Latest News

മലയാളത്തില്‍ ആദ്യമായി സണ്ണിലിയോണ്‍ എത്തുന്നത് മധുരരാജയില്‍  മമ്മൂട്ടിക്കൊപ്പം; സണ്ണി ലിയോണും മെഗാസ്റ്റാര്‍ മമ്മുട്ടിയും ഒരുമിച്ചിരിക്കുന്ന ചിത്രങ്ങള്‍ പുറത്ത് 

Malayalilife
മലയാളത്തില്‍ ആദ്യമായി സണ്ണിലിയോണ്‍ എത്തുന്നത് മധുരരാജയില്‍  മമ്മൂട്ടിക്കൊപ്പം; സണ്ണി ലിയോണും മെഗാസ്റ്റാര്‍ മമ്മുട്ടിയും ഒരുമിച്ചിരിക്കുന്ന ചിത്രങ്ങള്‍ പുറത്ത് 

ലയാള സിനിമയിലേക്ക് താര സുന്ദരി സണ്ണിലിയോണ്‍ എത്തുന്നത് മെഗാസ്റ്റാര്‍ മമ്മുട്ടിയുടെ മധുരരാജയില്‍ എന്നതിന്റെ ഞെട്ടല്‍ മാറാതിരിക്കുന്ന ആരാധകര്‍ക്ക് മുന്നിലേക്കാണ്  ആ വര്‍ത്ത ഇപ്പോള്‍ എത്തുന്നത്. വളരെ സന്തോഷത്തോടെയാണ് ആരാധകര്‍ സണ്ണി ലിയോണ്‍ എത്തുന്നത്    എന്ന വാര്‍ത്ത ഏറ്റെടുത്തത്. മമ്മൂട്ടിക്കൊപ്പം സണ്ണി ഇരിക്കുന്ന ചിത്രത്തിലെ ചില ഫോട്ടോകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.  ചിത്രത്തിലെ ഐറ്റം ഡാന്‍സ് രംഗത്താണ്  ഇരുവരും ഒന്നിക്കുന്നത്. വെറുതെയൊരു ഐറ്റം ഡാന്‍സല്ല, കഥയില്‍ നിര്‍ണായക പങ്കുവഹിക്കുന്ന ഗാനം കൂടിയാണിതെന്നും സണ്ണി ലിയോണ്‍ തന്നെ പറയുകയുണ്ടായി.

മമ്മൂട്ടിയുടെ വലിയ ആരാധികയാണെന്നും അദ്ദേഹത്തോടൊപ്പം ഒരുമിച്ച് സ്‌ക്രീനിലെത്താന്‍ കാത്തിരിക്കുകയാണെന്നും  അദ്ദേഹത്തോടൊപ്പം അഭിനയിക്കുന്നതിന്റെ ആകാംഷയിലാണെന്നും സണ്ണി ലിയോണ്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരിന്നു. കഴിഞ്ഞ തവണ കേരളത്തില്‍ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉത്ഘാടനത്തിനായി എത്തിയപ്പോള്‍ ആരാധകര്‍ നല്‍കിയ സ്വീകരണവും വലിയ ചര്‍ച്ചാ വിശയമായിരുന്നു 

ഉദയകൃഷ്ണയുടെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് നെല്‍സണ്‍ ഐപ്പാണ്. പീറ്റര്‍ ഹെയ്നാണ് ആക്ഷന്‍ കൊറിയോഗ്രഫി ചെയ്തിരിക്കുന്നത്. 2009ല്‍ പുറത്തിറങ്ങിയ പോക്കിരിരാജയുടെ രണ്ടാം ഭാഗമാണ് മധുരരാജ. മധുരരാജയില്‍ പൃഥ്വിരാജില്ലെന്നാണ് കരുതുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്

View this post on Instagram

#Madhuraraja #Mammootty #Sunnyleone

A post shared by AKDSFAWA KLM Town Committee (@dq_fwa_kothamangalam) on

sunny-leone-with-mammootty-maduraraja-new-images

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES