Latest News

ടൊവിനോയുടെ ആക്ഷന്‍ രംഗങ്ങളുമായി ഒരു കുപ്രസിദ്ധ പയ്യന്റെ രണ്ടാം ട്രെയിലര്‍ എത്തി

Malayalilife
 ടൊവിനോയുടെ  ആക്ഷന്‍ രംഗങ്ങളുമായി ഒരു കുപ്രസിദ്ധ പയ്യന്റെ രണ്ടാം ട്രെയിലര്‍ എത്തി

ടൊവീനോ തോമസ് നായകനാകുന്ന മധുപാല്‍ ചിത്രം ഒരു കുപ്രസിദ്ധ പയ്യന്റെ രണ്ടാം ട്രെയിലര്‍ പുറത്തിറങ്ങി. സസ്‌പെന്‍സ് നിറഞ്ഞ രംഗങ്ങളാണ് രണ്ടാമത്തെ ട്രെയിലറിലുള്ളത്. കൊലപാതകവുമാായി ബന്ധപ്പെട്ടുള്ള പൊലീസ് കോടതി വിചാരണയുമാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് ട്രെയിലറില്‍ നിന്നുള്ള സൂചന. ചിത്രം നംവംബര്‍ 9ന് റിലീസ് ചെയ്യും. അനു സിതാരയും നിമിഷ സജയനുമാണ് നായികമാര്‍.

വി സിനിമാസ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നെടുമുടി വേണു, ദിലീഷ് പോത്തന്‍, സിദ്ധിഖ്, അലന്‍സിയര്‍, പശുപതി. സുധീര്‍ കരമന, സുജിത് ശങ്കര്‍, ജി. സുരേഷ്‌കുമാര്‍, പി. സുകുമാര്‍, സിബി തോമസ്, ശരണ്യ പൊന്‍വര്‍ണന്‍, മഞ്ജുവാണി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

ജീവന്‍ ജോബ് തോമസ് കഥ, തിരക്കഥ, സംഭാഷണമെഴുതുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നൗഷാദ് ഷെരീഫ് നിര്‍വഹിക്കുന്നു. ശ്രീകുമാരന്‍ തമ്പിയുടെ വരികള്‍ക്ക് ഔസേപ്പച്ചനാണ് സംഗീതം.

തലപ്പാവ്, ഒഴിമുറി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മധുപാല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അജയന്‍ എന്ന പാല്‍ക്കാരനായിട്ടാണ് ചിത്രത്തില്‍ ടൊവിനോ എത്തുന്നത്.

tovino-thomas-madhupal-anu-sithara-nimish-sajayan 2nd trailer

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES