ഒരു കൂട്ടം തൊഴില്‍ അന്വേഷകരുടെ ഉദ്ധേഗഭരിതമായ കഥ പറയുന്ന സൂപ്പര്‍ സ്റ്റാര്‍ കല്യാണി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രം തീയറ്ററില്‍ റിലീസിങ്ങിന് ഒരുങ്ങുന്നു.
രജീഷ് വി രാജ രചന നടത്തി സംവിധാനം ചെയ്യുന്ന സൂപ്പര്‍സ്റ്റാര്‍ കല്യാണി ഓണം റിലീസിങ്ങിന് തയ്യാറാകുന്നു. പ്രശസ്ത നടന്‍ സുരാജ് വെഞ്ഞാറമൂടിന്റെ സോഷ്യല്‍ മീഡിയ പേജ് മുഖേനയാണ് പോസ്റ്റര്‍ പുറത്തിറങ്ങിയത്.
ജീവന്‍ ടാക്കീസിന്റെ ബാനറില്‍ എ വി ഗിബ്‌സണ്‍ വിക്ടര്‍ ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഡയാന ഹമീദ് കല്യാണി എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഹരിശ്രീ അശോകന്‍, മാല പാര്‍വതി, ജെയിംസ് ഏലിയ, ശ്രീജിത്ത് ബാബു, ശരണ്‍, ആതിര മാധവ്, ഗാധ തുടങ്ങിയവര്‍ അഭിനയിച്ചിട്ടുണ്ട്.
ഗാനരചന രജീഷ്.വി രാജ.സംഗീതം സുരേഷ് കാര്‍ത്തിക്. ഹരിശങ്കര്‍, ചിന്‍മയി, ദേവാനന്ദ്, ആനന്ദ് ശ്രീരാജ് തുടങ്ങിയവര്‍ ഗാനങ്ങള്‍ ആലപിച്ചു. വിപിന്‍ രാജ് ആണ് ക്യാമറ, എഡിറ്റിംഗ് ഹരി ഗീത സദാശിവന്‍,കണ്‍ട്രോളര്‍ ക്ലമന്റ് കുട്ടന്‍. മേക്കപ്പ് എല്‍ദോസ്.കോസ്റ്റുംസ് സുനീത.ആര്‍ട്ട് സുബാഹു മുതുകാട്. സ്റ്റണ്ട് ബ്റൂസ്ലി രാജേഷ്,.നൃത്തം ആന്റോ ജീന്‍ പോള്‍.പ്രൊജക്റ്റ് ഡിസൈനര്‍ ജോബി ജോണ്‍..
പി ആര്‍ ഒ എം കെ ഷെജിന്‍.