Latest News

പൃഥ്വിരാജിനെ കുറിച്ച് ടോവിനോ തോമസിന്റെ വെളിപ്പെടുത്തല്‍; ആ രണ്ട് പേര്‍ കഴിഞ്ഞാല്‍ സൂപ്പര്‍ സ്റ്റാര്‍ പദവിയുണ്ടെങ്കില്‍ അത് പൃഥ്വിരാജിനു അവകാശപ്പെട്ടതാണ്; താന്‍ സൂപ്പര്‍ താര പദവി ആഗ്രഹിക്കുന്നയാളല്ലെന്നും ചെയ്യുന്ന സിനിമകളില്‍ തൃപ്തനാണെന്നും ടോവിനോ

Malayalilife
പൃഥ്വിരാജിനെ കുറിച്ച്  ടോവിനോ തോമസിന്റെ വെളിപ്പെടുത്തല്‍;  ആ രണ്ട് പേര്‍ കഴിഞ്ഞാല്‍ സൂപ്പര്‍ സ്റ്റാര്‍ പദവിയുണ്ടെങ്കില്‍ അത് പൃഥ്വിരാജിനു അവകാശപ്പെട്ടതാണ്; താന്‍ സൂപ്പര്‍ താര പദവി ആഗ്രഹിക്കുന്നയാളല്ലെന്നും ചെയ്യുന്ന സിനിമകളില്‍ തൃപ്തനാണെന്നും ടോവിനോ

ലയാള സിനിമയിലെ താരരാജക്കന്‍മാര്‍ ആണ്  മമ്മൂട്ടിയും മോഹന്‍ലാലും. അവരെ അങ്ങിനെ കാണാന്‍ തന്നെയാണ് മലയാളികള്‍ക്ക് ഇഷ്ടവും.  സൂപ്പര്‍ താരം എന്ന് വാക്ക് കേള്‍ക്കുമ്പോള്‍ മലയാളികളുടെ മനസില്‍ നിറയുന്നതും ഇവരുടെ പേരുകള്‍ തന്നെ.
എന്നാല്‍ ഇവര്‍ കഴിഞ്ഞാല്‍ സൂപ്പര്‍ താര പദവി ആര്‍ക്കെന്ന് ഇതുവരെ  അധിക ആരും പറഞ്ഞ് കേട്ടില്ല. പ്രധാനമായും ഒട്ടേറെ യുവ നടന്മാര്‍ സിനിമയിലേക്ക് എത്തിയിട്ടും സൂപ്പര്‍ താര പദവി ഇവര്‍ക്ക് തന്നെ. എന്നാല്‍ ഇക്കാര്യത്തില്‍ മലയാളത്തിന്റെ പ്രിയ ടോവിനോയുടെ വാക്കുകളാണ് ഏവരും ചര്‍ച്ചയാക്കിയിരിക്കുന്നത്.

മഹാനടന്മാരായ മമ്മൂക്കയും ലാലേട്ടനും കഴിഞ്ഞാല്‍ ഒരു സൂപ്പര്‍താര പദവിയുണ്ടെങ്കില്‍ അത് പൃഥ്വിരാജിന് അവകാശപ്പെട്ടതാണെന്നാണ് ടോവിനോ തോമസ് അഭിപ്രായം തുറന്ന് പറഞ്ഞത്. ക്ലബ് എഫ്.എം റേഡിയോ ഇന്റര്‍വ്യൂയിലാണ് ടോവിനോ തന്റെ പ്രിയ താരത്തെ കുറിച്ച് പറഞ്ഞത്. തന്റെ പുതിയ ചിത്രങ്ങളുടെ വിശേഷങ്ങള്‍ക്കിടയില്‍ സംവിധായകന്‍ വിനയന്‍ ടോവിനോ അടുത്ത സൂപ്പര്‍സ്റ്റാര്‍ ആകുമെന്ന് പറഞ്ഞ കാര്യം അവതാരിക ശാലിനി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് മറുപടിയായിട്ടാണ് ടോവിനോയുടെ അഭിപ്രായം.

സൂപ്പര്‍സ്റ്റാര്‍ പദവി ആഗ്രഹിക്കുന്ന ഒരാളല്ല താനെന്നും ചെയ്യുന്ന സിനിമകളില്‍ തൃപ്തനാണെന്നുമായിരുന്നു ടോവിനോ പറഞ്ഞു. അങ്ങനെയെങ്കില്‍ മമ്മൂട്ടിയും മോഹന്‍ലാലും അല്ലാതെ മലയാളത്തിലെ ഒരു സൂപ്പര്‍സ്റ്റാറിന്റെ പേര് പറയാന്‍ പറഞ്ഞാല്‍ ടോവിനോ ആരുടെ പേര് പറയുമെന്ന ചോദ്യത്തിന് മറുപടി ആയിട്ടാണ് പൃഥ്വിയുടെ പേര് പറഞ്ഞത്.

tovino-thomas-says-about-prithviraaj

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES