കാത്തിരിപ്പിനൊടുവില്‍ ഈ വര്‍ഷത്തെ ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാപിച്ചു. ഒരു പരിതിവരെ ജൂറി തീരുമാനത്തെ എല്ലാവരും സ്വാഗതം ചെയ്തത് കൊണ്ട് വിവാദങ്ങല്‍ മാറി നിന്നു. അതേസമയം ഓസ്‌കര്‍ പ്രഖ്യാപനത്തിനു ശേഷമുളള ടൊവിനോ തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായി മാറിയിരുന്നു.
ഓസ്‌കര്‍ സദസ്സില്‍ മറ്റുളളവര്‍ക്കൊപ്പം ഇരിക്കുന്ന ടൊവിനോയെ ആണ് പോസ്റ്ററില്‍ കാണിച്ചിരിക്കുന്നത്. ടൊവിനോ തോമസിന്റെ പുതിയ ചിത്രം ആന്‍ഡ് ദ ഓസ്‌കര്‍ ഗോസ് ടുവിന്റെ രണ്ടാമത്തെ പോസ്റ്ററായിരുന്നു താരം പുറത്തുവിട്ടിരുന്നത്. പോസ്റ്ററിനൊപ്പം ഓസ്‌കര്‍ ജേതാക്കള്‍ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ചു കൊണ്ടുമായിരുന്നു ടൊവിനോയുടെ ഫേസ്ബുക്ക് പോസ്റ്റ്.
സലീം അഹമ്മദ് സംവിധാനം ചെയ്ത ചിത്രത്തില്‍ ഒരു ചലച്ചിത്ര സംവിധായകന്റെ വേഷത്തിലാണ് ടൊവിനോ എത്തുന്നത്. പത്ര പ്രവര്‍ത്തകയായി അനു സിത്താര നായികാ വേഷത്തിലും എത്തുന്നു. പ്രധാനമായും കാനഡയില്‍ ആയിരുന്നു സിനിമ ചിത്രീകരിച്ചിരുന്നത്.
ശ്രീനിവാസന്‍, സിദ്ധിഖ്, സലീംകുമാര്‍, ലാല്‍, അപ്പാനി രവി തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഓസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി ശബ്ദമിശ്രണം ചെയ്ത സിനിമയ്ക്ക് ബിജിബാലാണ് സംഗീതം ചെയ്തിരിക്കുന്നത്.