Latest News

പ്രഭാസ്-നാഗ് അശ്വിന്‍ ചിത്രം 'കല്‍ക്കി 2898 എഡി' നാളെ മുതല്‍; പ്രദര്‍ശനം 280 തിയറ്ററുകളില്‍

Malayalilife
topbanner
 പ്രഭാസ്-നാഗ് അശ്വിന്‍ ചിത്രം 'കല്‍ക്കി 2898 എഡി' നാളെ മുതല്‍; പ്രദര്‍ശനം 280 തിയറ്ററുകളില്‍

നാഗ് അശ്വിന്റെ സംവിധാനത്തില്‍ പ്രഭാസ് നായകനായെത്തുന്ന 'കല്‍ക്കി 2898 എഡി' നാളെ (27 ജൂണ്‍ 2024) മുതല്‍ തിയറ്ററുകളിലെത്തും. കേരളത്തില്‍ 280 തിയറ്ററുകളിലായാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. വൈജയന്തി മൂവീസിന്റെ ബാനറില്‍ സി അശ്വിനി ദത്ത് നിര്‍മ്മിക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം വേഫറര്‍ ഫിലിംസാണ് കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്.'

കാശി, 'കോംപ്ലക്‌സ്', 'ശംഭാള' എന്നീ മൂന്ന് ലോകങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. ഇന്ത്യന്‍ മിത്തോളജിയില്‍ വേരൂന്നി പുരാണങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന ഒരു സയന്‍സ് ഫിക്ഷനാണിത്.

പ്രഭാസിനൊപ്പം മെഗാസ്റ്റാര്‍ അമിതാഭ് ബച്ചന്‍, ഉലഗനായകന്‍ കമല്‍ഹാസന്‍, ദിഷാ പടാനി തുടങ്ങിയവര്‍ സുപ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ദീപിക പദുക്കോണാണ് നായിക. 'സുമതി'യായ് ദീപിക പ്രത്യക്ഷപ്പെടുമ്പോള്‍ 'അശ്വത്ഥാമാവ്' എന്ന കഥാപാത്രമായ് അമിതാഭ് ബച്ചനും 'യാസ്‌കിന്‍' എന്ന കഥാപാത്രമായ് കമല്‍ഹാസനും 'ഭൈരവ'യായ് പ്രഭാസും 'റോക്‌സി'യായി ദിഷാ പടാനിയും വേഷമിടുന്നു. ബിസി 3101-ലെ മഹാഭാരതത്തിന്റെ ഇതിഹാസ സംഭവങ്ങള്‍ മുതല്‍ എഡി 2898 സഹസ്രാബ്ദങ്ങള്‍ വരെ നീണ്ടുനില്‍ക്കുന്ന യാത്രയാണ് 'കല്‍ക്കി 2898 എഡി'യില്‍ ദൃശ്യാവിഷ്‌കരിക്കുന്നത്.തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം, കന്നഡ, ഇംഗ്ലീഷ് തുടങ്ങി ഒന്നിലധികം ഭാഷകളില്‍ പുറത്തുവിട്ട ചിത്രത്തിന്റെ റിലീസ് ട്രെയിലറിന് വലിയ സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. 

റിലീസ് ഡേറ്റ് പ്രഖ്യാപിച്ച മുതല്‍ പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രമാണ് 'കല്‍ക്കി 2898 എഡി

kalki 2898 ad booking

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES