Latest News

സംവിധായകന്‍ ജിയോ ബേബിയും ഷെല്ലിയും പ്രധാന കഥാപാത്രങ്ങളാവുന്ന  ഫാമിലി ത്രില്ലര്‍  സ്വകാര്യം സംഭവബഹുലം; മോഷന്‍ പോസ്റ്റര്‍ പുറത്ത്; ചിത്രം മെയ് 31ന് റിലീസിന് 

Malayalilife
 സംവിധായകന്‍ ജിയോ ബേബിയും ഷെല്ലിയും പ്രധാന കഥാപാത്രങ്ങളാവുന്ന  ഫാമിലി ത്രില്ലര്‍  സ്വകാര്യം സംഭവബഹുലം; മോഷന്‍ പോസ്റ്റര്‍ പുറത്ത്; ചിത്രം മെയ് 31ന് റിലീസിന് 

സംവിധായകന്‍ ജിയോ ബേബിയും ഷെല്ലിയും പ്രധാന കഥാപാത്രങ്ങളാവുന്ന ഈ ഫാമിലി ത്രില്ലറിന്റെ മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. എന്‍ ടെയില്‍സ് സ്റ്റുഡിയോസിന്റെ ബാനറില്‍ നവാഗതനായ നസീര്‍ ബദറുദ്ദീന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത പുതിയ ചിത്രമാണ് 'സ്വകാര്യം സംഭവബഹുലം'. പ്രധാന അഭിനേതാക്കളെ കൂടാതെ അന്നു ആന്റണി, അര്‍ജുന്‍, ആര്‍ജെ അഞ്ജലി, സജിന്‍ ചെറുകയില്‍, സുധീര്‍ പറവൂര്‍, രഞ്ജി കാങ്കോല്‍, അഖില്‍ കവലയൂര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

എന്‍ ടെയില്‍സ് സ്റ്റുഡിയോസിന്റെ ബാനറില്‍ സംവിധായകന്‍ നസീര്‍ ബദറുദ്ദീന്‍ തന്നെയാണ് ' ചിത്രം നിര്‍മ്മിച്ചത്. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാക്കിയ ചിത്രം മെയ് 31ന് തീയേറ്റര്‍ റിലീസിനെത്തുമെന്ന് നിര്‍മ്മാതാവ് അറിയിച്ചു.

ചിത്രത്തിന്റെ ഛായാഗ്രഹണം രാകേഷ് ധരനും എഡിറ്റിംഗ് നീരജ് കുമാറും നിര്‍വ്വഹിക്കുന്നു. അന്‍വര്‍ അലിയുടെ വരികള്‍ക്ക് സിദ്ധാര്‍ത്ഥ പ്രദീപാണ് സംഗീതം. 'സരിഗമ' ആണ് ചിത്രത്തിന്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ആര്‍ട്ട്: അരുണ്‍ കൃഷ്ണ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ജയേഷ് എല്‍.ആര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ഉമേഷ് അംബുജേന്ദ്രന്‍, അസിസ്റ്റന്റ് ഡയറക്ടര്‍: വിഷ്ണു വിജയന്‍ ഇന്ദിര, അഭിഷേക് ശശികുമാര്‍, ശ്രേയസ് ജെ.എസ്, കളറിസ്റ്റ്: ശ്രീധര്‍ വി, സൗണ്ട് ഡിസൈന്‍: സന്ദീപ് കുറിശ്ശേരി, മേക്കപ്പ്: ജയന്‍ പൂങ്കുളം, കോസ്റ്റ്യൂംസ്: അശോകന്‍ ആലപ്പുഴ, സ്റ്റില്‍സ്: ജഗത് ചന്ദ്രന്‍, ഡിസൈന്‍സ്: വിവേക് വിശ്വനാഥ്, പി.ആര്‍.ഒ: പി.ശിവപ്രസാദ്.
 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Jeo Baby (@jeobabymusic)

swakaryam sambhavabahulam motion poster

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES