സണ്ണി ലിയോണിനൊപ്പം എന്റെ ഒരു ഡാന്‍സുമുണ്ട്; അത് സിനിമയല്ല വെബ് സീരീസ്; അണിയറയില്‍ ഒരുങ്ങുന്ന പാന്‍ ഇന്ത്യന്‍ സുന്ദരിയെക്കുറിച്ച് ഭീമന്‍ രഘു

Malayalilife
 സണ്ണി ലിയോണിനൊപ്പം എന്റെ ഒരു ഡാന്‍സുമുണ്ട്; അത് സിനിമയല്ല വെബ് സീരീസ്; അണിയറയില്‍ ഒരുങ്ങുന്ന പാന്‍ ഇന്ത്യന്‍ സുന്ദരിയെക്കുറിച്ച് ഭീമന്‍ രഘു

ഴിഞ്ഞ ദിവസമായിരുന്നു ബോളിവുഡ് താരം സണ്ണി ലിയോണിനെ കാണാനായി നടിയുടെ മുഖമുള്ള ടീഷര്‍ട്ട് ധരിച്ച് ഓടി വരുന്ന നടന്‍ ഭീമന്‍ രഘുവിന്റെ വീഡിയോ വൈറലായത്. ചിരിയുണര്‍ത്തുന്ന രസകരമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഒരു സിനിമയുടെ ഷൂട്ടിംഗ് ആണ് നടക്കുന്നത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍

എന്നാല്‍ സിനിമയല്ല, വെബ് സീരിസിന്റെ ഷൂട്ടിംഗ് ആണ് തിരുവനന്തപുരത്ത് നടന്നു കൊണ്ടിരിക്കുന്നത്. 'പാന്‍ ഇന്ത്യന്‍ സുന്ദരി' എന്ന വെബ് സീരിസിന്റെ ഷൂട്ടിംഗ് ആണിത്. ഉപ്പും മുളകും സീരീസിന്റെ സംവിധായകന്‍ സതീഷ് കുമാര്‍ ആണ് പാന്‍ ഇന്ത്യന്‍ സുന്ദരി സംവിധാനം ചെയ്യുന്നത്.

സണ്ണി ഒരു ഉദ്ഘാടനത്തിന് വരുന്നതും അവരെ കാണാന്‍ ഞാന്‍ ഓടി വരുന്നതുമായ രംഗം അഭിനയിക്കുന്നതിനിടയില്‍ ആരോ പകര്‍ത്തിയ വീഡിയോയാണ് ഇപ്പോള്‍ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ഈ സീരിസില്‍ സണ്ണി ലിയോണിനൊപ്പം തന്റെ ഒരു ഡാന്‍സുമുണ്ടെന്നും ഭീമന്‍ രഘു വ്യക്തമാക്കി.

മണിക്കുട്ടന്‍, അപ്പാനി ശരത്ത്, മാളവിക മോഹന്‍ദാസ്, കോട്ടയം രമേശ്, ഹരീഷ് കണാരന്‍, നോബി മാര്‍ക്കോസ്, ജോണി ആന്റണി, സജിത മഠത്തില്‍ അസീസ് നെടുമങ്ങാട് തുടങ്ങിയ വലിയൊരു താരനിര തന്നെ വെബ് സീരീസില്‍ അഭിനയിക്കുന്നുണ്ട്.

സണ്ണി ലിയോണും കേരള ഈസ് ഫോര്‍എവര്‍ എന്ന അടിക്കുറിപ്പോടെ വെബ് സീരിസിന്റെ ചിത്രീകരണ രംഗം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. അതേസമയം, ഭീമന്‍ രഘുവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പരിഹാസങ്ങള്‍ക്കും കാരണമായിട്ടുണ്ട്.

sunny leone bheeman raghu web series

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES