Latest News

ഇത് കഠിനാധ്വാനത്തിനുള്ള സമ്മാനം...'; 9 ലക്ഷത്തിലേറെ വിലയുള്ള വാച്ച് നിമിഷിന് നല്‍കി കല്യാണി പ്രിയദര്‍ശന്‍; കുറിപ്പുമായി ഛായാഗ്രാഹകന്‍

Malayalilife
 ഇത് കഠിനാധ്വാനത്തിനുള്ള സമ്മാനം...'; 9 ലക്ഷത്തിലേറെ വിലയുള്ള വാച്ച് നിമിഷിന് നല്‍കി കല്യാണി പ്രിയദര്‍ശന്‍; കുറിപ്പുമായി ഛായാഗ്രാഹകന്‍

മനസുകള്‍ മാത്രമല്ല, തീയറ്ററുകളും കീഴടക്കി ജൈത്രയാത്ര തുടരുകയാണ് ലോക ചാപ്റ്റര്‍ വണ്‍ ചന്ദ്ര. പല റെക്കോര്‍ഡുകളും സിനിമ ഇതിനോടകം പൊട്ടിച്ചുക്കഴിഞ്ഞു. ഇപ്പോഴിതാ ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ ഛായാഗ്രാഹകന്‍ നിമിഷ് രവിക്ക് ആഡംബര വാച്ച് സമ്മാനമായി നല്‍കിയിരിക്കുകയാണ് ചിത്രത്തിലെ നായിക കല്യാണി പ്രിയദര്‍ശന്‍. ഇന്‍സ്റ്റഗ്രാമില്‍ കല്യാണിക്ക് നന്ദിയറിയിച്ചുകൊണ്ട് ഒരു പോസ്റ്റും നിമിഷ് രവി പങ്കുവെച്ചിട്ടുണ്ട്.

'പ്രിയപ്പെട്ട കല്യാണി, ഇത് നിങ്ങളുടെ മഹാമനസ്‌കതയാണ്, വളരെയധികം നന്ദി, ഈ നിറം ലോകയുമായും ചന്ദ്രയുമായും എന്നെ നേരിട്ട് ബന്ധിപ്പിക്കുന്നു. മറ്റെന്തിനേക്കാളും ഉപരി, നിരന്തരമായ കഠിനാധ്വാനം എല്ലായ്പ്പോഴും നല്ല കാര്യങ്ങള്‍ക്ക് കാരണമാകുമെന്ന് ഇത് എന്നെ ഓര്‍മ്മിപ്പിക്കും. ഈ സിനിമയും അതുമായി ബന്ധപ്പെട്ട ആളുകളും അതിനുള്ള ഒരു ഓര്‍മപ്പെടുത്തലാണ്. ഇത് കഠിനാധ്വാനത്തിന്റെ ഫലമാണ്, ഒരുപാട് സ്നേഹം', എന്നാണ് നിമിഷ് രവി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്.

മലയാള സിനിമയുടെ ചരിത്രം തന്നെ തിരുത്തിക്കുറിച്ചാണ് ദുല്‍ഖര്‍ സല്‍മാന്റെ വേഫററര്‍ ഫിലിംസ് നിര്‍മ്മിച്ച് ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത ലോകയുടെ യാത്ര. 21-ാം നൂറ്റാണ്ടില്‍ ഏറ്റവും അധികം പ്രേക്ഷകര്‍ കണ്ട ചിത്രമായി 'ലോക' മാറിയിട്ടുണ്ട്. മലയാളത്തില്‍ ഇതുവരെ പരീക്ഷിച്ചിട്ടില്ലാത്ത ഒരു ഫാന്റസി ലോകത്തില്‍ 'ചന്ദ്ര'യെന്ന സൂപ്പര്‍വുമണായി കല്യാണി നിറഞ്ഞാടിയ ചിത്രം 200 കോടി ക്ലബ്ബിലെത്തിയത് റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളിലാണ്.

സിനിമയുടെ സംവിധായകന്‍ ഡൊമിനിക്കിനെ പോലെ തന്നെ ഈയൊരു സ്വപ്നം സാക്ഷാത്കരിച്ചതിന് പിന്നില്‍ ഛായാഗ്രാഹകന്‍ നിമിഷ് രവിക്കും വലിയൊരു പങ്കുണ്ട്. ഓരോ ഫ്രെയിമിലും ദൃശ്യവിസ്മയം സൃഷ്ടിക്കുന്ന നിമിഷന്റെ ക്യാമറക്കണ്ണുകള്‍ക്ക് പ്രത്യേക അഭിനന്ദനം ?കാഴ്ച്ചക്കാരെല്ലാം നല്‍കുന്നുണ്ട്.

