Latest News

ഇന്ന് തീയേറ്ററുകളിലെത്തിയ ചാക്കോച്ചന്‍ ചിത്രം 'തട്ടുപുറത്ത് അച്യുതനിലെ' സിംഗിള്‍ ഷോട്ട് സോംഗ്- മേക്കിംഗ് വിഡിയോ ....! 

Malayalilife
ഇന്ന് തീയേറ്ററുകളിലെത്തിയ ചാക്കോച്ചന്‍ ചിത്രം 'തട്ടുപുറത്ത് അച്യുതനിലെ' സിംഗിള്‍ ഷോട്ട് സോംഗ്- മേക്കിംഗ് വിഡിയോ ....! 

ലാല്‍ ജോസ്- കുഞ്ചാക്കോ ബോബന്‍ കൂട്ടുകെട്ടില്‍ എത്തുന്ന ചിത്രം തട്ടുപുറത്ത് അച്യുതന്‍ ഇന്ന് തീയേറ്ററുകൡലെത്തി. എല്‍സമ്മ എന്ന ആണ്‍കുട്ടി, പുള്ളിപ്പുലികളും ആട്ടിന്‍ കുട്ടിയും എന്നീ ചിത്രങ്ങള്‍ക്കു ശേഷം ചാക്കേച്ചനും ലാല്‍ജോസും ഒന്നിക്കുന്ന ചിത്രമാണിത്. കവലയിലെ കടയില്‍ ജോലിചെയ്യുകയും ക്ഷേത്ര കാര്യങ്ങളിലും സാമൂഹ്യപ്രവര്‍ത്തനങ്ങളിലും സജീവമായി നില്‍ക്കുകയും ചെയ്യുന്ന അച്യുതന്‍ എന്ന യുവാവിന്റെ മനോഹര കഥയാണ് ചിത്രം പറയുന്നത്.

പുതുമുഖം ശ്രവണ ചിത്രത്തില്‍ നായികയായി എത്തുന്നു. കണ്ണൂരായിരുന്നു പ്രധാന ലൊക്കേഷന്‍.ഈ ചിത്രത്തിനും എം സിന്ധുരാജാണ് രചന നിര്‍വഹിക്കുന്നത്. നെടുമുടി വേണു, വിജയരാഘവന്‍, കലാഭവന്‍ ഷാജോണ്‍, കൊച്ചുപ്രേമന്‍, സുബീഷ്, സീമാ ജി. നായര്‍, താരാകല്യാണ്‍ തുടങ്ങിയവരും പ്രധാന താരങ്ങളാണ്. ഗാനങ്ങള്‍ ബി.ആര്‍. പ്രസാദ്, അനില്‍ പനച്ചൂരാന്‍, റഫീഖ് അഹമ്മദ്.

സംഗീതം ദീപാങ്കുരന്‍. റോബിരാജ് ഛായാഗ്രഹണവും രഞ്ജന്‍ എബ്രഹാം എഡിറ്റിംഗും നിര്‍വഹിക്കുന്നു. ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രം എല്‍ജെ ഫിലിംസ് പ്രദര്‍ശനത്തിനെത്തിക്കും. ചിത്രത്തിന്റെ മേക്കിംഗ് വിഡിയോ കാണാം.

thattumpurath achuthan,making video,kunchako boban

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES