ഇരിങ്ങാലക്കുടയിലെ ദുരിതാശ്വാസ ക്യാംപില്‍ സജീവസാന്നിധ്യമായി മാറിയ താരമാണ് ടൊവിനോ തോമസ്. ഇരിങ്ങാലക്കുടയിലെ മാത്രമല്ല തൃശ്ശൂരിലെ ക്യാംപുകളിലും താരം സന്ദര്‍ശനം നടത്തിയിരുന്നു. ഇതിന് പിന്നാലെയായി അന്‍പോട് കൊച്ചിയിലേക്ക് എത്തിയിരിക്കുകയാണ് താരം.
തൃശൂരില്‍ നിന്നും അന്‍പോട് കൊച്ചിയില്‍ എത്തിയെന്ന് നടന് ടൊവിനോ തോമസ് ഫേസ് ബുക്കി ലൈവിലൂടെയാണ് വ്യക്തമാക്കിയത്. നിമിഷനേരം കൊണ്ട് താരത്തിന്റെ ലൈവ് തരംഗമായി മാറി. ജീവന് തന്നെ പണയം വെച്ച് രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ക്ക് ലഭിക്കാത്ത ക്രെഡിറ്റൊന്നും തനിക്ക് വേണ്ടെന്ന് താരം വ്യക്തമാക്കി. അന്‍പോട് കൊച്ചിയില്‍ എത്തിച്ച സാധനങ്ങള്‍ വിതരണം ചെയ്യുന്നതിനെക്കുറിച്ചാണ് താരം വിശദീകരിച്ചത്. സാധനങ്ങള്‍ വാങ്ങാനായി എത്തുന്നവര്‍ കാത്തുനില്ക്കാന് മടി കാണിക്കുന്ന അവസ്ഥയുണ്ട് ഇപ്പോള്‍. സാധനങ്ങള്‍ വാങ്ങി ഓണച്ചന്തയില്‍ എത്തിച്ച് വില്‍ക്കുന്ന അവസ്ഥയുണ്ട്. അത്തരക്കാരെ തടയുന്നതിന് വേണ്ടി സാധനങ്ങള്‍ക്കായി എത്തുന്നവരുടെ ആവശ്യവും മറ്റ് കാര്യങ്ങള്‍ അന്വേഷിച്ചുമാണ് സാധനങ്ങള്‍ നല്‍കുന്നതെന്നും ടോവിനോ വ്യക്തമാക്കി. പ്രളയത്തിന്റെ തുടക്കത്തില്‍ ആവശ്യക്കാര്‍ക്ക് വേഗം തന്നെ സാധനങ്ങള്‍ എത്തിച്ചിരുന്നു. ഇത് ദുരുപയോഗം ചെയ്യുന്നുവെന്ന് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പുതിയ രീതി അവലംബിക്കുന്നതെന്നും താരം വെളിപ്പെടുത്തി.
വീട് നഷ്ടപ്പെട്ടവര്‍ക്ക് താല്‍ക്കാലിക ആശ്വാസത്തിനായി തന്റെ വീട്ടിലേക്ക് വരാമെന്നും കറന്റ് ഇല്ലെന്ന ഒരൊറ്റ പ്രശ്നം മാത്രമേ അവിടെയുള്ളൂവെന്നും താരം നേരത്തെ ഫേസ് ബുക്കില്‍ കുറിച്ചിരുന്നു. ക്ഷണനേരം കൊണ്ടാണ് താരത്തിന്റെ കുറിപ്പ് വൈറലായത്. ഈ പോസ്റ്റിന് പിന്നാലെ താരം ക്യാംപിലേക്കെത്തി പ്രവര്‍ത്തനങ്ങളില്‍ സജീവമാവുകയായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ശക്തമായ പിന്തുണയാണ് ടോവിനോയുടെ നിലപാടുകള്‍ക്ക് ഇപ്പോള്‍ ആരാധകര്‍ നല്‍കുന്നത്.