പുതിയ ലോകത്തേക്ക് ചുവടുവയ്ക്കുന്നു; അമ്മയാകുന്ന സന്തോഷം പങ്കുവെച്ച് സ്വര ഭാസ്‌കര്‍; നിറവയറുമായ ഫഹദിനൊപ്പമുള്ള ചിത്രം പങ്ക് വച്ച് നടി

Malayalilife
പുതിയ ലോകത്തേക്ക് ചുവടുവയ്ക്കുന്നു; അമ്മയാകുന്ന സന്തോഷം പങ്കുവെച്ച് സ്വര ഭാസ്‌കര്‍; നിറവയറുമായ ഫഹദിനൊപ്പമുള്ള ചിത്രം പങ്ക് വച്ച് നടി

മ്മയാകുന്ന സന്തോഷം പങ്കുവെച്ച് ബോളിവുഡ് നടി സ്വര ഭാസ്‌കര്‍. അടുത്തിടെയാണ് സമാജ് വാദി പാര്‍ട്ടി യൂത്ത് പ്രസിഡന്റ് ഫഹദ് അഹമ്മദുമായുള്ള സ്വരയുടെ വിവാഹം കഴിഞ്ഞത്. ഇതിനു പിന്നാലെ ആ സന്തോഷ വാര്‍ത്തയും സ്വര ഭാസ്‌കര്‍ സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചു. ചില സമയങ്ങളില്‍ നമ്മുടെ എല്ലാ പ്രാര്‍ത്ഥനകളും സ്വീകരിക്കപ്പെടും എന്ന കുറിപ്പോടെയാണ് ഫഹദിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് അമ്മയാകുന്ന വാര്‍ത്ത അറിയിച്ചത്.

ഈ വര്‍ഷം ജനുവരി 6 നായിരുന്നു സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം സ്വരയും ഫഹദും വിവാഹിതരായത്. പ്രണയിക്കാനും, ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാനും വിവാഹം കഴിക്കാനുമുള്ള അവകാശമാണ് സ്‌പെഷ്യല്‍ മാര്യേജ് ആക്ട് നല്‍കുന്നതെന്നായിരുന്നു അന്ന്  സ്വര ഭാസ്‌കര്‍ തന്റെ ട്വീറ്റില്‍ പറഞ്ഞത്. 

നരത്തേ, ഒരു കുഞ്ഞിനെ ആഗ്രഹിക്കുന്നതായും ദത്തെടുക്കാനുള്ള ഒരുക്കത്തിലാണെന്നും സ്വര ഭാസ്‌കര്‍ പറഞ്ഞിരുന്നു. ഇതിനായുള്ള നീണ്ട കാത്തിരിപ്പിലാണെന്നും നടി വ്യക്തമാക്കിയിരുന്നു. ഇതിനു ശേഷമാണ് ഫഹദുമായി കണ്ടുമുട്ടുന്നതും പരിചയം പ്രണയത്തിലേക്ക് വഴിമാറുന്നതും. 

പതിവ് ബോളിവുഡ് ശൈലിയില്‍ നിന്ന് വ്യത്യസ്തമായി, രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളില്‍ ശക്തമായ അഭിപ്രായങ്ങളും നിലപാടുകളും വ്യക്തമാക്കുന്ന നടിയാണ് സ്വര ഭാസ്‌കര്‍. സിഎഎ സമരം, കര്‍ഷക സമരം ഏറ്റവും ഒടുവില്‍ രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര എന്നിവയില്‍ വരെ സ്വര ഭാസ്‌കര്‍ പങ്കെടുത്തു. 

swara bhaskar announced her pregnancy

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES