Latest News

അച്ഛന്റെയും മകന്റെയും സ്‌നേഹ ബന്ധത്തിന്റെ കഥ പറയുന്ന വടു; സിനിമയിലും അച്ഛനും മകനുമായി എത്താന്‍ ടി ജി രവിയും ശ്രീജിത്ത് രവിയും

Malayalilife
topbanner
അച്ഛന്റെയും മകന്റെയും സ്‌നേഹ ബന്ധത്തിന്റെ കഥ പറയുന്ന വടു; സിനിമയിലും അച്ഛനും മകനുമായി എത്താന്‍ ടി ജി രവിയും ശ്രീജിത്ത് രവിയും

പ്രശസ്ത നടന്മാരായടി ജി രവി,മകന്‍ ശ്രീജിത്ത് രവി എന്നിവരെ നായകന്മാരാക്കി   ശ്രീജിത്ത് പൊയില്‍ക്കാവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ' വടു '.വൈഡ് സ്‌ക്രീന്‍  മീഡിയ പ്രൊഡക്ഷന്‍സിന്റെയും നീലാംബരി പ്രൊഡക്ഷന്‍സിന്റെയും ബാനറില്‍ ഡോക്ടര്‍ മനോജ് ഗോവിന്ദന്‍, മുരളി നീലാംബരി എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ' വടു '.

പെട്ടിമുടി ദുരന്തത്തില്‍ ശ്രദ്ധ കേന്ദ്രമായിരുന്ന കുവി എന്ന നായയെ പ്രധാന കഥാപാത്രമാക്കിചിത്രീകരിച്ച നജസ് എന്ന ചിത്രത്തിനു ശേഷം  മനോജും മുരളിയും ശ്രീജിത്തും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് വടു . ഒരു അച്ഛന്റെയും മകന്റെയും സ്‌നേഹ ബന്ധത്തിന്റെ കഥ പറയുന്ന ഈ ചിത്രത്തില്‍ അച്ഛനായി ടി ജി രവിയും മകനായി ശ്രീജിത്ത് രവിയും അഭിനയിക്കുന്നു  

എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. ടി ജി രവിയുടെയും  ശ്രീജിത്ത് രവിയുടെയും അഭിനയ ജീവിതത്തിലെ  ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നായിരിക്കും ഈ ചിത്രം എന്ന്  അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെട്ടു.
തൃശ്ശൂരിലും പരിസരങ്ങളിലുമായി ജൂലൈ പകുതിയോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. വൈഡ് സ്‌ക്രീന്‍ മീഡിയ പ്രൊഡക്ഷന്‍സിന്റെ പതിമൂന്നാമത്തെ ചിത്രമാണ് വടു.പി ആര്‍ ഒ-എ എസ് ദിനേശ്.

Read more topics: # വടു
sreejith ravi with t g ravi

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES