Latest News

ടൊവിനോ തോമസ് കമന്റ് ചെയ്താല്‍ ഞാന്‍ പഠിക്കാം;പുത്തന്‍ ട്രെന്‍ഡുമായി എത്തിയ പയ്യന് മറുപടി നല്‍കി ടൊവിനോ തോമസ്

Malayalilife
 ടൊവിനോ തോമസ് കമന്റ് ചെയ്താല്‍ ഞാന്‍ പഠിക്കാം;പുത്തന്‍ ട്രെന്‍ഡുമായി എത്തിയ പയ്യന് മറുപടി നല്‍കി ടൊവിനോ തോമസ്

മലയാളികള്‍ക്ക് പരീക്ഷാക്കാലം തുടങ്ങിയിട്ടുണ്ട്. ഇതിനിടെ സോഷ്യല്‍ മീഡിയയില്‍ പുതിയ ട്രെന്‍ഡ് പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ഇഷ്ടതാരം കമന്റ് ചെയ്താല്‍ പരീക്ഷയ്ക്ക് പഠിക്കാന്‍ തുടങ്ങാം എന്ന് പറഞ്ഞുകൊണ്ടുള്ള ചില റീലുകളാണ് വൈറലാവുന്നത്. കഴിഞ്ഞ ദിവസം വിജയ് ദേവരക്കൊണ്ട രണ്ട് പെണ്‍കുട്ടികളുടെ റീലിന് നല്‍കിയ മറുപടി വൈറലായിരുന്നു. ഇപ്പോള്‍ ശ്രദ്ധനേടുന്നത് ടൊവിനോ ആരാധകന്റെ റീലാണ്.

'ഈ വിഡിയോക്ക് ടൊവിനോ തോമസ് കമന്റ് ചെയ്താല്‍ ഞാന്‍ എന്റെ പരീക്ഷയ്ക്കായുള്ള തയ്യാറെടുപ്പുകള്‍ ആരംഭിക്കും' എന്ന കാപ്ഷനോടെ താഹ ഹസൂന്‍ എന്ന അക്കൗണ്ടില്‍ നിന്നാണ് വിഡിയോ എത്തിയത്. തണ്ണിമത്തന്‍ കഴിച്ചുകൊണ്ട് നില്‍ക്കുന്ന ആണ്‍കുട്ടിയെയാണ് വിഡിയോയില്‍ കാണുന്നത്. വിഡിയോ വൈറലായതോടെ ആഗ്രഹം പോലെ തന്നെ ടൊവിനോ തോമസ് കമന്റുമായി എത്തുകയായിരുന്നു. 'പോയിരുന്ന് പഠിക്ക് മോനെ' എന്നായിരുന്നു താരത്തിന്റെ സ്നേഹോപദേശം.

Read more topics: # ടൊവിനോ
tovino Thomas comment

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES