മലയാളികളുടെ പ്രിയ നടന്‍ ജഗതി ശ്രീകുമാറിന്റെ മകളാണ് ശ്രീലക്ഷ്മി ശ്രീകുമാര്‍. ചില സിനിമകളിലൂടെയും ബിഗ്‌ബോസിലൂടെയും ശ്രീലക്ഷ്മി പ്രേക്ഷകര്‍ക്ക് സുപരിചിതയായ ശ്രീലക്ഷ്മിയുടെ വിവാഹം ഞായറാഴ്ചയാണ് കൊച്ചിയിലെ ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നത്. അഞ്ചുവര്‍ഷം പ്രണയിച്ച ശേഷം വീട്ടുകാരുടെ സമ്മതതോടെയാണ് ജിജിന്‍ ജഗാംഹീര്‍ ശ്രീലക്ഷ്മിയുടെ കഴുത്തില്‍ മാല ചാര്‍ത്തി സ്വന്തമാക്കിയത്. അതേസമയം ചടങ്ങില്‍ ശ്രീലക്ഷ്മിയുടെ പിതാവും നടനുമായ ജഗതിയുടെ അസാനിധ്യം എല്ലാവര്‍ക്കും നോവായിരുന്നു. പക്ഷേ ഒന്നിനും ഒരു കുറവില്ലാതെയാണ് ഏക മകളുടെ വിവാഹം അമ്മ കല ആഘോഷമാക്കി മാറ്റിയത്. ജഗതിയെ കണ്ട് അനുഗ്രഹം വാങ്ങാന്‍ ആകാതെയാണ് ശ്രീലക്ഷ്മിക്ക് കല്യാണം നടന്നതെന്നാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് എത്തുന്നത്.
ജഗതി ശ്രികുമാറിന്റെ രണ്ടാം ഭാര്യയായ കലയിലെ മകളാണ് ശ്രീലക്ഷ്മി. ജഗതിക്ക് രണ്ടാം ഭാര്യയും അതിലൊരു മകളുമുണ്ടെന്ന് ജനങ്ങള്‍ അറിഞ്ഞത് ഏറെ വൈകിയാണ്. അതിന്റെ പേരില്‍ ചെറിയ പ്രായത്തില്‍ തന്നെ ഏറെ സഹിച്ചിട്ടുള്ള കുട്ടിയായിരുന്നു ശ്രീലക്ഷ്മി. പലരും അവഗണനയാലും കുത്തുവാക്കുകളാലും അവളെ മുറിവേല്‍പ്പിച്ചു. എന്നാല്‍ ഇപ്പോള്‍ ആഗ്രഹിച്ച ജീവിതത്തിലേക്ക് ഇഷ്ടപെട്ട പുരുഷന്റെ കൈപിടിച്ച് ശ്രീലക്ഷ്മി കടന്നിരിക്കയാണ്. ഇതരമതസ്ഥനാണെങ്കിലും വീട്ടുകാരുടെ പൂര്‍ണ സമ്മതതോടെയായിരുന്നു വിവാഹം. വിവാഹത്തിന് മുമ്പ് ശ്രീലക്ഷ്മിക്ക് അച്ഛനെ കണ്ട് അനുഗ്രഹം വാങ്ങണമെന്നുണ്ടായിരുന്നു. എന്നാല്‍ അതിന് സാധിച്ചില്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. അച്ഛനില്ലാതെ വിവാഹം കഴിക്കുന്നതില്‍ ഏറെ വിഷമമാണ് ശ്രീലക്ഷ്മിക്കും അമ്മയ്ക്കുമുണ്ടായത്.
വിവാഹദിവസം ശ്രീലക്ഷ്മിയുടെ ഒരു സുഹൃത്ത് സമ്മാനിച്ചത് ഒരു കുടുംബചിത്രമായിരുന്നു. . ജഗതി ശ്രീകുമാര്‍, കല, ശ്രീലക്ഷ്മി, ജിജിന്‍ എന്നിവരുടെ ചിത്രങ്ങള്‍ വരച്ചുചേര്‍ത്താണ് ആ കുടുംബചിത്രം ഉണ്ടാക്കിയത്. ഇത് കണ്ട് ശ്രീലക്ഷ്മിയും അമ്മയും കല്യാണവേദിയില്‍ വിങ്ങിപ്പൊട്ടുന്നത് കണ്ടുനിന്നവരുടെയും കണ്ണുനിറച്ചിരുന്നു. വിവാഹദിവസം പപ്പയെ ശ്രീലക്ഷ്മി ഏറെ മിസ് ചെയ്തിരുന്നു. ജഗതിയുടെ ഏറ്റവും വലിയ സ്വപ്‌നങ്ങളില്‍ ഒന്നായിരുന്നു ശ്രീലക്ഷ്മിയുടെ വിവാഹം. മാധ്യമങ്ങളിലൂടെ ലെച്ചുവിന്റെ കല്യാണവാര്‍ത്ത ജഗതി അറിഞ്ഞിരിക്കുമെന്നാണ് ശ്രീലക്ഷ്മിയുടെയും കലയുടെയും വിശ്വാസം. വിവാഹം കഴിഞ്ഞ ശ്രീലക്ഷ്മിക്ക് ഇനി ലക്ഷം ഐഎഎസ് ആണ്. ശ്രീലക്ഷ്മി സിനിമയിലേക്ക് എത്തുന്നതിന് ജഗതിക്ക് താല്‍പര്യമില്ലായിരുന്നു. വെറുതേ ജീവിതം കളയേണ്ടെന്നും സൗന്ദര്യം നശിച്ചുപൊകുന്നതാണെന്നും എന്നാല്‍ അറിവ് ഒരിക്കലും നശിക്കില്ലെന്നുമാണ് ജഗതി മകളോട് പറഞ്ഞത്. മകളെ ഐഎഎസുകാരിയാക്കണം എന്നും ജഗതിക്ക് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ വിധി ശ്രീലക്ഷ്മിയെ സിനിമയിലെത്തിച്ചു. എന്നാല്‍ ഇനി അച്ഛന്റെ ആഗ്രഹം പോലെ ഐഎഎസ് നേടാനുള്ള പരിശ്രമത്തിലാണ് ശ്രീലക്ഷ്മി. ഇതിന് പിന്തുണയുമായി ജിജിനും ഇപ്പോഴുണ്ട്.