Latest News

മായാനദിക്കും വൈറസിനും ശേഷം നാരദനുവേണ്ടി ഒന്നിച്ച് ആഷിഖ് അബുവും ടൊവിനോ തോമസും; നായികയായി അന്ന ബെന്‍

Malayalilife
മായാനദിക്കും വൈറസിനും ശേഷം നാരദനുവേണ്ടി ഒന്നിച്ച് ആഷിഖ് അബുവും ടൊവിനോ തോമസും; നായികയായി അന്ന ബെന്‍

ടന്‍ ടൊവിനോ തോമസും ആഷിഖ് അബുവും സിനിമാരംഗത്തെ അടുത്തസുഹൃത്തുക്കളാണ്്. ടൊവിനോയ്ക്ക് കരിയര്‍ ബ്രേക്ക് നല്‍കിയ ചിത്രമായ മായാനദി ഒരുക്കിയത് ആഷിഖ് ആയിരുന്നു. പിന്നീട് നിപയെ അടിസ്ഥാനമാക്കി ആഷിഖ് എടുത്ത വൈറസിലും ടൊവിനോ ചെറിയവേഷത്തിലെത്തി. ഇപ്പോഴിതാ മായാനദിക്കും വൈറസിനും ശേഷം ടൊവിനോയെ നായകനാക്കി പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കയാണ് ആഷിഖ് അബു. നാരദന്‍ എന്ന് പേരിട്ടിരിക്കുന്ന പുതിയ ചിത്രത്തില്‍ അന്ന ബെന്‍ ആണ് നായികയാകുന്നത്. 

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നടന്‍ ടൊവിനോ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടു. മായാനദി, വൈറസ് എന്നീ ചിത്രങ്ങളുടെ വന്‍ വിജയത്തിന് ശേഷം ആഷിഖും ടൊവിനോയും ഒരുമിക്കുമ്പോാള്‍ പ്രതീക്ഷകള്‍ ഏറെയാണ്. ഉണ്ണി ആര്‍ തിരക്കഥ ഒരുക്കുന്ന ചിത്രം നിര്‍മിക്കുന്നത് സന്തോഷ് ടി കുരുവിളയും റിമ കല്ലിങ്കലും ആഷിഖ് അബുവും ചേര്‍ന്നാണ്. ജാഫര്‍ സാദിഖ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ശേഖര്‍ മേനോനാണ് സംഗീതം. അടുത്ത വര്‍ഷം ഏപ്രിലിലാണ് ചിത്രം റിലീസ് ചെയ്യും. 2017ല്‍ പുറത്തിറങ്ങിയ മായാനദി നിരൂപക പ്രശംസ നേടിയ ചിത്രമാണ്. ഇത് തിയറ്ററുകളിലും വിജയമായിരുന്നു.

 

#നാരദൻ #Naaradhan

Posted by Tovino Thomas on Saturday, October 24, 2020


 

Read more topics: # tovino ,# aashiq abu,# naradan,# anna ben
tovino and aashiq abu to join up for naradan

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES