Latest News

കെജിഎഫ് രണ്ടാം ഭാഗം ഇറങ്ങുമ്പോള്‍ ആദ്യ ഭാഗം ഒന്നുമായിരുന്നില്ലെന്ന് നിങ്ങള്‍ക്ക് തോന്നും; ചാപ്റ്റര്‍ 2 വലുതും മികച്ചതുമായിരിക്കും; ബ്രഹ്മാണ്ഡ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവച്ച് യഷ് 

Malayalilife
കെജിഎഫ് രണ്ടാം ഭാഗം ഇറങ്ങുമ്പോള്‍ ആദ്യ ഭാഗം ഒന്നുമായിരുന്നില്ലെന്ന് നിങ്ങള്‍ക്ക് തോന്നും; ചാപ്റ്റര്‍ 2 വലുതും മികച്ചതുമായിരിക്കും; ബ്രഹ്മാണ്ഡ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവച്ച് യഷ് 

ന്നഡ ബാഹുബലി എന്നറിയപ്പെട്ട കെ ജി എഫിന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് ഇന്ത്യന്‍ സിനിമാ പ്രേമികള്‍. രണ്ടാം ഭാഗത്തില്‍ അധീര എന്ന വില്ലനായെത്തുന്നത് സഞ്ജയ് ദത്താണ്. യാഷിനൊപ്പം സഞ്ജയ് ദത്ത്കൂടി എത്തുന്നതോടെ ആരാധകര്‍ ഏറെ ആകാംക്ഷയിലും പ്രതീക്ഷയിലുമാണ്.

കെജിഎഫ് രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം പുരോഗമിക്കവേ ചിത്രത്തെ കുറിച്ച് നായകന്‍ യാഷ് നടത്തിയ വെളിപ്പെടുത്തല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

കെജിഎഫിന്റെ രണ്ടാം ഭാഗം വലുതും മികച്ചതുമായിരിക്കുമെന്നാണ് യാഷ് പറയുന്നത്. ജനങ്ങളുടെ പിന്തുണ തങ്ങള്‍ക്ക് കരുത്തു പകരുന്നു എന്നും കെജിഎഫ് രണ്ടാം ഭാഗം ഇറങ്ങുമ്പോള്‍ ആദ്യ ഭാഗം ഒന്നുമായിരുന്നില്ലെന്ന് നിങ്ങള്‍ക്ക് തോന്നുമെന്നും യാഷ് അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞു. പുതിയ പ്രോജക്ടുകളെ കുറിച്ച് ഇപ്പോല്‍ പറയാനാകില്ലെന്നും അവ സമയത്ത് നടക്കുമെന്നും യാഷ് പറഞ്ഞു.

പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് പ്രശാന്ത് നീല്‍, ചന്ദ്രമൗലി എം, വിനയ് ശിവാംഗി എന്നിവര്‍ ചേര്‍ന്നാണ്. കോളാറിലെ സ്വര്‍ണ ഖനിയുടെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറഞ്ഞത്. ഷൂട്ടിംഗ് പുരോഗമിക്കുന്ന രണ്ടാം ഭാഗം അടുത്ത വര്‍ഷമായിരിക്കും റിലീസ് ചെയ്യുക.

Read more topics: # super star yash,# kgf chaper 2
super star yash response about kgf chaper 2

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES