എന്തു ആര് തന്നാലും പകരം ആവില്ല ...നീ എന്നും എന്റെ തീരാ ദുഖമായിരിക്കും; നൗഫലെ നിന്നേ ഞാന്‍ എന്റെ നെഞ്ചോട് ചേര്‍ത്ത് വയ്ക്കുന്നു; മുണ്ടൈക്കെ ഉരുള്‍പ്പൊട്ടലില്‍ ഉറ്റവരെ നഷ്ടപ്പെട്ട നൗഫലിനെ നെഞ്ചോട് ചേര്‍ത്ത് ടിനി ടോം

Malayalilife
എന്തു ആര് തന്നാലും പകരം ആവില്ല ...നീ എന്നും എന്റെ തീരാ ദുഖമായിരിക്കും; നൗഫലെ നിന്നേ ഞാന്‍ എന്റെ നെഞ്ചോട് ചേര്‍ത്ത് വയ്ക്കുന്നു; മുണ്ടൈക്കെ ഉരുള്‍പ്പൊട്ടലില്‍ ഉറ്റവരെ നഷ്ടപ്പെട്ട നൗഫലിനെ നെഞ്ചോട് ചേര്‍ത്ത് ടിനി ടോം

മുണ്ടക്കൈ ഉരുള്‍പ്പൊട്ടലില്‍ കുടുംബത്തിലെ പതിനൊന്നുപേര്‍ നഷ്ടമായ നൗഫലിന്റെ ദുഃഖത്തില്‍ പങ്കുചേര്‍ന്ന് നടന്‍ ടിനി ടോം. സ്വന്തം സഹോദരനാണ് നൗഫലെന്നും ഇനിയെന്നും തുണയായി താനും ഒപ്പമുണ്ടാകുമെന്നും ടിനിടോം സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു. 

''സഹിക്കാനാവുന്നില്ല ...നൗഫലെ സമാധാനിപ്പിക്കാന്‍ എനിക്ക് വാക്കുകള്‍ ഇല്ല എന്തു ആര് തന്നാലും പകരം ആവില്ല ...നീ എന്നും എന്റെ തീരാ ദുഖമായിരിക്കും ...ഒരു നിമിഷം പോലും നൗഫിലിനെയും നൗഫലിനെ പോലുള്ളവരുടെയും അവസ്ഥ നമുക്ക് ചിന്തിക്കാനാവില്ല ...നമ്മള്‍ ഓരോരുത്തരും ആരുമില്ലാതായവര്‍ക്കു ആരെങ്കിലും ഒക്കെ ആകണം. നൗഫലെ നിന്നേ ഞാന്‍ എന്റെ നെഞ്ചോട് ചേര്‍ത്ത് വയ്ക്കുന്നു. കാണണം കെട്ടിപിടിച്ചു കൊണ്ട് എനിക്കു പറയണം ഇനി എന്നും നിനക്ക് ഞാന്‍ കൂടെ. ജനിക്കാതെ പോയ നിന്റെ സ്വന്തം സഹോദരന്‍ ആണെന്ന്. ഇനി എന്നും നിന്റെ കൂടെയുണ്ടാകും മുത്തേ ..എന്തിനും.''-ടിനി ടോമിന്റെ വാക്കുകള്‍. മലയാള മനോരമയില്‍ വന്ന വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ടും ചിത്രവും പങ്ക് വച്ചാണ് ടിനി ടോം കുറിപ്പ് പങ്ക് വച്ചത്.

വയനാട് മുണ്ടക്കൈയില്‍ ഉരുള്‍പൊട്ടലില്‍ നൗഫലിന്റെ ഭാര്യ സജ്‌ന, 3 കുട്ടികള്‍, ബാപ്പ കുഞ്ഞിമൊയ്തീന്‍, ഉമ്മ ആയിഷ, സഹോദരന്‍ മന്‍സൂര്‍, ഭാര്യ മുഹ്‌സിന, അവരുടെ 3 കുട്ടികള്‍ എന്നിങ്ങനെ ഒരു കുടുംബത്തിലെ 11 പേരെയാണ് ഉരുളെടുത്തത്. ഒമാനില്‍ ജോലി ചെയ്യുകയായിരുന്ന കളത്തിങ്കല്‍ നൗഫല്‍ ബന്ധുവിന്റെ ഫോണ്‍വിളിയെത്തിയപ്പോള്‍ത്തന്നെ നാട്ടിലേക്കു പുറപ്പെട്ടു. ദുരിതാശ്വാസ ക്യാംപില്‍ 3 ദിവസത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്നലെയാണു വീടിരുന്ന സ്ഥലത്തെത്തിയത്. വീടിന്റെ തറയെന്നു തോന്നിക്കുന്ന കല്‍ക്കെട്ടു മാത്രമാണ് നൗഫലിന് തിരിച്ചറിയാനായത്. ഉരുള്‍പൊട്ടല്‍ ഉണ്ടായ രാത്രിയില്‍ കൂടുതല്‍ സുരക്ഷിതമെന്നു തോന്നിയതിനാലാണ് മന്‍സൂറിന്റെ കുടുംബവും നൗഫലിന്റെ വീട്ടിലെത്തിയത്. നൗഫലിന്റെ കുടുംബത്തിനൊപ്പമായിരുന്നു ഉമ്മയും ഉപ്പയും താമസിച്ചത്


 

Read more topics: # ടിനി ടോം
tiny tom post supporting noufal

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES