Latest News

2020യില്‍ ടൊവിനോ പൊളിക്കും; ടൊവിനോയുടെ വരാനിരിക്കുന്ന ചിത്രങ്ങള്‍ ഇതൊക്കെ

Malayalilife
2020യില്‍ ടൊവിനോ പൊളിക്കും;  ടൊവിനോയുടെ വരാനിരിക്കുന്ന ചിത്രങ്ങള്‍ ഇതൊക്കെ

 

മലയാള സിനിമയിലെ തിരക്കുള്ള നടനായ ടൊവിനോയുടെ ഒരുപറ്റം ചിത്രങ്ങള്‍ 2020 ല്‍ തയ്യാറാകുന്നുണ്ട് അവ എതൊക്കെയെന്ന് നോക്കാം

ഫോറന്‍സിക്

ടൊവിനോ തോമസിനെ നായകനാക്കി അഖില്‍ പോള്‍, അന്‍സാര്‍ ഖാന്‍ എന്നിവര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഫോറന്‍സിക് .മംമ്ത മോഹന്‍ദാസ് ആണ് നായിക .സീരിയല്‍ കൊലപാതകങ്ങളെ കുറിച്ചുള്ള ഉദ്യോഗ ജനകമായ അന്വേഷണമാണ് ഫോറന്‍സിക് പറയുന്നത്. സാമുവല്‍ ജോണ്‍ കാട്ടൂക്കാരന്‍ എന്ന ഫോറന്‍സിക് ഉദ്യോഗസ്ഥനായാണ് ടൊവിനോ തോമസ് അഭിനയിക്കുന്നത്. ഋതികാ സേവ്യര്‍ ഐപിഎസ് എന്ന പൊലീസ് ഉദ്യോഗസ്ഥയായി മംമ്താ മോഹന്‍ദാസും സിനിമയിലെത്തുന്നു. ടൊവിനൊ മംമ്ത എന്നിവര്‍ക്ക് പുറമെ വന്‍ താര നിരയും സിനിമയിലുണ്ട്. രണ്‍ജി പണിക്കര്‍, പ്രതാപ് പോത്തന്‍, അഞ്ജലി നായര്‍, സൈജു കുറുപ്പ്, റേബ മോണിക്ക,ബാലാജി ശര്‍മ്മ, ദേവി അജിത്ത് എന്നിവരാണ് മറ്റ് താരങ്ങള്‍. ജുവിസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നെവിസ് സേവ്യറും സിജു മാത്യുവും ചേര്‍ന്നാണ് ഫോറന്‍സിക് നിര്‍മ്മിക്കുന്നത്. രാഗം മുവീസിന്റെ ബാനറില്‍ രാജു മല്യത്തും നിര്‍മ്മാണത്തില്‍ സഹകരിക്കുന്നു. അഖില്‍ ജോര്‍ജ്ജ് ആണ് ക്യാമറ. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്. ജേക്ക്‌സ് ബിജോയ് ആണ് മ്യൂസിക്. ദിലീപ് നാഥ് ആര്‍ട്ടും, വിഷ്ണു ഗോവിന്ദും ശ്രീശങ്കറും സൗണ്ട് ഡിസൈനും നിര്‍വഹിക്കുന്നു.സമീറാ സനീഷാണ്് കോസ്റ്റിയൂംസ്, രാജശേഖര്‍ ആക്ഷനും നിര്‍വഹിക്കുന്നു

2403 ഫീറ്റ്

കേരളം അതിജീവിച്ച മഹാപ്രളയം ആസ്പദമാക്കി ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണ് 2403 ഫീറ്റ്. ടൊവീനോ തോമസ്, തന്‍വി റാം എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കേരളത്തില്‍ അടുത്തകാലത്തായി ഉണ്ടായ പ്രളയത്തിലെ ചില സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരുക്കുന്നത്. ചി്ത്രത്തില്‍ കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, ആസിഫ് അലി, ഇന്ദ്രജിത്, മഞ്ജു വാര്യര്‍, ഇന്ദ്രന്‍സ് എന്നിവരും അണിനിരക്കുന്നു എന്നാണ് സൂചന.
 
അജയന്റെ രണ്ടാം മോഷണം

യുവതാരം ടൊവിനോ തോമസ് ആദ്യമായി ട്രിപ്പിള്‍ റോളില്‍ എത്തുന്ന ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. ജിതിന്‍ ലാലാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ജിതിന്റെ ആദ്യ സംവിധാന സംരംഭമാണ് അജയന്റെ രണ്ടാം മോഷണം.  യൂ.ജി.എം. എന്റെര്‍റ്റൈന്മെന്റ് ആണ് നിര്‍മ്മാണം. മൂന്ന് കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു എന്റര്‍ടൈനര്‍ ചിത്രമായാണ് അജയന്റെ രണ്ടാം മോഷണം ഒരുക്കുന്നത്.
കളരിക്ക് ഏറെ പ്രാധാന്യം നല്‍കുന്ന ചിത്രം 1900, 1950, 1990 എന്നീ കാലഘട്ടങ്ങളിലുടെയാണ് കടന്നു പോകുന്നത്. മൂന്ന് തലമുറയില്‍പ്പെട്ട കഥാപാത്രങ്ങളെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. സുജിത് നമ്പ്യാര്‍ കഥയും തിരക്കഥയുമൊരുക്കുന്ന ചിത്രത്തിന്റെ അഡിഷണല്‍ സ്‌ക്രീന്‍പ്ലേ ദീപു പ്രദീപാണ്.ക്രിസ്റ്റി സെബാസ്റ്റ്യന്‍ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്  ദിബു നൈനാന്‍ തോമസാണ്. കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട് എന്നി സ്ഥലങ്ങളിലായിരിക്കും ചിത്രീകരണം നടക്കുക. താര നിര്‍ണ്ണയം നടന്നു വരുകയാണ്.

തല്ലുമാല

കഴിഞ്ഞ ഒക്ടോബറില്‍ ടൊവിനോ തോമസും സൗബിന്‍ ഷഹീറും തല്ലുമാല എന്ന് പേരിട്ടിരിക്കുന്ന സിനിമയ്ക്കായി ഒന്നിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. മുഹ്‌സിന്‍ പരാരി സിനിമ സംവിധാനം ചെയ്യുമെന്നും ആഷിഖ് അബു, റിമ കല്ലിങ്കല്‍ ടീമിന്റെ ഒപിഎം പിക്‌ചേഴ്‌സ് സിനിമ നിര്‍മ്മിക്കുമെന്നുമാണ് അറിയിച്ചിരുന്നത്. ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ അവര്‍ സിനിമ ഉപേക്ഷിച്ചെന്നും നിര്‍മ്മാതാവ് ആഷിഖ് ഉസ്മാന്‍ സിനിമ ഏറ്റെടുത്തെന്നുമാണ്.. ടൊവിനോ തോമസ് ചിത്രത്തില്‍ ഇപ്പോഴുമുണ്ടെങ്കിലും സൗബിന്‍ ഷഹീര്‍ പുറത്തായി. ഷറഫുദ്ദീന്‍ സൗബിനു പകരമെത്തും. മുഹ്‌സിന്‍ പരാരി സിനിമയ്‌ക്കൊപ്പം ഉണ്ടാകും. പാട്ടുകള്‍ റെക്‌സ് വിജയന്, ഷഹബാസ് അമാന്‍ എന്നിവര്‍ ചേര്‍ന്നൊരുക്കും. നൗഫല്‍ അബ്ദുള്ള് എഡിറ്റിംഗും. സൗണ്ട് ഡിസൈനര്‍മാരായ വിഷ്ണു ഗോവിന്ദ് ,ശ്രീശങ്കര്‍ എന്നിവരും മേക്കപ്പ് ആര്ട്ടിസ്റ്റ് റോണകസ് സേവിയര്‍, കോസ്റ്റിയൂം ഡിസൈനര്‍ മഷാര്‍ ഹംസ എന്നിവരുമാണ് ടെക്‌നിക്കല്‍ ടീമിലുളളത്.സെപതംബറില്‍ റിലീസ് ചെയ്യാനിരിക്കുന്ന സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും

ആരവം

ടൊവീനോ തോമസിനെ നായകനാക്കി നവാഗതനായ ജിത്തു അഷറഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ആരവം.ഒരു ദേശത്തിന്റെ താളം എന്ന ടാഗ് ലൈനോടുകൂടിയാണ് ചിത്രം എത്തുന്നത്. ഷാഹി കബീറാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഹസീബ് ഹനീഫ്, അജി മേടയില്‍, നൗഷാദ് ആലത്തൂര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് മലയാളം മൂവി മേക്കേഴ്‌സ്, അച്ചിച്ച ഫിലിംസ് എന്നീ ബാനറുകളില്‍ നിര്‍മ്മിക്കും.

ഭൂമി

ടൊവീനോ തോമസിനെ നായകനാക്കി നവാഗതനായ ആല്‍ബി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭൂമി. കൈലാസ് മേനോന്‍ സംഗീതവും, സിനു സിദ്ധാര്‍ത്ഥ് ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു.

പള്ളിച്ചട്ടമ്പി

ക്വീന്‍ എന്ന ചിത്രത്തിനുശേഷം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണ് പള്ളിച്ചട്ടമ്പി. ഹിസ്റ്റോറിക്കല്‍ ഡ്രാമയായി ഒരുക്കുന്ന ചിത്രത്തില്‍ ടൊവീനോ തോമസാണ് നായകന്‍. ദാദാസാഹിബ്, ശിക്കാര്‍, നടന്‍ തുടങ്ങിയ സിനിമകള്‍ക്ക് തിരക്കഥ എഴുതിയ സുരേഷ് ബാബുവാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്.

മിന്നല്‍ മുരളി

ഗോദയ്ക്ക് ശേഷം ടൊവീനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് ഒരുക്കുന്ന ചിത്രമാണ് മിന്നല്‍ മുരളി. ടൊവീനോ ഒരു സൂപ്പര്‍ ഹീറോ ആയി അഭിനയിക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. തമിഴ് താരം ഗുരു സോമസുന്ദരം, അജു വര്‍ഗീസ്, ബൈജു, ഹരിശ്രീ അശോകന്‍, ഫെമിന ജോര്‍ജ് എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.
 
ടിക്ക് ടോക്ക്

ടൊവീനോ തോമസിനെ നായകനാക്കി നവാഗതനായ വിവേക് അനിരുദ്ധ് സംവിധാനം ചെയ്ത ചിത്രമാണ് ടിക്ക് ടോക്ക്. ടിക്ക് ടോക്ക് ഒരു ട്രാവല്‍ മൂവിയാണ്.കിരണ്‍ കെ എസ്, അഭിനേഷ് അപ്പുക്കുട്ടന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം തയ്യാറാക്കിയിരിക്കുന്നത്.ബി.കെ ഹരിനാരായണന്റെ വരികള്‍ക്ക് അരുണ്‍ മുരളീധരനാണ് സംഗീതം പകരുന്നത്.


കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ്

ടൊവിനോയെ നായകനാക്കീ ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രമാണ് കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ്.ദീപു പ്രദീപുംജിയോ ബേബിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.ഗോപി സുന്ദര്‍ ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. സിനു സിദ്ധാര്‍ഥന്‍ ആണ്  ഛായാഗ്രാഹകന്‍.

Read more topics: # tovino thomas ,# new movies
tovino thomas new movies

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES