Latest News

ഓര്‍മ്മ നഷ്ടമാവുന്നതാണ് തന്റെ ഏറ്റവും വലിയ ഭയം;  ആരാധകരുടെ ചോദ്യത്തിന് മറുപടിയായി നടി തമ്മന്ന നല്കിയ മറുപടി ചര്‍ച്ചയാക്കി ആരാധകര്‍

Malayalilife
ഓര്‍മ്മ നഷ്ടമാവുന്നതാണ് തന്റെ ഏറ്റവും വലിയ ഭയം;  ആരാധകരുടെ ചോദ്യത്തിന് മറുപടിയായി നടി തമ്മന്ന നല്കിയ മറുപടി ചര്‍ച്ചയാക്കി ആരാധകര്‍

തെന്നിന്ത്യയില്‍ നിറയെ ആരാധകരുള്ള നടിയാണ് തമന്ന ഭാട്ടിയ. സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി വിശേഷങ്ങള്‍ പങ്കുവയ്ക്കാറുള്ള താരം ഇടുത്തിടെ ട്വിറ്ററില്‍ 'ആസ്‌ക് തമന്ന' എന്ന  ഹാഷ്ടാഗില്‍ ആരാധകരുടെ ചോദ്യങ്ങളോട് പ്രതികരിച്ചു. ഇതില്‍ ആരാധകരില്‍ ഒരാള്‍ ചോദിച്ച ഒരു ചോദ്യവും അതിന് നടി നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. 

'ജീവിതത്തിലെ ഏറ്റവും വലിയ ഭയം എന്താണെ'ന്നായിരുന്നു ചോദ്യം. ഇതിന് മറുപടിയായി ഓര്‍മ നഷ്ടമാവുന്നതാണ് തന്റെ ഏറ്റവും വലിയ ഭയമെന്നാണ് തമന്ന ട്വീറ്റ് ചെയ്തത്. ഇതിന് പുറമേ നിരവധി ചോദ്യങ്ങള്‍ക്കും തമന്ന ഉത്തരം നല്‍കിയിട്ടുണ്ട്.

നിങ്ങളുടെ ജീവിതത്തില്‍ നിങ്ങള്‍ പഠിച്ച മറ്റുള്ളവരുമായി പങ്കിടാന്‍ ആഗ്രഹിക്കുന്ന ഒരു കാര്യം? നിങ്ങളുടെ മനക്കരുത്തില്‍ വിശ്വസിക്കുക. ഓരോ നിമിഷവും പൂര്‍ണ്ണമായി ജീവിക്കുക, തമന്ന പറഞ്ഞു. ഈ വര്‍ഷം 2022-ല്‍ നിങ്ങള്‍ ചെയ്ത ഏറ്റവും മികച്ച കാര്യം എന്താണ്? എന്നായിരുന്നു മറ്റൊരു ചോദ്യം, മികച്ച കാര്യം ഇനിയും വരാനിരിക്കുന്നതേയുള്ളു എന്നാണ് നടി നല്‍കിയ മറുപടി. അവതരിപ്പിച്ചതില്‍ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രമേതാണ് എന്ന ചോദ്യത്തിന് ബാഹുബലിയിലെ അവന്തികയും ധര്‍മദുരൈയിലെ സുഭാഷിണിയുമാണെന്ന് തമന്ന പറഞ്ഞു.

കാന്‍ ചലച്ചിത്രോത്സവത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതിനെ മാജിക്കല്‍ എന്നാണ് അവര്‍ വിശേഷിപ്പിച്ചത്. ഇങ്ങനെയൊരു മേളയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നുവെന്നും അവര്‍ പറഞ്ഞു. നിരവധി തെലുങ്ക്, തമിഴ്, ചിത്രങ്ങളിലൂടെ തെന്നിന്ത്യയില്‍ ആരാധകരെ സൃഷ്ടിച്ച നടിയാണ് തമന്ന. തെലുങ്ക് ചിത്രമായ എഫ് 3 യാണ് തമന്നയുടേതായി ഏറ്റവും ഒടുവില്‍ പുറത്തുവന്നത്.

മുംബൈയില്‍ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനെത്തിയതാണ് താരം. ഷൂട്ടിങ് ലൊക്കേഷനിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു ട്വിറ്ററില്‍ ആരാധകരുമായി സംവദിച്ചത്. 

thamanna new tweet virul

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES