സിനിമാ നിര്‍മാതാവും മാധ്യമപ്രവര്‍ത്തകയുമായ സുപ്രിയ മേനോന്‍ ആര്‍ത്തവത്തേക്കുറിച്ച് പങ്കുവച്ച പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. മകള്‍ ആലിക്ക് ആര്‍ത്തവത്തേക്കുറിച്ച് പറഞ്ഞു കൊടുക്കാന്‍ സഹായത്തിനായി സുപ്രിയ തേടിയ പുസ്തകത്തേക്കുറിച്ചാണ് പോസ്റ്റിലുള്ളത്. ഇന്‍സ്റ്റഗ്രാമിലൂടെ ആണ് താരം പോസ്റ്റ് പങ്കുവച്ചത്.
'ആര്‍ത്തവത്തെക്കുറിച്ച് എങ്ങനെ മകള്‍ക്ക് പറഞ്ഞ് മനസ്സിലാക്കി കൊടുക്കുമെന്ന് ചിന്തിച്ചപ്പോഴാണ് 'മെന്‍സ്ട്രുപീഡിയ കോമിക് എന്ന പുസ്തകം സുപ്രിയയുടെ മനസ്സില്‍ തെളിഞ്ഞത്. തനിക്ക് ആദ്യമായി ആര്‍ത്തവം വന്നപ്പോള്‍, ആര്‍ത്തവത്തെ കുറിച്ചും അതുമായി ബന്ധപ്പെട്ട മാറ്റങ്ങളെ കുറിച്ചും അറിവില്ലാത്തതിനാല്‍ ഏതൊ മാരക രോ?ഗമാണെന്നും മരിച്ചുപോകുമെന്നുമാണ് താന്‍ കരുതിയതെന്നും അല്ലി അതേ കുറിച്ച് അറിയാതെയിരിക്കരുതെന്ന് തനിക്ക് ആഗ്രഹമുണ്ടായിരുന്നുവെന്നും ആര്‍ത്തവത്തെക്കുറിച്ചുള്ള ആശയം വിശദീകരിക്കാന്‍ ഈ പുസ്തകം സഹായകമായിട്ടുണ്ടെന്നും സുപ്രിയ പറയുന്നു.
എനിക്ക് ആദ്യമായി ആര്‍ത്തവം വന്നപ്പോള്‍, ആര്‍ത്തവത്തെ കുറിച്ചും അതുമായി ബന്ധപ്പെട്ട മാറ്റങ്ങളെ കുറിച്ചും എനിക്ക് അറിവില്ലാത്തതിനാല്‍ ഏതൊ മാരക രോ?ഗമാണെന്നും മരിച്ചുപോകുമെന്നുമാണ് താന്‍ കരുതിയതെന്നും അല്ലി അതേ കുറിച്ച് അറിയാതെ അല്ലെങ്കില്‍ അവളുടെ സമപ്രായക്കാരില്‍ നിന്നുള്ള പാതി വെന്ത വിവരം മാത്രം മനസ്സിലാക്കരുത് എന്ന് ഉറപ്പാക്കാന്‍ താന്‍ ആഗ്രഹിച്ചുവെന്നും സുപ്രിയ പറയുന്നു.
പ്രായപൂര്‍ത്തിയാകുന്നതും അതുവഴി വരുന്ന മാറ്റങ്ങളും ചെറിയ കുട്ടികളുമായി കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടുള്ള വിഷയങ്ങളാണ്.അല്ലിയോട് അതേക്കുറിച്ച് എങ്ങനെ സംസാരിക്കണമെന്ന് എനിക്ക് ഉറപ്പില്ലായിരുന്നു. ആര്‍ത്തവത്തെക്കുറിച്ചുള്ള ആശയം വിശദീകരിക്കാനും അവള്‍ക്ക് ആര്‍ത്തവത്തെ ധാരണ നല്‍കാനും ഈ പുസ്തകം തന്നെ വളരെയധികം സഹായിച്ചിട്ടുണ്ട് എന്നാണ് സുപ്രിയ പറയുന്നത്.
അദിതി ഗുപ്തയും ഭര്‍ത്താവ് തുഹിന്‍ പോളും ചേര്‍ന്നാണ് മെന്‍സ്ട്രുപീഡിയ എന്ന പുസ്തകം പുറത്തിറക്കിയത്. കാര്‍ട്ടൂണുകളിലൂടെയും മറ്റും കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയിലാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. ' പിരീഡ്‌സ്, മെന്‍സ്ട്രുവേഷന്‍, ശുചിത്വം, ഗ്രോയിംഗ് അപ് എന്നീ ഹാഷ് ടാഗുകള്‍ക്ക് ഒപ്പമാണ് കുറിപ്പ് സുപ്രിയ പങ്കുവെച്ചിരിക്കുന്നത്.