Latest News

ഫഹദ് ഫാസിലും നസ്രിയയും ഒന്നിക്കുന്ന ചിത്രത്തിനായി കാത്ത് ആരാധകര്‍! അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ട്രാന്‍സ് ഫെബ്രുവരി പതിനാലിന് തീയേറ്ററുകളില്‍!

Malayalilife
topbanner
 ഫഹദ് ഫാസിലും നസ്രിയയും ഒന്നിക്കുന്ന ചിത്രത്തിനായി കാത്ത് ആരാധകര്‍!  അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ട്രാന്‍സ് ഫെബ്രുവരി പതിനാലിന്  തീയേറ്ററുകളില്‍!

ഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ട്രാന്‍സ്   ഫെബ്രുവരി പതിനാലിന് തീയേറ്ററുകളില്‍ എത്തും. ഫഹദ് ഫാസിലാണ് ഇക്കാര്യം ഫേസ്ബുക് പോസ്റ്റിലൂടെ ആരാധകരുമായി പങ്കുവച്ചത്.

ക്രിസ്മസ് റിലീസായി ഡിസംബര്‍ 20ന് ചിത്രം തീയേറ്ററിലെത്തുമെന്നാണ് ആദ്യം അറിയിച്ചിരുന്നതെങ്കിലും പിന്നീട് മാറ്റിവയ്ക്കുകയായിരുന്നു. ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായ ഫഹദ് ഫാസിലിന്റെയും നസ്രിയ നസിമിന്റെയും പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയയില്‍ നേരത്തെ തന്നെ തരംഗമായിരുന്നു.സൗബിന്‍ ഷാഹിര്‍, വിനായകന്‍, ചെമ്പന്‍ വിനോദ് ജോസ്, ദിലീഷ് പോത്തന്‍, അര്‍ജുന്‍ അശോകന്‍, ശ്രീനാഥ് ഭാസി തുടങ്ങി ഇക്കാലത്തെ ശ്രദ്ധേയ അഭിനേതാക്കളില്‍ മിക്കവരും ചിത്രത്തില്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സംവിധായകന്‍ ഗൗതം മേനോനും ഒരു പ്രധാന കഥാപാത്രമായി ചിത്രത്തിലെത്തുന്നുണ്ട്.

Read more topics: # trance movie february,# 14
trance movie february 14

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES