Latest News

അല്ലരി നരേഷ്, വിജയ് കനകമേടല, ഷൈൻ സ്‌ക്രീൻസിന്റെ "ഉഗ്രം"  ടീസർ പുറത്തിറക്കി.

Malayalilife
അല്ലരി നരേഷ്, വിജയ് കനകമേടല, ഷൈൻ സ്‌ക്രീൻസിന്റെ

അല്ലരി നരേഷ്, വിജയ് കനകമേടല, ഷൈൻ സ്‌ക്രീൻസിന്റെ "ഉഗ്രം"  ടീസർ നാഗ ചൈതന്യ പുറത്തിറക്കി.

നാന്ദി എന്ന ചിത്രത്തിൻറെ വലിയ വിജയത്തിന് ശേഷം അല്ലരി നരേഷ് വിജയ് കനകമേടല കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ് ഉഗ്രം.  വേനൽ അവധിക്ക്  റിലീസ് ചെയ്യാനൊരുങ്ങുന്ന ചിത്രത്തിൻറെ ടീസർ അണിയറപ്രവർത്തകർ  പുറത്തിറക്കി. സൂപ്പർ താരം നായകൻ നാഗ ചൈതന്യയാണ് വീഡിയോ ലോഞ്ച് ചെയ്തത്.

പോലീസ് ഓഫീസറാണ് അല്ലരി നരേഷ് ചിത്രത്തിൽ എത്തുന്നത്. മിർണയാണ് ചിത്രത്തിൽ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.  തൂം വെങ്കട്ട് ഒരുക്കുന്ന കഥക്ക് അബ്ബൂരി രവിയാണ് സംഭാഷണങ്ങൾ എഴുതുന്നത്.  ഷൈൻ സ്‌ക്രീൻസിന്റെ സാഹു ഗരപതിയും ഹരീഷ് പെഡിയും ചേർന്ന് നിർമ്മിച്ച ഈ പ്രൊഡക്ഷൻ ഡിസൈൻ ഗംഭീരമാണ്. ആക്ഷൻ ഇൻറർടൈനറായി ഒരുങ്ങുന്ന ചിത്രത്തിൻറെ ഛായാഗ്രഹണം സിധ് ആണ് , അതിഗംഭീരമായ പശ്ചാത്തല സംഗീതം ഒരുക്കുന്നത് ശ്രീചരൺ പകലയാണ്.  ഛോട്ടാ കെ പ്രസാദാണ് ചിത്രത്തിന്റെ എഡിറ്റർ, ബ്രഹ്മ കദലി പ്രൊഡക്ഷൻ ഡിസൈനർ ആണ്.

അഭിനേതാക്കൾ: അല്ലരി നരേഷ്, മിർണ.  രചന, സംവിധായകൻ: വിജയ് കനകമേടല.  നിർമ്മാതാക്കൾ: സാഹു ഗരപതി, ഹരീഷ് പെഡി.  ബാനർ: ഷൈൻ സ്‌ക്രീൻസ്
 കഥ: തൂം വെങ്കട്ട്.  സംഭാഷണം: അബ്ബൂരി രവി.  DOP: സിഡ്  സംഗീതം: ശ്രീചരൺ പകല.  എഡിറ്റർ: ഛോട്ടാ കെ പ്രസാദ്.  പ്രൊഡക്ഷൻ ഡിസൈനർ: ബ്രഹ്മ കദളി.  പിആർഒ: ശബരി

Read more topics: # ഉഗ്രം
ugram teaser released

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES