില്‍ ബിസിനസുകാരനും ചങ്ങനാശ്ശേരിക്കാരനും കൂടിയായ സന്തോഷ് മേനോനെ വിവാഹം ചെയ്ത് ഇടവേള എടുത്താണ് നവ്യ സിനിമയില്‍ നിന്നും മാറിനിന്നത്. തൊട്ടു പിന്നാലെ മകന്റെ ജനനം. 

സിനിമയില്‍ നിന്നും മാറിനിന്നുവെങ്കിലും ഇടക്ക് പ്രേക്ഷകര്‍ക്ക് ഇടയിലേക്ക് ടിവി ഷോയിലൂടെ നവ്യ എത്തി. പിന്നാലെ സിനിമയിലേക്കുള്ള റീ എന്‍ട്രി അതിനും ഒപ്പം നിന്നത് സ്വന്തം കുടുംബവും ഭര്‍ത്താവും അദ്ദേഹത്തിന്റെ കുടുംബവും ആണ്. പിന്നാലെ ഭര്‍ത്താവിനൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും പ്രത്യക്ഷപ്പെടുന്നത് വളരെ കുറച്ചു മാത്രമായി. കഴിഞ്ഞ രണ്ടു വര്‍ഷമായി കുടുംബ ചിത്രങ്ങളൊന്നും ഇല്ലാതെ, രണ്ടുപേരും രണ്ടിടത്ത് ആഘോഷങ്ങളുമായി കൂടിയതോടെ ഇരുവര്‍ക്കുമിടയിലെ അകല്‍ച്ചയും പരസ്യമാവുകയായിരുന്നു.

 

navya nair responded divorce

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES