സിനിമാ താരങ്ങളുടെ പ്രതിഫലലുമായി ബന്ധപ്പെട്ട വിവാദം രൂക്ഷമാകുന്നതിനിടെ വിഷയത്തില്‍ പ്രതികരണവുമായി കവിയും സംവിധായകനും നിര്‍മ്മാതാവുമായ ശ്രീകുമാരന്‍ തമ്പി. ഏത് തൊഴില്‍മേഖലയിലും പണം മുടക്കുന്നവന് മുതലാളിയും തൊഴില്‍ ചെയ്തു പ്രതിഫലം വാങ്ങുന്നയാള്‍ തൊഴിലാളിയുമാണ്, എന്നാല്‍ സിനിമയിലെ സ്ഥിതി വിപരീതമാണെന്ന് ശ്രീകുമാരന്‍ തമ്പി പറഞ്ഞു. കവി എന്ന നിലയിലോ സംവിധായകന് എന്ന നിലയിലോ അല്ല ഞാന്‍ ഈ പോസ്റ്റ് ഇടുന്നത്. രണ്ടു ഡസനിലേറെ സിനിമകള്‍ സ്വന്തമായി നിര്‍മ്മിച്ച് ധനനഷ്ടവും അവഹേളനവും സഹിച്ച ഒരു നിര്‍മ്മാതാവ് എന്ന നിലയിലാണെന്നും അദ്ദേഹം പങ്കുവെച്ച കുറുപ്പില്‍ പറയുന്നു.
കോടികള്‍ കൊടുക്കണം, കാലും പിടിക്കണം എന്ന അവസ്ഥയാണ് ഉള്ളതെന്നും പടത്തിലെ നായികയെയും സാങ്കേതികവിദഗ്ധരേയും തീരുമാനിക്കുന്നത് പോലും താരത്തിന്റെ ഇഷ്ടം നോക്കിയായിരിക്കണമെന്നും അദ്ദേഹം പറയുന്നു. ശ്രീകുമാരന്‍ തമ്പി പങ്കുവെച്ച കുറിപ്പ്: ഏതു തൊഴില്‍മേഖലയിലും പണം മുടക്കുന്നവന് മുതലാളിയും തൊഴില്‍ ചെയ്തു പ്രതിഫലം വാങ്ങുന്നയാള്‍ തൊഴിലാളിയുമാണ്. എന്നാല്‍ സിനിമയിലെ സ്ഥിതി വിപരീതമാണ്. അവിടെ പണം മുടക്കുന്നയാള്‍ തൊഴിലാളിയും വലിയ പ്രതിഫലം വാങ്ങി ജോലിചെയ്യുന്ന താരം മുതലാളിയുമാണ്. കോടികള്‍ കൊടുക്കണം, കാലും പിടിക്കണം എന്ന അവസ്ഥ.
തന്റെ പടത്തിലെ നായികയെയും സാങ്കേതികവിദഗ് ധരേയും തീരുമാനിക്കുന്നതുപോലും താരത്തിന്റെ ഇഷ്ടം നോക്കിയായിരിക്കണം. അഭിനേതാക്കള്‍ സ്വന്തമായി പടം എടുക്കരുതെന്ന് ഞാന്‍ ഒരിക്കലും പറയില്ല. തീര്‍ച്ചയായും അവര്‍ നിര്‍മ്മാണരംഗത്തു വരണം. എങ്കില്‍ മാത്രമേ നിര്‍മ്മാതാവിന്റെ അവസ്ഥ അവര്‍ മനസ്സിലാക്കൂ. കവി എന്ന നിലയിലോ സംവിധായകന് എന്ന നിലയിലോ അല്ല ഞാന്‍ ഈ പോസ്റ്റ് ഇടുന്നത്. രണ്ടു ഡസനിലേറെ സിനിമകള്‍ സ്വന്തമായി നിര്‍മ്മിച്ച് ധനനഷ്ടവും അവഹേളനവും സഹിച്ച ഒരു നിര്‍മ്മാതാവ് എന്ന നിലയിലാണ്, അദ്ദേഹം പറഞ്ഞു. മലയാള സിനിമ തകര്‍ച്ചയുടെ വക്കിലാണ് എന്ന് ആരോപിച്ച് നിര്‍മ്മാതാവ് ജി സുരേഷ് കുമാര്‍ രംഗത്തെത്തിയിരുന്നു.
മലയാള സിനിമയ്ക്ക് താങ്ങാവുന്നതിലും അപ്പുറമുള്ള തുകയാണ് താരങ്ങള്‍ പ്രതിഫലം വാങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെ സുരേഷ് കുമാറിന് മറുപടിയുമായി നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ രം?ഗത്ത് വരികയും ചെയ്തിരുന്നു. ഒരു നടന് ഒരു സിനിമ നിര്‍മ്മിച്ചാല്‍ ആ സിനിമ കേരളത്തില്‍ പ്രദര്‍ശിപ്പിക്കില്ല എന്നൊക്കെ ശ്രീ സുരേഷ് കുമാര്‍ പറഞ്ഞത് എന്തടിസ്ഥാനത്തിലാണെന്ന് മനസിലാവുന്നില്ലെന്നും ഇതൊക്കെ നമ്മുടെ നാട്ടില്‍ നടക്കാന്‍ പോകുന്ന കാര്യമാണെന്ന വിശ്വാസവും തനിക്കില്ലെന്നും ആന്റണി പറഞ്ഞിരുന്നു