കലാജീവിതത്തില്‍ ഇനിയും വലിയ ഉയരങ്ങള്‍ കീഴടക്കാന്‍ സാധിക്കട്ടെ; ഓള്‍ വി ഇമേജിന്‍ ആസ് ലൈറ്റ്'താരങ്ങളെ അഭിനന്ദിച്ച് മുഖ്യമന്ത്രി

Malayalilife
 കലാജീവിതത്തില്‍ ഇനിയും വലിയ ഉയരങ്ങള്‍ കീഴടക്കാന്‍ സാധിക്കട്ടെ; ഓള്‍ വി ഇമേജിന്‍ ആസ് ലൈറ്റ്'താരങ്ങളെ അഭിനന്ദിച്ച് മുഖ്യമന്ത്രി

കാന്‍ ചലച്ചിത്ര മേളയില്‍ ഗ്രാന്‍ഡ് പ്രി പുരസ്‌കാരം നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ 'ഓള്‍ വി ഇമേജിന്‍ ആസ് ലൈറ്റ്' ചിത്രത്തിലെ താരങ്ങളെ ആദരിച്ച് സംസ്ഥാനം. ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച കനി കുസൃതി, ദിവ്യ പ്രഭ, അസീസ് നെടുമങ്ങാട്, ഹൃദു ഹാറൂണ്‍ എന്നിവരെയാണ് ആദരിച്ചത്. 

'കുവൈത്ത് തീപിടിത്ത ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മറ്റ് ആഘോഷപരിപാടികള്‍ ഒഴിവാക്കി സെക്രട്ടേറിയറ്റിലെ കോണ്‍ഫറന്‍സ് ഹാളിലായിരുന്നു ലളിതമായ ചടങ്ങ്. കാനില്‍ ഇന്ത്യന്‍ സിനിമയുടെ യശസ്സുയര്‍ത്തിയ മറ്റ് കലാകാരന്മാര്‍ക്കും അഭിനന്ദനങ്ങള്‍. കലാജീവിതത്തില്‍ ഇനിയും വലിയ ഉയരങ്ങള്‍ കീഴടക്കാന്‍ സാധിക്കട്ടെ എന്നാശംസിക്കുന്നു.' മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. 


പായല്‍ കപാഡിയ സംവിധാനം ചെയ്ത ഇന്ത്യന്‍ ചിത്രമായ 'ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റ്' കാന്‍ ഫിലിം ഫെസ്റ്റിവലിലെ ലെ ഗ്രാന്‍ഡ് പിക്‌സ്  പുരസ്‌കാരം കരസ്ഥമാക്കിയത്. ആദ്യമായാണ് ഒരു ഇന്ത്യന്‍ വനിതയുടെ ചിത്രം കാന്‍ ഫിലിം ഫെസ്റ്റിവലില്‍ മത്സരിക്കുന്നത്. ഈ ചരിത്ര നേട്ടത്തില്‍ ഓരോ മലയാളിക്കും അഭിമാനിക്കാവുന്ന നിമിഷം കൂടിയായിരുന്നു. മലയാള സിനിമയില്‍ നിന്നുള്ള അഭിനേതാക്കളും ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായി എത്തി. മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ഇന്ത്യന്‍ ചിത്രം കാന്‍ ഫിലിം ഫെസ്റ്റിവലില്‍ മത്സരിക്കുന്നതും ബഹുമതി കരസ്ഥമാക്കുന്നതും. 

മുംബൈയില്‍ താമസിക്കുന്ന നഴ്സുമാരാണ് പ്രഭയും അനുവുവുമായി കനി കുസൃതിയും ദിവ്യപ്രഭയും എത്തുമ്പോള്‍ ഷിയാസ് എന്ന കഥാപാത്രത്തെ ഹൃദു ഹാറൂണും പാര്‍വതി എന്ന കഥാപാത്രത്തെ ഛായാ കഥമും അവതരിപ്പിക്കുന്നു. ഫ്രഞ്ച് ആസ്ഥാനമായുള്ള കമ്പനിയായ പെറ്റിറ്റ് ചാവോസിലൂടെ തോമസ് ഹക്കിമും ജൂലിയന്‍ ഗ്രാഫും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.

stars of the all we imagin as light

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES