സര്‍ക്കാറിന്റെ വിജയത്തിന് ശേഷമെത്തുന്ന ഇളയദളപതി ചിത്രം 'ജേഴ്സി നമ്പര്‍ 63' ന്റെ ഫാന്‍ മെയ്ഡ് പോസ്റ്റര്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. തമിഴ് സൂപ്പര്‍ സ്റ്റാര്‍ വിജയുടെ 63 ാം ചിത്രമാണിതെന്ന് പ്രത്യേകയുമുണ്ട് ഇതിന്. അതുകൊണ്ട് തന്നെയാണ് ചിത്രത്തിന് ഇങ്ങനൊരും പേരിട്ടതും.
വിജയ്-ആറ്റ്‌ലി കൂട്ടുകെട്ടിലാണ് ചിത്രമൊരുങ്ങുന്നത്. സിനിമയെ മുന്‍നിര്‍ത്തി ഒരു ആരാധകന്‍ സൃഷ്ടിച്ച പോസ്റ്ററാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.അടുത്ത ദീപാവലി റിലീസായി തിയേറ്ററുകളില്‍ എത്തുന്ന ചിത്രത്തിന്റെ വിവരങ്ങള്‍ പുറത്തുവിടാന്‍ സംവിധായകന്‍ തയ്യാറായിട്ടില്ല. എജിഎസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞുവെന്നും ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്നും വ്യക്തമാക്കി.
മെര്‍സലിന്റെ വിജയത്തിന് ശേഷം വിജയ് -ആറ്റ്‌ലി ഒരുമിക്കുന്ന ചിത്രത്തില്‍ വനിത ഫുട്ബോള്‍ ടീമിന്റെ കോച്ചായാണ് വിജയ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നതെന്നുമുള്ള വിവരങ്ങളും പുറത്ത് വന്നിരുന്നു. എന്നാല്‍ ഇക്കാര്യങ്ങളൊന്നും സംവിധായകന്‍ സ്ഥിരീകരിച്ചിട്ടില്ല.വിജയുടെ ദീപാവലി ചിത്രം സര്‍ക്കാരും വിവാദങ്ങളില്‍ അകപ്പെട്ട സാഹചര്യത്തില്‍ ആറ്റ്ലിയുടെ പുതിയ ചിത്രത്തെ ആകാംക്ഷയോടെയാണ് ആരാധകര്‍ നോക്കികാണുന്നത്. എആര്‍ റഹമാന്‍ തന്നെയായിരിക്കും വിജയ് ചിത്രത്തിനു വേണ്ടി ഇത്തവണയും സംഗീതമൊരുക്കുക.