Latest News

ഉണ്ണി മുകുന്ദനൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്ത് ടിനി ടോം; രണ്ട് പേര് തമ്മില്‍ വ്യക്തിപരമായ വിഷയങ്ങളുണ്ടെങ്കില്‍ സ്ത്രീകളെ വെറുതെ ഒരു രസത്തിന് വലിച്ചിഴക്കുന്നത് എന്തിനെന്ന് നടി ആത്മീയ രാജന്‍; ക്യത്യമായി പ്രതിഫലം ലഭിച്ചുവെന്ന് നടന്‍ അനീഷ് രവിയും ഷാന്‍ റഹ്മാനും; ബാലയ്‌ക്കൊപ്പമെന്ന് അഞജലി അമീര്‍; ബാല ഉണ്ണി മുകുന്ദന്‍ വിഷയത്തില്‍ പ്രതികരണവുമായി താരങ്ങള്‍

Malayalilife
 ഉണ്ണി മുകുന്ദനൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്ത് ടിനി ടോം; രണ്ട് പേര് തമ്മില്‍ വ്യക്തിപരമായ വിഷയങ്ങളുണ്ടെങ്കില്‍ സ്ത്രീകളെ വെറുതെ ഒരു രസത്തിന് വലിച്ചിഴക്കുന്നത് എന്തിനെന്ന് നടി ആത്മീയ രാജന്‍; ക്യത്യമായി പ്രതിഫലം ലഭിച്ചുവെന്ന് നടന്‍ അനീഷ് രവിയും ഷാന്‍ റഹ്മാനും; ബാലയ്‌ക്കൊപ്പമെന്ന് അഞജലി അമീര്‍; ബാല ഉണ്ണി മുകുന്ദന്‍ വിഷയത്തില്‍ പ്രതികരണവുമായി താരങ്ങള്‍

നടന്‍ ബാലയും ഉണ്ണി മുകുന്ദനും തമ്മിലുള്ള വിവാദത്തിന് പിന്നാലെ നിരവധി പേരാണ് ഈ വിഷയത്തില്‍ തങ്ങളുടെ നിലപാട് അറിയിച്ച് രംഗത്തെത്തിയത്. ഇതിനിടെ നടന്‍ ടിനി ടോം തന്റെ പേജില്‍ ഉണ്ണി മുകുന്ദനൊപ്പമുള്ള ചിത്രം പങ്ക് വച്ചതും സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയ്്ക്ക് വഴിതെളിച്ചു.ഒരു അവാര്‍ഡ് ചടങ്ങില്‍ ഉണ്ണി മുകുന്ദനൊപ്പം ഇരിക്കുന്ന ചിത്രമാണ് കഴിഞ്ഞ ദിവസം ടിനി ടോം പങ്കുവച്ചത്. ആയിരക്കണക്കിന് പേരാണ് പുതിയ സംഭവവികാസങ്ങളുടെ പാശ്ചത്തലത്തില്‍ ഈ പോസ്റ്റിന് റീയാക്ഷന്‍ നല്‍കിയിരിക്കുന്നത്.  

ആരെക്കെ അവസരവാദി എന്ന് നിങ്ങളെവിളിച്ചാലും നിങ്ങളുടെ നയം വ്യക്തമാക്കാന്‍' നിങ്ങള്‍കാണിച്ച ചങ്കുറ്റം എന്നതടക്കം ടിനിയെ പിന്തുണയ്ക്കുന്ന കമന്റുകള്‍ ചിത്രത്തിന് ഉണ്ട്. ടിനി കാരണം സോഷ്യല്‍ മീഡിയ യില്‍ താരം അയ ആളാണ് ബാല എന്നതാണ് മറ്റൊരു ആരാധകന്‍ കമന്റ് ഇട്ടത്. 

മുന്‍പ് ഒരു ടെലിവിഷന്‍ ചാനലില്‍ ബാലയെ ടിനി ടോം അനുകരിച്ചത് ഏറെ വൈറലായിരുന്നു. അന്ന് ഇത് സംബന്ധിച്ച് വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ പിന്നീട് ടിനി ടോം ബാല എന്നിവര്‍ തമ്മില്‍ കാണുകയും പ്രശ്‌നം പരിഹരിക്കുകയും ചെയ്തു. പിന്നീട് ഇരുവരും ടെലിവിഷന്‍ പരിപാടികളില്‍ ഒന്നിച്ച് പങ്കെടുത്തിരുന്നു. 

എന്നാല്‍ 'ഷഫീക്കിന്റെ സന്തോഷം' എന്ന ചിത്രത്തിന്റെ പ്രതിഫലം സംബന്ധിച്ച തര്‍ക്കം വിവാദമായപ്പോള്‍ അതില്‍ ഉണ്ണി മുകുന്ദന് പിന്തുണ നല്‍കുന്നു എന്ന സൂചനയാണ് ടിനിയുടെ പുതിയ ഫേസ്ബുക്ക് പോസ്റ്റ് എന്നാണ് ആരാധകരുടെ പക്ഷം. 

ആരോപണങ്ങളില്‍ പ്രതികരിച്ച്് നടി ആത്മീയ രാജനും രംഗത്തതെത്തി. സിനിമയ്ക്ക് സ്ത്രീകള്‍ക്ക് മാത്രമേ ശമ്പളം ലഭിച്ചിട്ടുള്ളു എന്നും ആണുങ്ങളായ ആര്‍ട്ടിസ്റ്റുകള്‍ക്ക് ലഭിച്ചില്ല എന്നുമുള്ള ബാലയുടെ ആരോപണത്തിനാണ് ആത്മീയയുടെ മറുപടി .രണ്ട് പേര്‍ തമ്മിലുള്ള പ്രശ്നത്തിന് എന്തിന് സ്ത്രീകളെ വെറുതെ വലിച്ചിഴക്കുന്നു എന്നും ആത്മീയ ചോദിക്കുന്നു.സ്ത്രീകളുടെ കാര്യം പറയുമ്പോഴുള്ള മൂളലും ധ്വനിയും മോശമായ രീതിയിലാണ് കാണുന്നവര്‍ക്ക് തോന്നുക എന്നും അതുകൊണ്ടാണ് താന്‍ പ്രതികരിക്കുന്നത് എന്നും ആത്മീയ വ്യക്തമാക്കി.

അവര്‍ ് തമ്മില്‍ എന്തെങ്കിലും വ്യക്തിപരമായ വിഷയങ്ങളുണ്ടെങ്കില്‍ അതിലേക്ക് സ്ത്രീകളെ വലിച്ചിഴക്കുന്നത് എന്തിനാണ്. കാരണം ഞാനും അതില്‍ അഭിനയിച്ച സ്ത്രീകളില്‍ ഒരാളാണ്. അതുകൊണ്ട് തന്നെ അത് എന്റെ കണ്‍സേണ്‍ ആണ്. സ്ത്രീകള്‍ക്ക് മാത്രമേ ശമ്പളം കൊടുത്തിട്ടുള്ളു എന്ന് എന്ത് അടിസ്ഥാനത്തിലാണ് സംസാരിച്ചത് എന്ന് എനിക്ക് അറിയില്ല. ശമ്പളം കൊടുത്തില്ല എന്നത് അവര്‍ തന്നെ മുന്നിട്ടിറങ്ങി പറയാത്തിടത്തോളം കാലം ഇത് മറ്റുള്ളവരുടെ പ്രശ്നമാകുന്നില്ല. ഇങ്ങനെ സംസാരിക്കുന്നതിന്റെ ഉദ്ദേശം എന്താണ്.

സ്ത്രീകളെ വെറുതെ വലിച്ചിഴക്കേണ്ട കാര്യമില്ലായിരുന്നു. ഞാനും പ്രൊഡക്ഷന്‍ കമ്പിനിയും മാത്രമുള്ള കാര്യമാണ് ശമ്പളത്തിന്റെത്. അതെന്റെ വ്യക്തിപരമായ കാര്യമാണ്. പക്ഷെ ആരോപണത്തില്‍ സ്ത്രീകളുടെ കാര്യം പറഞ്ഞത് കൊണ്ട് ഇടപെടേണ്ടി വരുകയാണ്. സ്ത്രീകളുടെ കാര്യം പറയുമ്പോഴുള്ള മൂളലും ധ്വനിയും കാണുമ്പോള്‍ വേറെ രീതിയില്‍ അതിന് പല അര്‍ഥങ്ങളുണ്ട് എന്നാണ് തോന്നിക്കുക എന്നും നടി പങ്ക് വച്ചു.

ചിത്രത്തില്‍ പ്രവര്‍ത്തിച്ചതിന് തനിക്ക് കൃത്യമായ പ്രതിഫലം ലഭിച്ചിരുന്നുവെന്ന് വ്യക്തമാക്കി ഷാന്‍ റഹ്മാന്‍ എത്തിയിരുന്നു. തനിക്കും കൃത്യമായ സമയത്ത് തന്നെ പ്രതിഫലം കിട്ടിയിരുന്നുവെന്ന് അനീഷ് രവി പറയുന്നു.

ഷാന്‍ റഹ്മാന്റെ കുറിപ്പ്:
ഷെഫീക്കിന്റെ സന്തോഷം എന്ന ചിത്രത്തിന് വേണ്ടി പ്രവര്‍ത്തിച്ചതിന് പ്രതിഫലം ലഭിച്ചോ എന്ന് അന്വേഷിക്കാന്‍ ഏതാനും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ എന്നെ വിളിച്ചിരുന്നു. കൃത്യമായും മുഴുവനായുമുള്ള തുക കിട്ടിയെന്നാണ് അവരോട് പറഞ്ഞത്. പാട്ടുകളെല്ലാം ചെയ്ത് കൈമാറുന്നതിന് മുമ്പ് തന്നെ എനിക്ക് മുഴുവന്‍ പ്രതിഫലവും കിട്ടിയെന്ന് ഉണ്ണി ഉറപ്പ് വരുത്തിയിരുന്നു.

ഉണ്ണി എന്റെ ഒരു പ്രിയ സുഹൃത്താണ്. പക്ഷേ എനിക്ക് പ്രതിഫലം നല്‍കുമ്പോള്‍ അവന്‍ വളരെ പ്രൊഫഷണലായിരുന്നു. പാട്ടുണ്ടാക്കുന്ന സെഷനുകളിലെല്ലാം തന്നെ രസകരമായിരുന്നു. അനൂപ്, വിപിന്‍, വിനോദേട്ടന്‍ തുടങ്ങി എല്ലാവരും തികഞ്ഞ പ്രൊഫഷണലുകള്‍. എനിക്കൊരു ബുദ്ധിമുട്ടും തോന്നിയില്ല. ഇവിടെ ഞാന്‍ എന്റെ കാര്യം നോക്കിയിരിക്കുന്നു. അതാണ് എന്റെ സന്തോഷം


അനീഷ് രവിയുടെ വാക്കുകള്‍

പഴയതൊന്നും മറക്കാത്ത ,മനുഷ്യത്വമുള്ള ,നന്മയുള്ള ഒരു കലാകാരനോടൊപ്പം കുറേ ദിവസങ്ങള്‍ ഒരുമിച്ചു ചിലവിടാന്‍ കഴിഞ്ഞു എന്നുള്ള സന്തോഷത്തിലാണ് ഞാനിന്ന് ..!
സിനിമയുടെ ലൊക്കേഷനിലാണെങ്കിലും അത് കഴിഞ്ഞുള്ള പ്രെമോഷന്റെ സമയത്തുമൊക്കെ ഒപ്പമുള്ളവരെ ചേര്‍ത്ത് നിര്‍ത്താനുള്ള ആ മനസ്സ് അനുകരണീയം തന്നെയാണ്
പറഞ്ഞ വാക്ക് പാലിച്ചു കൊണ്ട് എനിയ്ക്കൊരു അവസരം തരികയും
സിനിമ അഭിനയിച്ചു മടങ്ങുമ്പോള്‍ പ്രതിഫലം മോഹിയ്ക്കാതെ അഭിനയിക്കാന്‍ വന്ന എന്റെ അക്കൗണ്ടിലേക്ക് സന്തോഷപൂര്‍വ്വം അയച്ചു തന്ന തുകയും നന്ദിയോടെ ഈ അവസരത്തില്‍ ഞാന്‍ ഓര്‍ത്തുപോകുന്നു ..!
മടക്കയാത്രയില്‍ ഞാനും ഹരീഷ് ഏട്ടനും (ഹരീഷ് പേങ്ങന്‍ )പൊള്ളാച്ചി രാജു ചേട്ടനും ഒരേ കാറിലായിരുന്നു ഞങ്ങള്‍ മൂന്നുപേര്‍ക്കും ഏതാണ്ട് ഒരേ സമയത്തതാണ് cash വന്നതിന്റെ മെസ്സേജും വന്നത് ...
പിന്നെന്താണ് ...?
ഈ കേള്‍ക്കുന്നതെന്ന് ചോദിച്ചാല്‍ അറിയില്ല !
ഒന്ന് കൂടി ..!
തനിയ്‌ക്കെതിരെ സംസാരിച്ചവരെ കുറിച്ചു ചോദിച്ചപ്പോള്‍
ചിരി മായാതെ അപ്പോഴും ഉണ്ണി മുകുന്ദന്‍ എന്ന സുഹൃത്ത് പറഞ്ഞത് അതും ഒരു എക്സ്പീരിയന്‍സ് ആണ് എന്നാണ് ...!
ചുരുങ്ങിയ നാള്‍ കൊണ്ട് താന്‍ സ്വപ്നം കണ്ട ലോകത്ത് തന്റേതായ ഒരു സ്ഥാനം നേടാന്‍ ഒരുവന് കഴിഞ്ഞു എങ്കില്‍ അത്
അശ്രാന്ത പരിശ്രമത്തിന്റെ ഫലം തന്നെയാണ്..!
അത് അത്ര പെട്ടെന്ന് ഒരാള്‍ക്കും മറച്ചു പിടിയ്ക്കാനാവില്ല
കാരണം നമ്മള്‍ ചെയ്യുന്ന നന്മ നമ്മെ തേടി വരും..!


എന്നാല്‍ നടി അഞ്ജലി അമീര്‍ നടന്‍ ബാലയ്ക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തി. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ മൂവായിരം മുതല്‍ അയ്യായിരം വരെ വാങ്ങിക്കുമ്പോള്‍ ബാലയ്ക്ക് 10,000 ആണോ കിട്ടുന്നത്, അതിലെന്തോ വശപ്പിശകുണ്ടല്ലോ, ഇതില്‍ ഞാന്‍ ബാലയെ സപ്പോര്‍ട്ട് ചെയ്യുന്നുവെന്ന് പറഞ്ഞെത്തിയിരിക്കുകയാണ് അഞ്ജലി അമീര്‍

ഐ സ്ട്രോംങ്ലി സപ്പോര്‍ട്ട് ബാല ബിക്കോസ് ഒരു ജൂനിയര്‍ ആര്‍ടിസ്റ്റിന് വരെ 3k to 5k കിട്ടുന്ന കാലത്തു ബാലയെ പോലെ ഉള്ള ഒരു ആക്ടറിനു ഉണ്ണിമുകുന്ദന്‍ per ഡേ 10 k പ്രതിഫലമേ കൊടുത്തിട്ടുള്ളുവെന്നും പറയുന്നതിലും. ബാക്കിയുള്ളവര്‍ക്ക് കൊടുത്ത പ്രതിഫലത്തിലും കാണിക്കുന്ന കണക്കിലെ താളപ്പിഴകളും ഉണ്ണി മുകുന്ദന്‍ പറയുന്നതില്‍ വശപ്പിശക് തോന്നുന്നു. ബാലക്കു ഒരു പക്ഷെ ഉണ്ണിയെ പോലെ സംസാരിച്ചു പിടിച്ചു നില്ക്കാന്‍ കഴിയുന്നില്ലായിരിക്കും ബട്ട്. അത് അയാളുടെ കഴിവുകേടായി കരുതരുത് എന്നായിരുന്നു അഞ്ജലി അമീര്‍ കുറിച്ചത്

tiny tom posted a picture with unni mukundan

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES