ശക്തമായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസില്‍ ഇടംനേടിയ താരമാണ് സ്വാസിക. സിനിമയിലും ടെലിവിഷന്‍ രംഗത്തും താരം തിളങ്ങിനില്‍ക്കുകയാണ്. സോഷ്യല്‍ മീഡിയയിലും ആക്റ്റീവായ താരം തന്റെ വിശേഷങ്ങളെല്ലാം യൂട്യൂബിലൂടെ പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ കുറച്ച് നാളുകളായി കളരി പരിശീലിക്കുന്നതിന്റെ വിഡിയോ താരം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. താന്‍ വലിയ കളരി ആരാധികയാണെന്നും പഠിക്കണമെന്ന് ഒരുപാട് നാളായി ആഗ്രഹിക്കുന്നുണ്ടെന്നും പറഞ്ഞുകൊണ്ടായിരുന്നു പോസ്റ്റ്.
വളരെ അനായാസമായി കളരി അടവുകള്‍ ചെയ്യുന്ന താരത്തിന്റെ വീഡിയോയും ആരാധകര്‍ ഏറ്റെടുത്തിരു്ന്നു. ഇപ്പോളിതാ കോല്‍ത്താരി പരിശീലനത്തിലുള്ള വീഡിയോയാണ് സ്വാസിക പങ്കുവച്ചത്. താരത്തിന്റെ അധ്വാനത്തിനെ അഭിനന്ദിച്ചു കൊണ്ടുള്ള കമന്റുകളാണ് പോസ്റ്റിനു താഴെ നിറയുന്നത്.
ഇതോടെ സ്വാസിക ഇനി അഭിനയിക്കുന്നത് ആക്ഷന്‍ ചിത്രത്തിലാണോ എന്നതാണ് ആരാധകരുടെ സംശയംകളരി അഭ്യസിക്കുന്നത് അതുമായി ബന്ധപ്പെട്ട ആക്ഷന്‍ ചിത്രത്തിനു വേണ്ടിയാണെന്നുള്ള ഒരു ആരാധകന്റെ പോസ്റ്റ് സ്വാസികയും പങ്കുവച്ചിട്ടുണ്ട്. എന്നാല്‍ താരം ഇതിനു കൃത്യമായി മറുപടി നല്‍കിയിട്ടില്ല.
വാസന്തിഎന്ന ചിത്രത്തിലൂടെ മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരവും സ്വാസിക സ്വന്തമാക്കിയിരുന്നു. ചതുരംആണ് സ്വാസികയും അവസാനമായി റിലീസിനെത്തിയ ചിത്രം. സിദ്ധാര്‍ത്ഥ് ഭരതന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രത്തിന്റെ ഒടിടി റിലീസും പ്രഖ്യപിച്ചിട്ടുണ്ട
്