ഇപ്പോഴിതാ ലോക'യുടെ ബ്ലോക്ക്ബസ്റ്റര്‍ വിജയത്തിന്റെ സന്തോഷം ഛായാഗ്രാഹകന്‍ നിമിഷ് രവിയുമായി കല്യാണി പ്രിയദര്‍ശന്‍ പങ്കിട്ടത് നിമിഷിന് ആഡംബര വാച്ച് സമ്മാനമായി നല്‍കിയാണ്. 9 ലക്ഷത്തിലധികം വിലയുള്ള ഒമേഗ വാച്ചാണ് കല്യാണി നിമിഷിന് സമ്മാനിച്ചത്. കഠിനാധ്വാനം എപ്പോഴും നല്ല കാര്യങ്ങളിലേക്ക് നയിക്കുമെന്ന് ഓര്‍മപ്പെടുത്തുന്നതാണ് എന്നാണ് ഈ സന്തോഷം പങ്കിട്ട് നിമിഷ് കുറിച്ചത്. 

പശ്ചാത്തലത്തില്‍ പുഞ്ചിരിച്ചു നില്‍ക്കുന്ന കല്യാണിയും, വാച്ച് കെട്ടി നില്‍ക്കുന്ന നിമിഷിന്റെ കൈയും ചിത്രത്തില്‍ കാണാം. നിമിഷിന്റെ പോസ്റ്റിന് താഴെ 'നിങ്ങള്‍ മികച്ചതിനേക്കാള്‍ മികച്ചത്' എന്നാണ് കല്യാണി നല്‍കിയ കമന്റ്. പോസ്റ്റിനു താഴെ ടൊവീനോ തോമസ്, അഹാന കൃഷ്ണ എന്നിവരടക്കം നിരവധി പേര്‍ നിമിഷിന് സ്‌നേഹം കുറിച്ചുള്ള ഇമോജികള്‍ പങ്കിടുന്നുണ്ട്. 

ആരാധകരും രസകരമായ കമന്റുകള്‍ കുറിക്കുന്നുണ്ട് 'ഇങ്ങനെ പോയാല്‍ ഒരു വാച്ച് ഷോറൂം തുടങ്ങേണ്ടി വരും', 'അഹാന ഒന്ന് സൂക്ഷിച്ചോ.. ഈ കല്യാണിടെ ചാട്ടം ഇതെങ്ങോട്ട. (ചുമ്മ തമാശ പറയുന്നതാ) എന്തായാലും അതൊരു സൂപ്പര്‍ ക്യൂട്ട് വാച്ച് ആണ്...' എന്നതടക്കമാണ് കമന്റുകള്‍. മുന്‍പ് 'ലക്കി ഭാസ്‌കറി'ന്റെ വിജയത്തില്‍ ദുല്‍ഖര്‍ സല്‍മാനും നിമിഷിന് ആഡംബര വാച്ച് സമ്മാനിച്ചിരുന്നു. 

സ്വിസ് കമ്പനിയായ ഒമേഗയുടെ 9,81,800 രൂപ വിലയുള്ള സ്പീഡ്മാസ്റ്റര്‍ 57 എന്ന മോഡല്‍ അത്യാഡംബര വാച്ചാണ് കല്യാണി നിമിഷിന് സമ്മാനമായി നല്‍കിയിരിക്കുന്നത്. 40.5 എംഎം ഡയലും ലെതര്‍ സ്ട്രാപ്പുമാണ് ഇതിന്റെ സവിശേഷത.


ബോക്സ് ഓഫീസില്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ് ലോക. 275 കോടി രൂപ ആഗോളതലത്തില്‍ കളക്ഷന്‍ നേടിയ ഇന്‍ഡസ്ട്രി ഹിറ്റ് ചിത്രം എന്ന ലേബല്‍ ഇനി ലോകയ്ക്ക് സ്വന്തമാണ്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തിയേറ്ററില്‍ കണ്ട നാലാമത്തെ സിനിമയായി മാറിയിരിക്കുകയാണ് ലോക. 

അഞ്ച് ഭാഗങ്ങള്‍ ഉള്ള ഒരു വമ്പന്‍ ഫാന്റസി സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ഭാഗമായി എത്തിയ ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തില്‍ ചന്തു സലിംകുമാര്‍, അരുണ്‍ കുര്യന്‍, ശരത് സഭ, നിഷാന്ത് സാഗര്‍, വിജയരാഘവന്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. അടുത്ത ഭാഗങ്ങളിലേക്കുള്ള ആകാംക്ഷ വര്‍ധിപ്പിക്കാന്‍ നിരവധി അതിഥി താരങ്ങളും സിനിമയിലെത്തിയിരുന്നു. മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവരെത്തുന്ന തുടര്‍ന്നുള്ള ഭാഗങ്ങളും തിയേറ്ററില്‍ തരംഗം സൃഷ്ടിക്കുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.
 

kalyani priyadarshan gifts nimish ravi

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES