Latest News

അവള്‍ പലര്‍ക്കൊപ്പവും കിടന്നിട്ടുണ്ടാവും എന്ന കമന്റ് പറഞ്ഞത് സിനിമയില്‍ തന്നെയുള്ള ആള്‍; അഭിനയ ജീവിതത്തിലെ അനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് നടി സ്വാതി റെഡ്ഡി

Malayalilife
 അവള്‍ പലര്‍ക്കൊപ്പവും കിടന്നിട്ടുണ്ടാവും എന്ന കമന്റ് പറഞ്ഞത് സിനിമയില്‍ തന്നെയുള്ള ആള്‍; അഭിനയ ജീവിതത്തിലെ അനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് നടി സ്വാതി റെഡ്ഡി

2005ല്‍ പുറത്തിറങ്ങിയ ഡെയ്ഞ്ചര്‍ എന്ന ചിത്രത്തിലൂടെയാണ് സ്വാതി സിനിമാരംഗത്തെത്തുന്നത്. പിന്നീട് സുബ്രഹ്മണ്യപുരം എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയയായി. 2013ല്‍ റിലീസ് ചെയ്ത ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ആമേനിലൂടെ മലയാളികള്‍ക്കും പ്രിയങ്കരിയായി. 
പിന്നീട് നോര്‍ത്ത് 24 കാതത്തിലും ഫഹദിന്റെ നായികയായി എത്തി. തനിക്ക് സിനിമാ മേഖലയില്‍ നിന്നും അല്ലാതെയും നേരിടേണ്ടി വന്ന വേദനിപ്പിക്കുന്ന അനുഭവങ്ങള്‍ തുറന്ന് പറഞ്ഞിരിക്കുകയാണ് നടി. ധാരാളം പരിഹാസങ്ങളും വിമര്‍ശനങ്ങളും തനിക്കു നേരിടേണ്ടി വന്നിട്ടുണ്ടെന്ന് റാണ ദഗ്ഗുബാട്ടി അവതാരകനായെത്തുന്ന ഒരു തമിഴ് ടെലിവിഷന്‍ ഷോയിലാണ് താരം തന്നെ ഏറെ വേദനിപ്പിച്ച കാര്യങ്ങളെ കുറിച്ച് തുറന്നു പറഞ്ഞത്.

'അവള്‍ക്ക് കുറച്ച് വട്ടാണ്, അവള്‍ പല പുരുഷന്മാര്‍ക്കും കൂടെ കിടന്നിട്ടുണ്ടാവും'എന്നീ കമന്റുകളാണ് തന്നെ ഏറ്റവുമധികം വേദനിപ്പിച്ചതെന്നു താരം പറയുന്നു. പലര്‍ക്കൊപ്പവും അവള്‍ കിടന്നിട്ടുണ്ടാവും എന്ന കമന്റ് സിനിമയില്‍ തന്നെയുള്ള ആളാണ് പറഞ്ഞത് എന്നത് വേദനയുടെ തീക്ഷ്ണത കൂട്ടി എന്നും സ്വാതി കൂട്ടിച്ചേര്‍ത്തു.

ഈ വര്‍ഷം സെപ്റ്റംബറിലാണ് സ്വാതി വിവാഹിതയായത്. പൈലറ്റായ വികാസ് ആണ് സ്വാതിയെ വിവാഹം ചെയ്തത്. ഇരുവരും ദീര്‍ഘനാളായി പ്രണയത്തിലായിരുന്നു. വിവാഹത്തിന് ശേഷം വീണ്ടും സിനിമയില്‍ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് താരം. മോസയിലെ കുതിരമീനുകള്‍, ആട് ഒരു ഭീഗരജീവി എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു

swathy-reddy-says-about-rumer-in film filed

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES