താരപരിവേഷമില്ലാതെ വെറും പച്ച മനുഷ്യനായി രക്ഷാപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന താരമാണ് ടോവിനോ തോമസ്. ഇരിങ്ങാലക്കുടയിലേയും തൃശൂരിലേയും ദുരിതാശ്വാസ ക്യാമ്പുകളിലെത്തിയ ടോവിനോ പിന്നീട് കൊച്ചിലേക്കെത്തിയിരുന്നു. ഇപ്പോഴിതാ, നടന്‍ ദിലീപിനൊപ്പമുള്ള പുതിയ ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിന്റെ വിശേഷങ്ങളാണ് ആരാധകര്‍ക്ക് ടോവിനോയോട് ചോദിക്കാനുള്ളത്.
രാമലീലയുടെ സംവിധായകന്‍ അരുണ്‍ ഗോപിയും ചിത്രത്തില്‍ ഇവര്‍ക്കൊപ്പമുണ്ട്. ദിലീപിനൊപ്പമുള്ള ക്ഷേത്രസന്ദര്‍ശനത്തിനിടയിലെ ചിത്രങ്ങളാണോ ഇപ്പോള്‍ പുറത്തുവന്നതെന്ന സംശയമാണ് ആരാധകര്‍ ഉന്നയിച്ചിരിക്കുന്നത്. ടോവിനോയുടെ കൈ പിടിച്ച് സംസാരിക്കുന്ന ദിലീപിനെ കണ്ടതോടെ ഇരുതാരങ്ങളുടെ ആരാധകരും ആകാംക്ഷയിലാണ്. ഇരുവരും തമ്മിലുള്ള സംസാരത്തെക്കുറിച്ചും ആരാധകര്‍ ചോദിക്കുന്നുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ഇവരുടെ ചിത്രങ്ങല്‍ നേരത്തെ തന്നെ പ്രചരിച്ചിരുന്നു. ദിലീപ് ഓണ്‍ലൈന്‍ പുറത്തുവിട്ട ഫോട്ടോയില്‍ ഇതേക്കുറിച്ചുള്ള യാതൊരു വിവരങ്ങളുമുണ്ടായിരുന്നില്ല.ടോവിനോയുടെ കട്ടഫാനായി മാറിയിരിക്കുകയാണോ ദിലീപ് എന്ന ചോദ്യമാണ് ചിലര്‍ ഉന്നയിച്ചത്. സിനിമയില്‍ മാത്രമല്ല യഥാര്‍ത്ഥ ജീവിതത്തിലും ഹീറോയാണ് താനെന്ന് തന്റെ പ്രവര്‍ത്തനങ്ങളിലൂടെ ടോവിനോ തെളിയിച്ചിരുന്നു. തനിക്ക് ചുറ്റുമുള്ളവര്‍ ദുരിതം അനുഭവിക്കുമ്പോള്‍ എങ്ങനെ സമാധാനത്തോടെ ഇരിക്കുമെന്നും ഏതൊരു മനുഷ്യനും ചെയ്യുന്നതേ താനും ചെയ്തുള്ളൂവെന്നും താരം നേരത്തെ വ്യക്തമാക്കിയിരുന്നു.