Latest News

സംവിധാന മോഹം മനസിലുണ്ട്; കരിയറില്‍ വളരെ ആസൂത്രണത്തോടെയാണ് മുന്നോട്ട് കൊണ്ട്‌പോകുന്നത്; പൃഥ്വിരാജ് എന്ന 'സംവിധായക'നൊപ്പം പ്രവര്‍ത്തിച്ചതിന്റെ അനുഭവം വിവരിച്ച് ടോവിനോ

Malayalilife
 സംവിധാന മോഹം മനസിലുണ്ട്; കരിയറില്‍ വളരെ ആസൂത്രണത്തോടെയാണ് മുന്നോട്ട് കൊണ്ട്‌പോകുന്നത്; പൃഥ്വിരാജ് എന്ന 'സംവിധായക'നൊപ്പം പ്രവര്‍ത്തിച്ചതിന്റെ അനുഭവം വിവരിച്ച് ടോവിനോ

ടന്‍ പൃഥ്വിരാജ് സംവിധായകന്റെ വേഷത്തില്‍ സിനിമയിലേക്ക് കാലെടുത്തുവെക്കുകയാണ്. അദ്ദേഹത്തെ പറ്റി പറയാന്‍ നടന്‍ ടോവിനോ തോമസിനു ഏറെയുണ്ട്. തന്റെ സംവിധാന മോഹം കൂടിയാണ് പൃഥ്വിയെ പറ്റി പറയുന്നതിനൊപ്പം ടോവിനോ വെളിപ്പെടുത്തിയത്. സംവിധായകന്റെ തൊപ്പിയണിയുന്നതിലൂടെ പൃഥ്വിരാജിന്റെ വളര്‍ച്ച തന്നെ അമ്പരിപ്പിച്ചുവെന്നും വലിയ അനുഭവ സമ്പത്തുള്ള സംവിധായകനെ പോലെയാണ് പൃഥ്വി പ്രവര്‍ത്തിക്കുന്നതെന്നും ടോവിനോ പറയുന്നു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ടോവിനോ ഇക്കാര്യം വ്യക്തമാക്കിയത്. മികച്ച ആസൂത്രണത്തോടെയും ബോധ്യത്തോടെയുമാണ് താന്‍ കരിയറില്‍ മുന്നോട്ട് പോകുന്നതെന്നും ടോവിനോ പറയുന്നു. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ലൂസിഫറിലും ടോവിനോ ശ്രദ്ധേയമായ റോളില്‍ എത്തുന്നുണ്ടെന്നാണ് സൂചന.

മുഖ്യധാരയിലുള്ള സിനിമയുടെ ഭാഗമാകുമ്പോള്‍ അധികമാളുകള്‍ നമ്മുടെ സിനിമ കാണണമെന്ന് ആഗ്രഹിക്കാറുണ്ട്, അത് സ്വാഭാവികമാണ്.  മള്‍ട്ടി സ്റ്റാര്‍ ചിത്രങ്ങളോട് താല്‍പര്യക്കുറവില്ലെന്നും നല്ല സിനിമകളില്‍ ചിലത് കാണുമ്പോള്‍ ഭയം തോന്നാറുണ്ടെന്നും ടോവിനോ പറയുന്നു. അത് ചെയ്യാനുള്ള ധൈര്യം തനിക്ക് ഉണ്ടാകുന്നുണ്ടോ എന്ന് നോക്കും.മഞ്ജു വാര്യര്‍ നായികയായ ആമി എന്ന ചിത്രത്തിന് ആറ് ദിവസമാണ് പങ്കെടുത്തതെന്നും അദ്ദേഹം പറയുന്നു. ചെറിയ വേഷമാണെങ്കിലും ലൂസിഫറിലെ വേഷം സ്വീകരിക്കാന്‍ മടി തോന്നിയില്ലെന്നും നായക വേഷമല്ലാതെ ഒരു ചിത്രത്തില്‍ അഭിനയക്കുന്നത് വഴി നടനെന്ന രീതിയില്‍ വളരുകയാണെന്നും ടോവിനോ വ്യക്തമാക്കി.

അന്തരിച്ച നടന്‍ ഭരത് ഗോപിയുടെ മകന്‍ മുരളി ഗോപിയാണ് ലൂസിഫറിന്റെ തിരക്കഥ ഒരുക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ബോളിവുഡ് താരം വിവേക് ഒബ്റോയി വില്ലനായി എത്തുന്നു എന്ന പ്രത്യേകയുമുണ്ട്. ഇന്ദ്രജിത്തും ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്നതായി വാര്‍ത്തകള്‍ ഉണ്ട്. മഞ്ജു വാര്യര്‍, മംമ്ത മോഹന്‍ദാസ്, ക്വീന്‍ ഫെയിം സാനിയ എന്നിവരും ചിത്രത്തിലുണ്ട്. വലിയ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. സുജിത് വാസുദേവാണ് ഛായാഗ്രാഹകന്‍. പൊളിറ്റിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുത്താവുന്ന സിനിമയായിരിക്കും ലൂസിഫറെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായെത്തുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

tovino-thomas-says-about-prithviraj

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES