തൊണ്ണൂറുകളില്‍ മലയാളി യുവാക്കളുടെ മനസ്സില്‍ തരംഗമായി തീര്‍ന്ന നായികനടിയാണ് സുചിത്രയും ദിവ്യാ ഉണ്ണിയും സോനാ നായരും ഒരുമിച്ച ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്.
ഈ കഴിഞ്ഞ ദിവസം ന്യൂയോര്‍ക്കിലെ ഹ്യൂസ്റ്റണ്‍ എന്ന പട്ടണത്തില്‍ മലയാള സിനിമയില്‍ സജീവമായി നില്‍ക്കുന്ന താരങ്ങളുടെ ഒരു പ്രോഗ്രാം നടന്നിരുന്നു. ലക്ഷ്മി ഗോപാല സ്വാമി, ആശ ശരത്ത്, ദിവ്യ ഉണ്ണി തുടങ്ങിയ നടിമാരുടെ നൃത്തനിശയും പരിപാടിയില്‍ ഉണ്ടായിരുന്നു. ഈ പരിപായിലെ ചിത്രങ്ങളിലാണ് നായികമാര്‍ ഒന്നിച്ചത്.
വിവാഹ ശേഷം സിനിമ അഭിനയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് സുചിത്രയും ദിവ്യ ഉണ്ണി. ഇപ്പോള്‍ അമേരിക്കയിലാണ് ഇരുവരും താമസിക്കുന്നത്. തന്റെ സഹപാഠിയും നടിയുമായ സോന നായരെ കണ്ടതിന്റെ സന്തോഷവും സുചിത്ര പങ്കുവച്ചു. ''കാലങ്ങള്‍ക്ക് ശേഷം എന്റെ സഹപാഠിയെ കണ്ടുമുട്ടുന്നത് അതിശയകരമായ ഒരു വികാരമാണ്.. ഈ അത്ഭുതകരമായ ആത്മാവ്.. സോന..'', സുചിത്ര ചിത്രങ്ങള്‍ക്ക് ഒപ്പം കുറിച്ചു. സോനയെ ന്യൂയോര്‍ക്കിലെ സ്ഥലങ്ങള്‍ ചുറ്റികാണിക്കുകയും ചെയ്തു സുചിത്ര