Latest News

കണ്ണു നിറഞ്ഞ് സൂര്യ: വൈദ്യുതാഘാതമേറ്റ് മരിച്ച ആരാധകരുടെ കുടുംബത്തെ വിഡിയോ കോള്‍ ചെയ്ത് താരം

Malayalilife
topbanner
 കണ്ണു നിറഞ്ഞ് സൂര്യ: വൈദ്യുതാഘാതമേറ്റ് മരിച്ച ആരാധകരുടെ കുടുംബത്തെ വിഡിയോ കോള്‍ ചെയ്ത് താരം

മിഴ് സൂപ്പര്‍ താരം സൂര്യയുടെ 48-ാം ജന്മദിനമായിരുന്നു ഇക്കഴിഞ്ഞ ജുലൈ 23-ന്. ഇതിനിടെ താരത്തിന്റെ പിറന്നാള്‍ ഒരുക്കത്തിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് ആരാധകര്‍ മരിച്ചത് വലിയ വാര്‍ത്തയായിരുന്നു. കോളജ് വിദ്യാര്‍ത്ഥികളായ രണ്ടുപേരാണ് ഫ്‌ളക്‌സ് വെക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് മരിച്ചത്. എന്നാല്‍ ഇപ്പോഴിതാ മരിച്ച ആരാധകരുടെ കുടുംബത്തെ വിഡിയോ കോള്‍ വഴി ബന്ധപ്പെട്ടിരിക്കുകയാണ് താരം.

അവരുടെ സങ്കടം തന്റേതുകൂടിയാണെന്നും കുടുംബത്തിലെ ഒരംഗമായി തന്നെയും കാണണമെന്ന് അമ്മമാരോട് അദ്ദേഹം പറഞ്ഞു. നിങ്ങളുടെ കുടുംബത്തെ സംരക്ഷിക്കേണ്ട ബാധ്യത തനിക്കുണ്ടെന്നും ഉറപ്പായും കുടുംബത്തിലുളളവരെ നേരില്‍ വന്നു കാണുമെന്നും സൂര്യ ഉറപ്പുനല്‍കി.

വൈദ്യുതാഘാതമേറ്റ് മരണമടഞ്ഞ യുവാക്കളുടെ കുടുംബത്തോട് സൂര്യ സംസാരിക്കുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നത്. സൂര്യയെ ഫോണ്‍ സ്‌ക്രീനില്‍ കണ്ട് യുവാക്കളുടെ അമ്മമാര്‍ പൊട്ടിക്കരയുന്നത് ദൃശ്യങ്ങളില്‍ കാണാം.

ആന്ധ്രാപ്രദേശിലെ പല്‍നാട് ജില്ലയിലാണ് സംഭവം. സൂര്യയുടെ പിറന്നാളിന്റെ ഭാഗമായി ഫ്ളെക്സ്സ് സ്ഥാപാിക്കാനുളള ശ്രമത്തിനിടെയാണ് ആരാധകര്‍ക്ക് വൈദ്യുതാഘാതമേറ്റത്. എന്‍. വെങ്കിടേഷ്, പി.സായി എന്നിവരാണ് മരിച്ചത്. ഇരുവരും നഗരത്തിലെ സ്വകാര്യ കോളേജിലെ വിദ്യാര്‍ഥികളാണ്.

Read more topics: # സൂര്യ
suriya video call to family

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES