Latest News

അനുജന്‍ അനൂപ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മ്മാണം ഏറ്റെടുത്ത് ദീലിപ്; തട്ടാശേരി കൂട്ടം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്

Malayalilife
അനുജന്‍ അനൂപ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മ്മാണം ഏറ്റെടുത്ത് ദീലിപ്; തട്ടാശേരി കൂട്ടം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്

ദിലീപിന്റെ സഹോദരന്‍ അനൂപ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ എത്തി. തട്ടാശ്ശേരി കൂട്ടം എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദിലീപ് നിര്‍മിക്കുന്ന ചിത്രത്തില്‍ അര്‍ജുന്‍ അശോകന്‍ നായകനാകും.

ഈ പുതു വര്‍ഷത്തില്‍ ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഞാന്‍ നിര്‍മ്മിച്ചു എന്റെ അനുജന്‍ അനൂപ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് പരിചയപ്പെടുത്തുന്നു എന്ന കുറിപ്പുമായാണ് ദിലീപ് ഫേസ്ബുക്കിലൂടെ പോസ്റ്റര്‍ പുറത്തുവിട്ടത്. 

ഗണപതി, അനീഷ് , അല്ലു അപ്പു, സിദ്ധിഖ്, വിജയരാഘവന്‍, കോട്ടയം പ്രദീപ്, പ്രിയംവദ, ശ്രീലക്ഷമി ,ഷൈനി സാറ, തുടങ്ങിയ പ്രമുഖ താരങ്ങള്‍ക്കൊപ്പം പുതുമുഖങ്ങളും അണിനിരക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് സന്തോഷ് ഏച്ചിക്കാനം ആണ്.

 

thattaserry koottam title poster

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES