Latest News

തമിഴ് നടിക്കൊപ്പമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ശേഷം കാമുകന്‍ ആത്മഹത്യ ചെയ്തു; മാധ്യമങ്ങള്‍ അപമാനിക്കാന്‍ ശ്രമിക്കുകയാണെന്ന് താരം; സ്റ്റെര്‍ലൈറ്റ് സമരത്തിലെ സാന്നിധ്യമായിരുന്ന നടി അറസ്റ്റിലാകുമെന്ന് സൂചന

Malayalilife
topbanner
 തമിഴ് നടിക്കൊപ്പമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ശേഷം കാമുകന്‍ ആത്മഹത്യ ചെയ്തു; മാധ്യമങ്ങള്‍ അപമാനിക്കാന്‍ ശ്രമിക്കുകയാണെന്ന് താരം; സ്റ്റെര്‍ലൈറ്റ് സമരത്തിലെ സാന്നിധ്യമായിരുന്ന നടി അറസ്റ്റിലാകുമെന്ന് സൂചന

തമിഴ് സീരിയല്‍ താരവും സ്റ്റെര്‍ലൈറ്റ് കമ്പനിക്കെതിരെ പരസ്യ പ്രതികരണത്തിലൂടെയും ശ്രദ്ധേയായ നിലാനി മാധ്യമങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി വീണ്ടും രംഗത്ത്. കാമുകനായിരുന്ന ലളിത് കുമാറിന്റെ മരണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ ക്രൂശിക്കുകയാണ് എന്നും സത്യാവസ്ഥ മനസിലാക്കണമെന്നും അവര്‍ പറഞ്ഞു. ലളിത് ഒരു മാനസിക രോഗിയായിരുന്നുവെന്നും തന്റെ മക്കളെ കൊല്ലാന്‍ ശ്രമിച്ചിരുന്നുവെന്നും അവര്‍ വെളിപ്പെടുത്തി.

'മൂന്ന് വര്‍ഷം മുന്‍പാണ് അയാളെ പരിചയപ്പെട്ടത്. രണ്ട് മക്കളുമായി തനിച്ച് ജീവിച്ചിരുന്ന തനിക്ക് അയാള്‍ ഒരു സഹായമായിരുന്നു. പക്ഷേ വിവാഹാലോചനയെ എതിര്‍ത്തതോടെ ഇയാള്‍ ഉപദ്രവം ആരംഭിച്ചുവെന്നും താരം പറയുന്നു. അയാള്‍ സ്ത്രീകളോട് വളരെ മോശമായാണ് പെരുമാറിയിരുന്നത്. നിരവധി സ്ത്രീകളെ വഞ്ചിച്ചു. ഇതൊക്കെ മനസിലാക്കിയ ശേഷം ലളിതുമായി യാതൊരു ബന്ധവും സൂക്ഷിച്ചിട്ടില്ല'. തൂത്തുക്കുടി സംഭവത്തിന്റെ സമയത്ത് ഇയാളാണ് വന്ന് ജയിലില്‍ നിന്ന് തന്നെ ഇറക്കിയതെന്നും പക്ഷേ യാതൊരു ബന്ധവും ഇയാളുമായി തുടര്‍ന്നിരുന്നില്ലെന്നും നിലാനി പറഞ്ഞു.

വിവാഹാഭ്യര്‍ത്ഥന വീണ്ടും നിരസിച്ചതോടെ നിലാനിയുടെ സീരിയില്‍ ചിത്രീകരിക്കുന്ന സ്ഥലത്തെത്തി ലളിത് കുമാര്‍ തീ കൊളുത്തി ജീവനൊടുക്കുകയായിരുന്നു. താന്‍ ഒളിവില്‍ പോയിട്ടില്ലെന്നും പൊതുജനങ്ങള്‍ക്ക് മുമ്പിലാണ് ജീവിക്കുന്നതെന്നും അവര്‍ പറഞ്ഞു. മാധ്യമങ്ങള്‍ കെട്ടുകഥകള്‍ അവസാനിപ്പിച്ച് ജീവിക്കാന്‍ അനുവദിക്കണമെന്നും താരം കൂട്ടിച്ചേര്‍ത്തു.

tamil serial actor boy friend committed suicide

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES