Latest News

നാനി- വിവേക് ആത്രേയ ടീമിന്റെ പാന്‍- ഇന്ത്യന്‍ ചിത്രം സൂര്യാസ് സാറ്റര്‍ഡേ; പ്രിയങ്ക മോഹന്റെ ഫസ്റ്റ് ലുക്ക് പുറത്ത് 

Malayalilife
 നാനി- വിവേക് ആത്രേയ ടീമിന്റെ പാന്‍- ഇന്ത്യന്‍ ചിത്രം സൂര്യാസ് സാറ്റര്‍ഡേ; പ്രിയങ്ക മോഹന്റെ ഫസ്റ്റ് ലുക്ക് പുറത്ത് 

തെലുങ്ക് സൂപ്പര്‍ താരം നാച്ചുറല്‍ സ്റ്റാര്‍ നാനി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് സൂര്യാസ് സാറ്റര്‍ഡേ. വിവേക് ആത്രേയ രചിച്ച് സംവിധാനം ചെയ്യുന്ന ഈ പാന്‍ ഇന്ത്യന്‍ ചിത്രത്തില്‍ നായികയായി എത്തുന്നത് പ്രിയങ്ക മോഹനനാണ്. ഇപ്പോഴിതാ, ഡിവിവി എന്റര്‍ടൈന്‍മെന്റ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിലെ പ്രിയങ്ക മോഹന്റെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തിരിക്കുകയാണ്.

ചാരുലത എന്ന് പേരുള്ള ഒരു നിഷ്‌കളങ്കയായ പോലീസ് കഥാപാത്രമായാണ് പ്രിയങ്ക ഈ ചിത്രത്തില്‍ വേഷമിടുന്നതെന്ന് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സൂചിപ്പിക്കുന്നു. സൂപ്പര്‍ ഹിറ്റായ ഗ്യാങ് ലീഡറിന് ശേഷം വീണ്ടും നാനി- പ്രിയങ്ക മോഹന്‍ ടീമൊന്നിക്കുന്ന ചിത്രം കൂടിയാണിത്. പ്രിയങ്ക വളരെ ശക്തമായ ഒരു വേഷം ചെയ്യുന്ന സൂര്യാസ് സാറ്റര്‍ഡേ ത്രില്ലടിപ്പിക്കുന്ന ഒരു ആക്ഷന്‍- അഡ്വെഞ്ചര്‍ ചിത്രമായാണ് വിവേക് ആത്രേയ ഒരുക്കുന്നത്.

ഡിവിവി ദാനയ്യ, കല്യാണ്‍ ദസരി എന്നിവര്‍ ചേര്‍ന്ന് ഡിവിവി എന്റെര്‍റ്റൈന്മെന്റിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിലെ മറ്റൊരു നിര്‍ണ്ണായക കഥാപാത്രത്തിന് ജീവന്‍ പകരുന്നത് തമിഴ് സൂപ്പര്‍ താരമായ എസ് ജെ സൂര്യയാണ്. സായ് കുമാറും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മുരളി ജി കാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കുന്നത് മലയാളിയായ ജേക്‌സ് ബിജോയ് ആണ്. കാര്‍ത്തിക ശ്രീനിവാസ് എഡിറ്റിങ് നിര്‍വഹിക്കുന്ന ഈ ചിത്രം തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലായി ഈ വര്‍ഷം ഓഗസ്റ്റ് 29- ന് റിലീസ് ചെയ്യും. ഇപ്പോള്‍ അവസാന ഘട്ട ചിത്രീകരണം നടക്കുന്ന ഈ ചിത്രത്തിന് വേണ്ടി സംഘട്ടന സംവിധാനം നിര്‍വഹിക്കുന്നത് റാം- ലക്ഷ്മണ്‍ ടീമാണ്. പിആര്‍ഒ ശബരി

suryas saturday priyanka

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES