Latest News

പൊലീസ് യൂണിഫോമില്‍ യുവനായകന്‍ അഷ്‌ക്കര്‍ സൗദാന്‍; ഇന്‍വസ്റ്റിഗേറ്റീവ് ത്രില്ലര്‍ ദികേസ് ഡയറി ഫസ്റ്റ് ലുക്ക് പുറത്ത്

Malayalilife
പൊലീസ് യൂണിഫോമില്‍ യുവനായകന്‍ അഷ്‌ക്കര്‍ സൗദാന്‍; ഇന്‍വസ്റ്റിഗേറ്റീവ് ത്രില്ലര്‍ ദികേസ് ഡയറി ഫസ്റ്റ് ലുക്ക് പുറത്ത്

സമീപകാലത്തെ ഏറ്റം മികച്ച ക്രൈം ആക്ഷന്‍ ത്രില്ലറായിരുന്ന ഡി.എന്‍.എ എന്ന ചിത്രത്തിനു ശേഷം ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.വി.അബ്ദുള്‍ ഖാദര്‍ നിര്‍മ്മിച്ച് ദിലീപ് നാരായണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ദി കേസ് ഡയറി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നു.

യുവനായകന്‍ അഷ്‌ക്കര്‍ സൗദാന്റെ പൊലീസ് യൂണിഫോമോടെ എത്തിയ ഈ പോസ്റ്ററില്‍ പ്രമുഖ താരങ്ങളായ വിജയരാഘവന്‍, രാഹുല്‍ മാധവ്,സാക്ഷി അഗര്‍വാള്‍, ഗോകുലന്‍ എന്നിവരുമുണ്ട്. ആകാംഷ നിറഞ്ഞ ഈ പോസ്റ്റര്‍ ഇതിനകം തന്നെസമൂഹമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധയാകര്‍ഷിക്ക പ്പെട്ടിരിക്കുകയാണ്.ഡി.എന്‍.എ.ക്കു ശേഷം അഷ്‌ക്കര്‍ സൗദാന്‍ നായകനാകുന്ന ചിത്രം കൂടിയാണിത്.
 
പൊലീസ് ഉദ്യോഗസ്ഥനായ ക്രിസ്റ്റി സാമിന്റെ ഒരു കേസന്വേഷണത്തിന്റെ ചുവടു പിടിച്ചു കൊണ്ടാണ് ഈ ചിത്രത്തിന്റെ കഥാ പുരോഗതി.സിനിമയെ സംബന്ധിച്ചടത്തോളം ഒരു കൊമേഴ്‌സ്യല്‍ ഘടകം തന്നെയാണ് ആക്ഷന്‍ ക്രൈം ത്രില്ലര്‍ ചിത്രങ്ങള്‍.അത് എത്ര ഉദ്വേഗത്തോടെ അവതരിപ്പിക്കുന്നുവോ   ചിത്രത്തിന്റെ വിജയത്തെ ഏറെ അനുകൂലമാക്കുന്നു.ഈ ചിത്രത്തേയും മികവുറ്റ ക്രൈം ത്രില്ലറായി അവതരിപ്പിക്കുവാന്‍ അണിയാ പ്രവര്‍ത്തകര്‍  ഏറെ ശ്രമിച്ചിട്ടുണ്ട്.ഒരു ക്രൈം ആക്ഷന്‍  ത്രില്ലര്‍ എന്റെര്‍ടൈനര്‍ എന്നു തന്നെ ഈ ചിത്രത്തെ ക്കുറിച്ചു ഒറ്റവാക്കില്‍പ്പറയാം.

വിജയരാഘവന്‍ ഈ ചിത്രത്തിലെ മറ്റൊരു സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.രാഹുല്‍ മാധവ്, റിയാസ് ഖാന്‍, അമീര്‍ നിയാസ്, സാക്ഷി അഗര്‍വാള്‍, കിച്ചു ടെല്ലസ്, ബാല മേഘനാഥന്‍, ഗോകുലന്‍, ബിജുക്കുട്ടന്‍. നീരജ , എന്നിവരും ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കളാണ്.വിവേക് വടശ്ശേരി, ഷമീം കൊച്ചന്നൂര്‍ എന്നിവരുടെ കഥക്ക് ഏ.കെ. സന്തോഷ് തിരക്കഥ രചിച്ചിരിക്കുന്നു.

ബി.ഹരി നാരായണന്‍, എസ്. രമേശന്‍ നായര്‍, ബിബിഎല്‍ദോസ്, ഡോ. മധു വാസുദേവന്‍ എന്നിവരുടെ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് വിഷ്ണു മോഹന്‍ സിതാര, മധു ബാലകൃഷ്ണന്‍ എന്നിവരും ഫോര്‍ മ്യൂസിക്കും ചേര്‍നാണ്
പശ്ചാത്തല സംഗീതം - പ്രകാശ് അലക്‌സ്.
ഛായാഗ്രഹണം - പി.സുകുമാര്‍.
എഡിറ്റിംഗ് - ലിജോ പോള്‍.
കലാസംവിധാനം -ദേവന്‍ കൊടുങ്ങല്ലൂര്‍.
മേക്കപ്പ് - രാജേഷ് നെന്മാറ .
കോസ്റ്റ്യും - ഡിസൈന്‍-
സോബിന്‍ ജോസഫ്.
സ്റ്റില്‍സ് - നൗഷാദ് കണ്ണൂര്‍, സന്തോഷ് കുട്ടീസ്,
പ്രൊഡക്ഷന്‍ ഹെഡ് -റിനിഅനില്‍കുമാര്‍.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- അനീഷ് പെരുമ്പിലാവ്.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്ന ഈ ചിത്രം ബെന്‍സി പ്രൊഡക്ഷന്‍സ് പ്രദര്‍ശനത്തിനെത്തിക്കുന്നു.
വാഴൂര്‍ ജോസ്.

the case diary first look poster

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES