Latest News

എസ്പിബിക്കൊപ്പം പാടാന്‍ അവസരം ലഭിച്ച ആഹ്ലാദത്തില്‍ ശ്രേയ; മിനുങ്ങും മിന്നാമിനുങ്ങേ എന്ന ഗാനം കന്നടയില്‍ പാടി ആസ്വാദക ഹൃദയം വീണ്ടും കവരാന്‍ ഒരുങ്ങി മലയാളികളുടെ ജൂനിയര്‍ വാനമ്പാടി

Malayalilife
എസ്പിബിക്കൊപ്പം പാടാന്‍ അവസരം ലഭിച്ച ആഹ്ലാദത്തില്‍ ശ്രേയ; മിനുങ്ങും മിന്നാമിനുങ്ങേ എന്ന ഗാനം കന്നടയില്‍ പാടി ആസ്വാദക ഹൃദയം വീണ്ടും കവരാന്‍ ഒരുങ്ങി മലയാളികളുടെ ജൂനിയര്‍ വാനമ്പാടി

മര്‍ അക്ബര്‍ അന്തോണിയിലെ എന്നോ ഞാനെന്റെ മുറ്റത്തെ, ഒപ്പത്തിലെ മിനുങ്ങും മിന്നാമിനുങ്ങേ എന്നീ ഗാനങ്ങളിലൂടെ ആസ്വാദക ഹൃദയത്തില്‍ സ്ഥാനംപിടിച്ച കുഞ്ഞുശ്രേയ ഇപ്പോള്‍ എസ്. പി. ബാലസുബ്രഹ്മണ്യത്തിനൊപ്പം പാടാന്‍ അവസരം കിട്ടിയതിന്റെ സന്തോഷത്തിലാണ്. ഒപ്പത്തിലെ മിനുങ്ങും മിന്നാമിനുങ്ങേ എന്ന ഗാനം കന്നടയില്‍ പാടി ആസ്വാദക ഹൃദയം വീണ്ടും കവരുകയാണ് ശ്രേയ ജയദീപ്.ഒപ്പത്തിന്റെ റീമേക്കായ കവചയിലാണ് എസ്പി. ബാലസുബ്രഹ്മണ്യത്തോടൊപ്പം ശ്രേയ ഗാനം ആലപിച്ചിരിക്കുന്നത്. മലയാളത്തില്‍ എം.ജി. ശ്രീകുമാറിനൊപ്പമായിരുന്നു ശ്രേയ മിനുങ്ങും മിന്നാമിനുങ്ങേ എന്ന ഗാനം ആലപിച്ചത്.

മലയാളത്തില്‍ ബി.കെ. ഹരിനാരായണനാണു വരികള്‍ എഴുതിയത്. ജിം, ബിബി, എല്‍ദോസ്, ജസ്റ്റിന്‍ എന്നിവര്‍ ചേര്‍ന്നാണു സംഗീതം നല്‍കിയത്. ഇരുപത്തിയേഴ് വര്‍ഷത്തിനു ശേഷം ശിവരാജ് കുമാര്‍ ഒരു റീമേക്ക് ചിത്രത്തില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഒപ്പത്തിന്റെ റീമേക്കായ കവചയ്ക്കുണ്ട്.

കോഴിക്കോട് അശോകപുരം സ്വദേശികളായ ജയദീപിന്റെയും പ്രസീദയുടെയും മകളാണ് ശ്രേയ. കോഴിക്കോട് സില്‍വര്‍ ഹില്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി. അനുജന്‍ സൗരവ്. നാലാം വയസ് മുതല്‍ സംഗീതം പഠിക്കുന്ന ശ്രേയ, ഇപ്പോള്‍ താമരക്കാട് കൃഷ്ണന്‍ നമ്പൂതിരിപ്പാടിന്റെ കീഴിലാണ് സംഗീതം അഭ്യസിക്കുന്നത്. സൂര്യാ ടിവിയിലെ സൂര്യ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെയാണ് ശ്രേയ ശ്രദ്ധേയയാകുന്നത്. ഷോയിലെ വിജയിയും ശ്രേയയായിരുന്നു. എം. ജയചന്ദ്രന്‍ ആദ്യമായി സംഗീതസംവിധാനം ചെയ്ത ക്രിസ്തീയ ഭക്തിഗാന ആല്‍ബമായ ഗോഡിലെ മേലെ മാനത്തെ ഈശോയേ എന്നു തുടങ്ങുന്ന പാട്ടാണ് ഏറ്റവും ശ്രദ്ധേയമായത്. നിരവധി ആല്‍ബങ്ങളും ഹൈന്ദവ-ക്രിസ്തീയ ഭക്തിഗാനങ്ങളും ശ്രേയയുടേതായുണ്ട്.

sreya-to-sing-with-spb-in kannada

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES