Latest News

അന്‍വര്‍ റഷീദിന്റെ സഹസംവിധായകന്‍ സലാം ബുഖാരി സ്വതന്ത്രസംവിധായകനാവുന്നു; 'ഉടുമ്പന്‍ചോല വിഷന്‍' ടൈറ്റില്‍ ഫസ്റ്റ് ലുക്ക് പുറത്ത്

Malayalilife
 അന്‍വര്‍ റഷീദിന്റെ സഹസംവിധായകന്‍ സലാം ബുഖാരി സ്വതന്ത്രസംവിധായകനാവുന്നു; 'ഉടുമ്പന്‍ചോല വിഷന്‍' ടൈറ്റില്‍ ഫസ്റ്റ് ലുക്ക് പുറത്ത്

ന്‍വര്‍ റഷീദിന്റെ സഹസംവിധായകനായ സലാം ബുഖാരി മാത്യു തോമസിനെയും ശ്രീനാഥ് ഭാസിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി സംവിധാനം ചെയ്യുന്ന 'ഉടുമ്പന്‍ചോല വിഷന്‍' എന്ന ചിത്രത്തിന്റെ ടൈറ്റില്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഒരു കംപ്ലീറ്റ് മാസ്സ് എന്റര്‍ടൈനറായാണ് സംവിധായകനും ടീമും  ഉടുമ്പന്‍ചോല വിഷന്‍ ഒരുക്കുന്നത്. എ&ആര്‍ മീഡിയ ലാബ്സിന്റെയും യുബി പ്രൊഡക്ഷന്‍സിന്റെയും ബാനറുകളില്‍ അഷര്‍ അമീര്‍, റിയാസ് കെ മുഹമ്മദ്, സലാം ബുഖാരി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

മാത്യു തോമസ്, ശ്രീനാഥ് ഭാസി എന്നിവരെക്കൂടാതെ സിദ്ദിഖ്, അശോകന്‍, ദിലീഷ് പോത്തന്‍, സുദേവ് ??നായര്‍, ബാബുരാജ്, അഭിറാം രാധാകൃഷ്ണന്‍, ജിനു ജോസ്, ഷഹീന്‍ സിദ്ദിഖ്, ഭഗത് മാനുവല്‍, ശങ്കര്‍ ഇന്ദുചൂഡന്‍, ഗബ്രി ജോസ്, ആര്‍ ജെ മുരുകന്‍, അര്‍ജുന്‍ ഗണേഷ്, അധീഷ് ദാമോദരന്‍, ശ്രിന്ദ, നീന കുറുപ്പ്, ചൈതന്യ പ്രകാശ്, ഹസ്ലി, ജിജിന തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

ഛായാഗ്രഹണം - വിഷ്ണു തണ്ടാശ്ശേരി, സംഗീതം - ഗോപി സുന്ദര്‍, എഡിറ്റര്‍ - വിവേക് ??ഹര്‍ഷന്‍, രചന - അലന്‍ റോഡ്‌നി, എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍ - ഷിഹാബുദ്ധീന്‍ പരാ പറമ്പത്ത്, പ്രൊഡക്ഷന്‍ ഡിസൈന്‍ - ജോസഫ് നെല്ലിക്കല്‍, വസ്ത്രാലങ്കാരം - സമീറ സനീഷ്, മേക്കപ്പ് - റോണക്‌സ് സേവ്യര്‍, സംഘട്ടനം - കലൈ കിങ്ങ്‌സണ്‍, തവസി രാജ്, മാഫിയ ശശി, നൃത്തസംവിധാനം - ഷോബി പോള്‍രാജ്, ഗാനരചന - വിനായക് ശശികുമാര്‍, ഫൈനല്‍ മിക്‌സ് - എം ആര്‍ രാജകൃഷ്ണന്‍, സൗണ്ട് ഡിസൈന്‍ - വിക്കി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - വിനോദ് ശേഖര്‍, ലൈന്‍ പ്രൊഡ്യൂസേഴ്‌സ് - സിറാസ് എം പി, സിയാക്ക് ഹംസ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - അഖില്‍ മോഹന്‍ദാസ്, അസോസിയേറ്റ് ഡയറക്ടര്‍ - കണ്ണന്‍ ടി ജി, വിഎഫ്എക്‌സ് - എഗ്ഗ് വൈറ്റ്, സ്റ്റില്‍ ഫോട്ടോഗ്രാഫി - ആദര്‍ശ് കെ രാജ്, പബ്ലിസിറ്റി ഡിസൈന്‍ - സ്‌പെല്‍ബൗണ്ട് സ്റ്റുഡിയോസ്, പിആര്‍ഒ - ആതിര ദില്‍ജിത്ത്, എ എസ് ദിനേശ്

udubanchola vission title first look

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES