കൊച്ചിയില്‍ വച്ച് നടന്ന പ്രേം നസീര്‍ അനുസ്മരണ യോഗത്തില്‍ യുവതാരങ്ങള്‍ ക്കെതിരെ ശ്രീകുമാരന്‍ തമ്പി നടത്തിയ പരാമര്‍ശമാണ് വാര്‍ത്തകളില്‍ നിറയുന്നത്. കുറച്ചു സിനിമകളില്‍ മാത്രം അഭിനയിച്ചിട്ടുള്ള ഒരു യുവനടന്‍ തനിക്ക് പഴയ കാരവന്‍ നല്‍കിയെന്നു പറഞ്ഞ് പരാതി പറഞ്ഞു എന്നാണ് അദ്ദേഹം പറഞ്ഞത്. പണ്ട് പ്രേം നസീര്‍ വിശ്രമിച്ചിരുന്നത് കലുങ്കിലാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ:
ഞാന്‍ പേര് പറയുന്നില്ല. കുറച്ച് പടങ്ങളില്‍ അഭിനയിച്ചൊരു കുട്ടി, ഒരു കൊച്ചു കുട്ടി നായകനായി. അവന്‍ പരാതി പറഞ്ഞത് എന്താന്ന് അറിയോ ? എനിക്ക് തന്ന കാരവാന്‍ പഴയതായിരുന്നു. പുതിയ കാരവാന്‍ തന്നില്ല. ഒരു ഷോട്ട് എടുത്ത് കഴിഞ്ഞാല്‍ എസി കാരവാനിലേക്ക് പോകും. അടുത്ത ഷോട്ടിനെ പിന്നെ ഇറങ്ങി വരൂ. അതും പോയി വിളിക്കണം.
കൂടാതെ താരങ്ങള്‍ വാങ്ങിക്കുന്ന പ്രതിഫലത്തേക്കുറിച്ചും അദ്ദേഹം പറഞ്ഞു. സിനിമയുടെ ബജറ്റിന്റെ പകുതിയായിരിക്കും താരത്തിന്റെ പ്രതിഫലം എന്നാണ് ശ്രീകുമാരന്‍ തമ്പി പറയുന്നത്. അടുത്ത കാലത്ത് സിനിമയുടെ നിര്‍മാണ ചെലവിന്റെ നേര്‍പകുതിയാണ് ഇന്നത്തെ താരങ്ങളുടെ പ്രതിഫലം. എങ്ങനെ മലയാള സിനിമ മേഖല രക്ഷപ്പെടും. മുടക്ക് മുതലിന്റെ പത്ത് ശതമാനം പ്രതിഫലം വാങ്ങിച്ച നായകനായിരുന്നു പ്രേം നസീര്‍. അദ്ദേഹത്തിന് നേര്‍പകുതി ചോദിക്കാമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.