സെല്‍ഫിയെടുക്കാനെത്തിയ ആരാധകനോട് ദേഷ്യപ്പെട്ട് നടി താപ്സി പന്നു. സിനിമ കണ്ടതിന് ശേഷം കാറിലേക്ക് കയറാന്‍ പോകവേയാണ് ആരാധകര്‍ താപ്സിയെ വളഞ്ഞത്. സെല്‍ഫിയെടുക്കാനും ഫോട്ടോ പകര്‍ത്താനുമെത്തിയ ആരാധകരേയും പാപ്പരാസികളേയും അവഗണിച്ചാണ് താപ്സി കടന്നു പോയത്.
കാറിന് അടുത്ത നടക്കുന്നതിനിടെ സെല്‍ഫി ആവശ്യപ്പെട്ട് ആരാധകര്‍ പിന്നാലെ കൂടുകയായിരുന്നു.ആരാധകനെയും പാപ്പരാസികളെയും ഒഴിവാക്കി കൊണ്ടായിരുന്നു നടി കാറിനടുത്തേക്ക് പോയത്. ആരാധകന് പിന്നാലെ എത്തിയപ്പോള്‍ പ്ലീസ് ഒന്ന് മാറി നില്‍ക്കണം എന്ന് പറഞ്ഞ് കാറിലേക്ക് കയറുകയായിരുന്നു. ഈ സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ഫിര്‍ ആയി ഹസീന് ദില്‍റുബ' എന്ന ചിത്രമാണ് തപ്സിയുടെതായി ഇപ്പോള്‍ റിലീസിന് ഒരുങ്ങുന്നത്. അതേസമയം, വിവാഹത്തിന്റെ പേരില്‍ തപ്സി അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. രഹസ്യ വിവാഹമായിരുന്നു തപ്സിയുടെത്. ഡെന്മാര്ക്ക് വംശജനായ ബാഡ്മിന്റണ്‍ പരിശീലകന് മത്തിയാസ് ബോയ് ആണ് തപ്സിയുടെ ഭര്‍ത്താവ്.
വളരെ രഹസ്യമായി നടത്തിയ വിവാഹചടങ്ങിലെ ചിത്രങ്ങള്‍ പോലും തപ്സിയോ മത്തിയാസോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടില്ല. തന്റെ വ്യക്തി ജീവിതം പൊതുമധ്യത്തില്‍ സൂക്ഷ്മ പരിശോധന നടത്തുന്നതിന് താല്പര്യമില്ല എന്നായിരുന്നു ഇതിന്റെ കാരണമായി തപ്സി പറഞ്ഞത്.