നടിയും സംഗീതജ്ഞയുമായ നടി സുബ്ബലക്ഷ്മി അമ്മ കഴിഞ്ഞ ദിവസമാണ് ഈ ലോകത്തോട് വിടപറഞ്ഞത്. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ആയിരുന്നു താരത്തിന്റെ അന്ത്യം.സിനിമാ മേഖലയിലെ സഹപ്രവര്‍ത്തകര്‍ സുബ്ബലക്ഷ്മിയ്ക്ക് ആദരാഞ്ജലി അരിപ്പിക്കാന്‍ തിരുവനന്തപുരത്തെ അവരുടെ വസതിയില്‍ എത്തിയിരുന്നു
എന്നാല്‍ ആരോഗ്യാവസ്ഥ മോശമാണെന്ന് അറിഞ്ഞ് നടി സുബ്ബലക്ഷ്മിയെ സന്ദര്‍ശിക്കാനെത്തിയ ദിലീപിന്റെ വിഡിയോ പങ്കുവച്ചിരിക്കുകയാണ് മകള്‍ താര കല്യാണ്‍. അവശതയില്‍ കിടക്കുന്ന സുബ്ബലക്ഷ്മി അമ്മയുടെ കൈകളില്‍ തടവി ദിലീപ് ആശ്വസിപ്പിക്കുന്നതും വിഡിയോയില്‍ കാണാം. 'ഒരേയൊരു ദിലീപ്' എന്ന അടിക്കുറിപ്പോടെയാണ് താര കല്യാണ്‍ വിഡിയോ പങ്കുവെച്ചിരിക്കുന്നത്.
സുബ്ബലക്ഷ്മി അവശതയിലായശേഷം താര കല്യാണിന്റെ സംരക്ഷണയിലായിരുന്നു. അതിനു മുമ്പ് വരെ ഒരു ഫ്‌ലാറ്റില്‍ ഒറ്റയ്ക്കായിരുന്നു സുബ്ബലക്ഷ്മിയുടെ താമസം. തനിക്കൊപ്പം താമസിക്കാന്‍ വിളിച്ചപ്പോള്‍ അമ്മ വരാന്‍ തയാറായിരുന്നില്ലെന്നും ഒറ്റയ്ക്കുള്ള ജീവിതമാണ് ഇഷ്ടപ്പെട്ടിരുന്നതെന്നും താര കല്യാണ്‍ പറഞ്ഞിട്ടുണ്ട്.
സുബ്ബലക്ഷ്മിയും ദിലീപും കല്യാണരാമന്‍, പാണ്ടിപ്പട തുടങ്ങിയ സിനിമകളില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രിയപ്പെട്ട മുത്തശ്ശിക്ക് ആദരാഞ്ജലികള്‍ എന്നാണ് സുബ്ബലക്ഷ്മിയമ്മയുടെ വേര്‍പാട് അറിഞ്ഞപ്പോള്‍ ദിലീപ് സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്. സുബ്ബലക്ഷ്മിയമ്മയ്‌ക്കൊപ്പമുള്ള ഷൂട്ടിങ് അനുഭവങ്ങള്‍ പലപ്പോഴായി അഭിമുഖങ്ങളില്‍ ദിലീപ് പറഞ്ഞിട്ടുമുണ്ട്.